Pages

Saturday, March 27, 2010

ഇനി ഞാന്‍ ഏകനാണ് !!!

വീട്ടിലെ ഫോണില്‍ നിന്നോ , അനിയത്തിയുടെ മൊബൈലില്‍ നിന്നോ മിസ്സ്‌ കാള്‍ വന്നാല്‍ തനിക്കു വല്ലാത്ത ടെന്‍ഷന്‍ ആണ്......
എന്തിനായിരിക്കും വിളിച്ചത്??? എന്താണാവോ പ്രശ്നം ?? അങ്ങിനെ ഒരു നൂറു ചോദ്യങ്ങള്‍ മനസ്സില്‍ ഓടിയെത്തും.....അല്ലെങ്കിലും അതങ്ങിനെ ആയില്ലെങ്കിലെ അത്ഭുതമുളൂ.....കാരണം താന്‍ ദിവസവും കാലത്ത് ഡ്യൂട്ടിക്ക് ഇറങ്ങും മുന്നേ വീട്ടിലോട്ടൊന്നു വിളിക്കും.....ഒന്നുമില്ലെങ്ങിലും വെറുതെ വിശേഷങ്ങള്‍ അറിയാന്‍ ...അച്ചന്റ്റെയോ അമ്മയുടെയോ ശബ്ദമൊന്നു കേള്‍ക്കാന്‍ ..അത് വല്ലാത്തൊരു ഉണര്‍വാണ് ദിവസം മുഴുവനും നല്‍കുന്നത് .........തന്റ്റെ പ്രവാസ ജീവിധം തുടങ്ങിയ അന്ന് മുതല്‍ അങ്ങിനെ ആണ്..... ഇനി തിരക്ക്‌ കൊണ്ട് വിളിക്കാന്‍ മറന്നാല്‍ അനിയത്തിക്ക് മൊബൈലില്‍ sms അയക്കും; രാത്രി വിളിക്കാമെന്ന് പറഞ്ഞു.....അത് കൊണ്ട് തന്നെ നിനച്ചിരിക്കാതെ വീട്ടില്‍ നിന്നുള്ള ഒരു കാള്‍ അല്ലെങ്കില്‍ ഒരു മിസ്സ്‌ കാള്‍ തന്റ്റെ നെഞ്ഞിടിപ്പ്‌ കൂട്ടും....

വല്യച്ചന്റ്റെ മകന്‍ ദേവേട്ടന്‍ വഴി ആണ് താന്‍ ദുബൈയില്‍ എത്തുന്നത്‌.....ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് കഴിഞ്ഞു നാട്ടില്‍ തന്നെ ചെറിയൊരു ജോലിയുമായി കഴിയുന്ന കാലം....വീട്ടില്‍ അച്ഛനും അമ്മയും അനിയത്തിയും പിന്നെ താനും ......അച്ഛന്‍ പോസ്റ്റ്‌ മാസ്റ്റര്‍ ആയിരുന്നു....പെന്‍ഷന്‍ ആയി.....അമ്മ അന്നും ഇന്നും വീട്ടിലെ പുകയോടും പൊടിയോടും കുസലം പറഞ്ഞു അടുകളയാണ് ജീവിതം എന്ന് കരുതി നടക്കുന്നു.....അമ്മക്ക് ശ്വാസംമുട്ട് കൂടപിറപ്പാണ് ......എങ്കിലും അമ്മയെ കൊണ്ടാവുന്നതൊക്കെ അമ്മ തന്നെ ചെയ്യും.........അനിയത്തി അജിത.... പി ജിക്ക് പഠിക്കുന്നു അവള്‍... ...കണക്കാനവളുടെ വിഷയവും സ്വഭാവവും....ചെറിയ കുട്ടികളെ പോലെ തന്നെ ... ഞാന്‍ വീട്ടിലെ ചെറിയ കുട്ടി അല്ലെ എന്നാണ് ഈ കാരണത്തിന് അവള്‍ക്കുള്ള മറുപടി....ശരിയാ....അതങിനെ തന്നെ അല്ലെ.....വീടിലെ കൊച്ചു കുട്ടിയാ അവള്‍!!!!

തനിക്കു ഓര്‍മ്മ വെച്ചത് മുതല്‍ വീട്ടിലെ എല്ലാമെല്ലാം അച്ഛനാണ്......കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി കൊണ്ട് വരലും, പറമ്പിലെയും പാടത്തെയും കാര്യം നോക്കലും ഞങ്ങളുടെ പഠിപ്പ്, വീട്ടില്ലേ മറ്റു കാര്യങ്ങള്‍ എല്ലാം.....ഒന്ന് കടയില്‍ പോകാന്‍ പോലും അച്ഛന്‍ എന്നോട് പറയാറില്ല.........അച്ഛന് ചെയ്യാന്‍ പറ്റുന്നതൊക്കെ അച്ഛന്‍ തന്നെ ചെയ്യും....ആരെയും ബുദ്ധിമുട്ടിക്കുന്നത് ഇഷ്ടമല്ല ...അമ്മക്ക് ശ്വാസം മുട്ട് വന്നാല്‍ അച്ഛനാണ് അടുക്കളയുടെ ഭരണം....അനിയത്തിയും താനും ഭക്ഷണം കഴിക്കാന്‍ ചെന്നിരുന്നാല്‍ മതി.....അനിയത്തിയും താനും ഇത്രയും വലുതായിട്ടും കാര്യങ്ങള്‍കൊട്ടു മാറ്റമുണ്ടായില്ല.....പഠിപ്പും തന്റ്റെ സ്ഥിരം കറക്കവും അല്ലാതെ മറ്റൊന്നിനെ കുറിച്ചും ബോധവാനാവേണ്ട ആവശ്യം തനിക്കില്ലായിരുന്നു ....സന്തോഷവും സംതൃപ്തിയും നിറഞ്ഞൊരു കൊച്ചു കുടുംബം...അതായിരുന്നു എന്റ്റെ വീട് !!

പക്ഷെ എല്ലാം മാറി മറിഞ്ഞത് തികച്ചും ആകസ്മികമായാണ്....ഒരു നാള്‍ ഞങ്ങള്‍ പോലുമറിയാതെ ജീവിതം അതിന്റ്റെ രൌദ്രഭാവങ്ങള്‍ ഞങ്ങള്‍ക്ക് മുന്നില്‍ ആടി തിമിര്‍ക്കാന്‍ തുടങ്ങി.....തളിരിട്ട മൊട്ടിനെ കരിയിച്ചുണക്കുന്ന സൂര്യന്റ്റെ വികൃതി പോലെ ...ജീവിതം അങ്ങിനെ ഒക്കെതന്നെ ആണെന്ന് അറിയാമെങ്ങിലും സ്വന്തം അനുഭവം വരുമ്പോഴേ പലപ്പോഴും നമുക്ക് ബോധോദയമുണ്ടാവൂ....
അച്ഛന്‍ തൊടിയിലൊന്നു ബോധം കെട്ടു വീണു.....അമ്മയുടെ നിര്‍ബന്ധം കാരണം ഡോക്ടറെ കാണാന്‍ താനും അച്ഛനും കൂടി പോയി...അപ്പോഴാണ്‌ ഇടിത്തീ പോലെ ആ കാര്യം ഞങ്ങള്‍ അറിയുന്നത് .....അച്ഛന്ന്റെ രണ്ടു കിട്നിക്കും തകരാര് സംഭവിച്ചിരിക്കുന്നു,അതും ചികിത്സ കൊണ്ട് മാറാവുന്നതില് അപ്പുറം.....ഒരുപാട് നാള്‍ ആയി അച്ഛന്‍ ഇങ്ങനെ ക്ഷീണവും കൊണ്ട് നടക്കുന്നുവത്രെ.....പക്ഷെ പുറത്തു പറഞ്ഞില്ല...രോഗത്തിന്റ്റെ ലക്ഷണങ്ങള്‍ പലതും അച്ഛന്‍ അവഗണിച്ചു....അറിഞ്ഞു കൊണ്ട് തന്നെ ......തളര്‍ന്നു പോകുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ കൂടി അച്ഛന് ഭയമായിരുന്നു....അത് കൊണ്ട് തന്നെ തന്റ്റെ ക്ഷീണം തന്റ്റെത്‌ മാത്രമായി ഒതുക്കാന്‍ അച്ഛന്‍ ശ്രമിച്ചു പോന്നു.....

സ്വര്‍ഗം പോലെ ആയിരുന്ന വീടിന്റ്റെ അന്തരീക്ഷം തന്നെ മാറി.....പുറത്തു കാണിച്ചില്ലെങ്കില്‍ കൂടി ഒരു സങ്കടം എല്ലാരുടെ ഉള്ളിലും തെളിഞ്ഞു നിന്നു....മരുന്നും ചികിത്സയുമായി അച്ഛന്‍ തളര്‍ന്നു തുടങ്ങി....എങ്കിലും അത് പുറത്തു കാണിക്കാതെ ഇരിക്കാന്‍ അച്ഛന്‍ ശ്രദ്ധിച്ചു പോന്നു....അമ്മക്ക് ആദി കൂടി ഇല്ലാത്ത
അസുഖങ്ങളായി .....അതിനിടക്കാണ് ചേട്ടന്‍ വിസയുടെ കാര്യമായി വരുന്നത്....ദുബൈയില്‍ നല്ലൊരു ജോലി....ചേട്ടന്റ്റെ കൂട്ടുകാരന്റ്റെ കമ്പനിയില്‍....വീട്ടിലെ സാഹചര്യം പ്രതികൂലമായത്‌ കൊണ്ട് വേണ്ടാ എന്ന് പറഞ്ഞെങ്കിലും അച്ഛന്‍ സമ്മതിച്ചില്ല ......മറ്റുള്ളവരുടെ കാര്യം നോക്കി സ്വന്തം ഭാവി കളയരുതെന്നാണ് അച്ഛന്റ്റെ ഉപദേശം....ഞാന്‍ പോണില്ല എന്ന് ഒരുപാട് തവണ പറഞ്ഞു നോക്കിയെങ്കിലും അച്ഛന്റ്റെ നിര്‍ബന്ധപൂര്‍വമുള്ള നിര്‍ദേശം അവഗണിക്കാന്‍ തനിക്കു കഴിഞ്ഞില്ല....

ഇന്നിപ്പോ ഈ മരുഭൂമിയുടെ മണ്ണില്‍ വന്നെത്തിയിട്ടു വര്‍ഷം രണ്ടു കഴിഞ്ഞു.....കഴിഞ്ഞ ലീവിനു കമ്പനിയുടെ പ്രൊജക്റ്റ്‌ തീരാത്തത് കൊണ്ട് നാട്ടില്‍ പോകാന്‍ പറ്റിയില്ല....എങ്കിലും വീടിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ ആണ് ഇപ്പോഴും തന്നെ മുന്നോട്ടു നയിക്കുന്നത് ....ഈ രണ്ടു വര്‍ഷം കൊണ്ട് വീട്ടിലെ കാര്യങ്ങള്‍ ആകെ മാറി മറിഞ്ഞു....അച്ഛന് ആഴ്ചയില്‍ രണ്ടു ദിവസം dialysis ചെയ്യണം ....അന്ന് കൂട്ടിനു അമ്മയോ അനിയത്തിയോ കൂടെ പോണം.....വീട്ടിലെ പണിയുടെ ഭാരം കൊണ്ടോ വാര്തക്യതിന്ട്ടെ എത്തിനോട്ടം കൊണ്ടോ അമ്മക്ക് ശ്വാസം മുട്ടും അസുഘങ്ങളും കൂടി.....എല്ലാ ഭാരവും ഇപ്പോള്‍ അനിയത്തിക്കായി എന്ന പോലെ ആയി...അവള്‍ ഇപ്പൊ പി ജി കഴിഞ്ഞു... ആലോചനകള്‍ ഒക്കെ വരുന്നുണ്ട്, പക്ഷെ ജാതകദോഷം കാരണം പലതും മുടങ്ങി പോകുകയാണ്....അച്ഛന്‍ പറയാറുള്ളത് പോല്ലേ എല്ലാം ശരിയാകും....അതാണ്‌ തന്റ്റെയും പ്രതീക്ഷ.....അങ്ങിനെ ഒരു നൂറു കൂട്ടം പ്രശ്നങ്ങളില്‍ ഏതെങ്കിലും പറയാനാവും മിസ്സ്‌ കാള്‍ വരുന്നത്....അത് കൊണ്ട് മിസ്സ്‌ കാളിനെ പേടിക്കാതെ വയല്ലോ

അടുത്ത മാസം ലീവിനു എഴുതികൊടുത്തുകൊള്ളാന്‍ കഴിഞ്ഞ ആഴ്ച സീനിയര്‍ എഞ്ചിനീയര്‍ പറഞ്ഞു.....അദ്ദേഹം പറഞ്ഞാല്‍ നടന്നത് പോലെ തന്നെയാണ് ....അത് കൊണ്ട് തന്നെ ഇപ്പൊ വീടിനെ കുറിച്ചുള്ള ചിന്തകള്‍ കൂടുതലാണ് ...

പണിയുടെ തിരക്കിനിടയില്‍ ആണ് നാട്ടില്‍ നിന്നൊരു കാള്‍ വന്നത്......ആദ്യം അടിച്ചപ്പോള്‍ എടുക്കാന്‍ പറ്റിയില്ല....മൊബൈല്‍ എടുത്തു നമ്പര്‍ നോക്കുന്നതിന്റ്റെ ഇടയില്‍ തന്നെ വീണ്ടും കാള്‍ വന്നു.....ചെറിയച്ചന്റ്റെ മോന്‍ ദീപുവാണ്‌ ...
അവന്റ്റെ ശബ്ദം വല്ലാതെ ഇടറിയിരുന്നു ...." ചേട്ടാ ...അത് അത് " , " എന്താടാ മോനെ....എന്ത് പറ്റി " വാക്കുകള്‍ക്കു വേണ്ടി കുഴങ്ങുന്ന അവന്റ്റെ ശബ്തം വല്ലാത്തൊരു അസ്വസ്ഥത തന്നില്‍ സൃഷ്ട്ടിച്ചു...
" ഒന്ന് പറയെടാ മോനെ, എന്തായാലും പറ, എന്തിനാ നീ ഇങ്ങനെ........." ക്ഷമ നശിച്ചവനെ പോലെ താന്‍‍ ചോദിച്ചു..." ചേട്ടാ വെല്യച്ചനും വെല്യമ്മയും അജിചേച്ചിയും പോയി ചേട്ടാ പോയി!!" പൊട്ടി കരഞ്ഞു കൊണ്ടവന്‍ പറഞ്ഞപ്പോള്‍ എന്താണ് പറയുന്നത് എന്ന് മനസ്സിലാകുന്നതിനു മുന്നേ തന്നെ താനാകെ തളര്‍ന്നു പോയിരുന്നു....."നീ ഒന്ന് തെളിയിച്ചു പറയെടാ ദീപു , എന്താണ് പറ്റിയതെന്നു" താന്‍ വീണ്ടും ചോദിച്ചു......"വല്യച്ചനെ ഡോക്ടറെ കാണിച്ചു വരുന്ന വഴിക്ക് കാര്‍ എതിരെ വന്ന ഒരു ലോറിയില്‍ ഇടിച്ചു....ചേട്ടാ ആരെയും............" പിന്നീട് അവന്‍ എന്താ പറഞ്ഞത് എന്നൊന്നും തനിക്കു ഓര്‍മയില്ല....തനിക്കൊന്നും കേള്‍ക്കാന്‍ കഴിയുമായിരുന്നില്ല......യാന്ത്രികമായി തന്റ്റെ കസേരയിലോട്ടു മറിഞ്ഞു വീഴുമ്പോള്‍ മൊബൈല്‍ വീണ്ടും വീണ്ടും അടിച്ചു കൊണ്ടേ ഇരുന്നു...പക്ഷെ എന്നും തന്നെ അലോസരപെടുത്തിയിരുന്ന ആ ടെന്‍ഷനും ഭീതിയും എന്നെന്നേക്കുമായി തന്നെ വിട്ടൊഴിഞ്ഞു എന്നത് താന്‍ അറിഞ്ഞിരുന്നില്ല......

മഴയും നീയും

മഴയും നീയും


മഴയായിരുന്നു നിന്നെ കണ്ടൊരു നേരം

മഴയായിരുന്നു നിന്നോട് മിണ്ടിയ നേരവും.....

മഴയായിരുന്നു നാം സൌഹൃതം പങ്കുവെച്ചൊരു നേരം

മഴയായിരുന്നു നാം കളിച്ചുചിരിച്ചൊരു നേരവും.....

മഴയായിരുന്നു നീയെന്നോട്‌ പ്രണയം ചൊല്ലിയ നേരം

മഴയായിരുന്നു നീയെന്നെ പുല്‍കിയ നേരവും.....

മഴയില്ലിന്നു നീയെന്നരികില്ലില്ലാത്ത ഈ നേരമെങ്കിലും

മഴയാണ്, നീയാണ്; എന്ന മനസ്സില്ലിന്നുമേ.......


##നിച്ചുട്ടന്‍സ്##

ഞാനെന്ന സത്യം !!!

ഞാനെന്ന സത്യം !!!


തലകെട്ട് : മഞ്ഞുതുള്ളിയെ സ്നേഹിച്ച മഴയുടെ രാജകുമാരന്‍ ഞാന്‍ !!! നിറങ്ങളെ സ്നേഹിച്ച നിലാവിന്റ്റെ തോഴന്‍ ഞാന്‍ !!!
സ്റ്റാറ്റസ് : റോസാപ്പൂവിതളില്‍ ഉറങ്ങിക്കിടന്നൊരു മഞ്ഞുതുള്ളിയോടാണെന്‍ പ്രണയം
എന്റെ പേര് : നിഷാം
ചെല്ല പേര് : നിച്ചു , നിച്ചൂസ് / നിച്ചുട്ടൻ / നിക്സ്
സ്ഥലം (നാട്ടില്‍) യുണൈറ്റഡ് കുന്നംകുളം - ( പൂരത്തിന്റെ നാട്ടിൽ )
സ്ഥലം(ഇപ്പോള്‍) അബുദാബി
ജോലി : വിമാനസഞ്ചാര രസീത് വില്പനയും വിനോദ സഞ്ചാര സംവിധാനം ഏർപ്പാട് ചെയ്യലും
ജീവിതലക്ഷ്യം : 1 ടി ഡി ആറിനെ പോലെ ചർച്ചിസ്റ്റ് ആകുക
2 മാഷിനേ പോലെ താടിക്കു കൈ കൊടുത്ത ഒരു ഫോട്ടോയെങ്കിലും എന്റേതായി എടുക്കുക
2 റിജാസില്ലാത്ത കൂട്ടത്തിൽ ഒരു ദിവസം മുഴുവനും കറങ്ങിയടിച്ച് ചർച്ചിക്കുക
3 കൂട്ടം ശംബളം ഇറങ്ങുംബ്ബോൾ ആദ്യത്തെ ശബളം എന്റെ പേരിൽ വാങ്ങുക ( സന്തോഷമായി ഗോപിയേട്ടാ )
4 എന്റെ എല്ലാ ബ്ലോഗുകൾക്കും 500 വീതം കമന്റ് കിട്ടുന്നൊരു ദിവസം


ഫോണ്‍ നമ്പര്‍ ഇവിടേ പറയൂല്ല്ലാ !!
ഇമെയില്‍/ സന്ദേശവാഹകൻ : nisham.nichoos@gmail.com / nichoos22@yahoo.com

എന്നെ കുറിച്ച് എന്റെ അഭിപ്രായം എന്താണെന്നു വെച്ചാല് ഞാൻ ഭയങ്കര ബ്ലോഗറും, ചർച്ചിസ്റ്റും സ്വഭാവം കൊണ്ട് പേരെടുത്ത ഒരു പാവം സൽ സ്വഭാവി പയ്യനും ആണ്.

പിന്നിട്ട വഴികളിളോട്ടൊരു എത്തിനോട്ടം : നോ നെവർ , ക്ഷത്രിയന്മാർ എത്തിനോക്കാറില്ല!! തിരിഞ്ഞോടാറുമില്ല്ല!!

എന്നെ കുറിച്ച് ചില സത്യങ്ങൾ :

1984 ഫെബ്രുവരി 29 ത്തിനു കാലത്ത് അവിട്ടം നാളില്‍ 2 . 30 ന്റ്റെ സുഭമുഹൂര്‍ത്തത്തില്‍ ചെംബ്രയൂര്‍ മരക്കാര്‍ കുഞ്ഞിമോന്റ്റെയും പാള്ളിക്കാട്ടില്‍ സുഹറ സൈദലവിയുടെയും വൈവാഹിക ജീവിതത്തിലെ ആദ്യത്തെ പൂമൊട്ടായി കുന്നംകുളത്തിന് അടുത്ത് അക്കിക്കാവുള്ള ദീനബന്ധു എന്ന സ്വകാര ആശുപത്രിയില്‍ ( ഈ ഹോസ്പിടല്‍ ഇപ്പോള്‍ മനോരോഗ്ച ചികിത്സ കേന്ദ്രം ആണ്....സോറി സോറി, അതിനു ഞാന്‍ ഉത്തരവാദി അല്ല) ഞാന്‍ ഈ ഭൂമിയില്‍ വന്നു......വന്നതല്ല ; പിറന്നു വീണതാ.....ഭാഗ്യത്തിനു ശരിക്കും വീഴുന്നതിനു മുന്നേ നഴ്സു ചേച്ചി ക്യാച്ച് ചെയ്തു.....താങ്ക് യു താങ്ക് യു താങ്ക് യു നഴ്സ് സിസ്റ്ററേ...... .... .....

കണ്ണ് തുറന്നു നോക്കിയപ്പോള്‍ കണ്ട വെള്ള വസ്ത്രം ഇട്ട ചേച്ചിയെ "ഉമ്മാആആആആആആആആആആആആആആആഅആആആആആആആആആന്നു നീട്ടി വിളിച്ചു " ഡാ കുരുത്തംകെട്ടവനെ അത് സോശാമ്മ നേഴ്സ് ആണെടാ....ഞാനാടാ നിന്റെ ഒറിജിനല്‍ 916 ഉമ്മ " കട്ടിലിൽ കിടന്നിരുന്ന സുഹറ ബീവി പാള്ളികാട്ടില്‍ ദയനീയമായി എന്നോട് വിളിച്ചു പറഞ്ഞു...
"സോറി മമ്മീ ഒരു പറ്റു ഏതു മരക്കാര്‍ ചെംബ്രയൂരിനും പറ്റും...ഡോണ്ട് വറി, ബി നിചൂസ്‌ ഫ്രണ്ട് " അങ്ങിനെ നിചൂസിനു ഫസ്റ്റ് ഫ്രണ്ട് ആയി.....ഫസ്റ്റ് ഫ്രെണ്ട്; ബെസ്റ്റ് ഫ്രെണ്ട്!!

ഹോസ്പിറ്റലില്‍ നിന്ന് വീട്ടില്‍ എത്തുന്ന വരെ നല്ല ഭംഗിയുള്ള നഴ്സുമാര്‍ ഇടയ്ക്കിടയ്ക്ക് വന്നു എന്റ്റെ മൂട്ടിലും കൈയിലും കാലിലും സൂചി കുത്തി ....അതാണ്‌ ആദ്യമായി റിപോർട്ട് ചെയ്യപ്പെട്ടതായുള്ള പെണ്ണുങ്ങള്‍ എന്നോട് ചെയ്ത ദ്രോഹം !!

മൂത്താങ്ങളുടെ ആദ്യത്തെ സന്തതിയെ കാണാൻ വന്ന എന്റെ ചാവക്കാട്ടെ അമ്മായി എനിക്കു പേരും ഇട്ടു

“ നിഷാം ചെംബ്രയൂർ മരക്കാർ “ ( ആഹാ മനേഹരമീ നാമം അല്ലേ )

പിന്നീടങ്ങോട്ടു ഒരു ഓട്ടമായിരുന്നു....നഴ്സറി സ്കൂൾ മുതൽ പത്താം തരം വരെ...അതും കഴിഞ്ഞു പ്രീഡിഗ്രിയും ഡിഗ്രിയും കഴിഞ്ഞു കംബ്യൂട്ടറും , ടൈപ്പും, ഇലക്ട്രോണിക്സും, ഹാർഡ് വെയറും, ഡിസൈനിങ്ങും, ടിക്കറ്റിങ്ങും എന്ന് വേണ്ടാ ലോകത്തള്ള സകല വിദ്യാഭ്യാസസ്ഥാപനത്തിലും പഠിച്ചു...എല്ലാം കഴിഞ്ഞു തിരിഞ്ഞു നോക്കിയപ്പോൽ വിദ്യ ഒക്കെ മറന്നു പോയിരിക്കുന്നു...ആക്കെ ഉള്ളത് അഭ്യാസം ആണ്...ആ അഭ്യാസവും കൈമുതലായി ബഹ്റൈനിലോട്ട് ബിമാനം കേറി.....പക്ഷെ രണ്ട് വർഷം അവിടെ നിന്നിട്ടു അതു എന്റെ തട്ടകമല്ലെന്നു തിരിച്ചറിഞ്ഞ ഞാൻ നാട്ടിൽ പോയി...പിന്നെ യു എ ഇയിൽ ദുബായിൽ എട്ട് മാസം, അൽ ഐനിൽ രണ്ട് മാസം എന്നിങ്ങനെ ശബളം വാങ്ങി അവിടുന്നു മാ‍റി ഇപ്പോ ആറ് മാസമായി അബുദാബി എന്ന തലസ്ഥാന നഗരിയുടെ ഹ്രദയഭാഗമായ മദീനത്ത് സായതിൽ ഒരു വല്യേ ടിക്കറ്റിങ്ങ് ആപീസിൽ ഇടത്ത് ഒരു സിറിയക്കാരിയുടേയും വലത്ത് ഒരു ഫിലിപ്പീനി പെണ്ണിന്റേയും നടുവിൽ ഇരുന്നു കടേല്ല് വരുന്നോരെ ഒക്കു നാട്ടിലോട്ട് കേറ്റി വിട്ട് നല്ലപിള്ള ആയി പണിയെടുക്കുന്നു..ഇപ്പോഴും അഭ്യാസം മാത്രം കൈമുതൽ...

ബാക്കി ശേഷം സ്ക്രീനിൽ !!!

തുടരും - തുടർന്നു കൊണ്ടേയിരിക്കും

##നിച്ചുട്ടന്‍സ്##