ഇനിയെന്നു നീ വരുമെന്നറിവതില്ലെങ്കിലും
കാതോര്‍ത്തിരികുന്നു ഞാനിന്നും വെറുതെ
പ്രിയമുള്ള വാക്കേറെ നീ ചൊല്ലിയതില്ലെങ്കിലും
പ്രിയതരമായിരുന്നു നിന്‍ മൌനം പോലും
ഒരു വാക്കും മിണ്ടാതെ ഞാന്‍ പോലുമറിയാതെ
എങ്ങോ നീ പോയ്മരഞ്ഞെങ്കിലും
എന്‍ ഓര്‍മ്മതന്‍ ഇതളുകള്‍ മയില്‍പീലി വര്‍ണത്തില്‍
നിന്‍ ഒരുപാടു ചിത്രങ്ങള്‍ വരച്ചുകൂട്ടി
മോഹങ്ങള്‍ ഏറെ ഇല്ലതോരെന്‍ ജീവനില്‍
ജീവന്റ്റെ മോഹമായ് നീ മാറിയില്ലേ
മറക്കുവാന്‍ വേണ്ടി ഞാന്‍ മറഞ്ഞുനിന്നെങ്കിലും
മാരിവില്‍ അഴകോടെ നീ മനസ്സില്‍ തെളിഞ്ഞുനിന്നു
ഇന്ന് നീ എന്‍ അരികില്ലില്ല ;
ഇനിയെന്ന് വരുമെന്ന് എനികറിവുമില്ല
എങ്കിലും നിന്‍ ഓര്‍മ്മകള്‍; നിന്‍റെ മധുവൂറും ഓര്‍മ്മകള്‍
ഇന്നും എന്നും എന്‍ മനസ്സിനുള്ളില്‍..........
@##നിച്ചുട്ടന്‍സ് ##@
Sunday, May 16, 2010
മാമ്പഴക്കാലം (കവിത )
ഒരു കൊതിയൂറും മാമ്പഴക്കാലം
ഇന്നുമെന്‍ മനസ്സിനുള്ളില്‍
വാടി തളര്‍ന്നൊരു
ബാല്യത്തിന്‍ ഓര്‍മ്മപോലെ
പുലരി വെള്ളവെള്ളുക്കും മുമ്പേ
കിതച്ചു ഞാന്‍ മാഞ്ചുവട്ടില്‍
ഏതാറുണ്ടന്നൊരു നാള്‍
മാമ്പഴം പെറുക്കുവാനായ്
കൊച്ച് അണ്ണാറകണ്ണനോടും
പുള്ളി കാക്കകറുംബിയോടും
കൊഞ്ഞലം കാട്ടി വീണ
മാമ്പഴം പെറുക്കുവാനായ്
അനിയനെണീക്കും മുമ്പേ
കൂട്ടരെ പിന്നിലാക്കി
എത്തീടും മാഞ്ചുവട്ടില്‍
മാമ്പഴം പെറുക്കുവാനായ്
മഴയേറ്റു നനഞ്ഞിടാതെ
വെയിലേറ്റു വാടിടാതെ
സ്വാദ്‌ട്ടും ചോര്‍നിടാത്ത
മാമ്പഴം പെറുക്കുവാനായ്
നാളേറെ ആയിടീല്ലും
ഓര്‍മ്മകള്‍ മങ്ങിയേലും
ഒരു കൊതിയൂറും മാമ്പഴക്കാലം
ഇന്നുമെന്‍ മനസ്സിനുള്ളില്‍....
ഇന്നുമെന്‍ മനസ്സിനുള്ളില്‍
വാടി തളര്‍ന്നൊരു
ബാല്യത്തിന്‍ ഓര്‍മ്മപോലെ
പുലരി വെള്ളവെള്ളുക്കും മുമ്പേ
കിതച്ചു ഞാന്‍ മാഞ്ചുവട്ടില്‍
ഏതാറുണ്ടന്നൊരു നാള്‍
മാമ്പഴം പെറുക്കുവാനായ്
കൊച്ച് അണ്ണാറകണ്ണനോടും
പുള്ളി കാക്കകറുംബിയോടും
കൊഞ്ഞലം കാട്ടി വീണ
മാമ്പഴം പെറുക്കുവാനായ്
അനിയനെണീക്കും മുമ്പേ
കൂട്ടരെ പിന്നിലാക്കി
എത്തീടും മാഞ്ചുവട്ടില്‍
മാമ്പഴം പെറുക്കുവാനായ്
മഴയേറ്റു നനഞ്ഞിടാതെ
വെയിലേറ്റു വാടിടാതെ
സ്വാദ്‌ട്ടും ചോര്‍നിടാത്ത
മാമ്പഴം പെറുക്കുവാനായ്
നാളേറെ ആയിടീല്ലും
ഓര്‍മ്മകള്‍ മങ്ങിയേലും
ഒരു കൊതിയൂറും മാമ്പഴക്കാലം
ഇന്നുമെന്‍ മനസ്സിനുള്ളില്‍....
Saturday, May 15, 2010
എന്റ്റെ മഞ്ഞുതുള്ളിക്ക് !!!
ഒരു പുലര്‍കാല സ്വപ്നം പോലെ ഞാന്‍ പോലുമറിയാതെ എന്റ്റെയുള്ളില്‍ വന്നു ചേര്‍ന്നൊരു സ്വപ്നസൌഭാഗ്യമാണ് നീ...
ജീവിതത്തിന്റ്റെ നാള്‍വഴികളില്‍ ഞാന്‍ കണ്ടുമുട്ടിയ അല്ലെങ്കില്‍ കണ്ടുമുട്ടുന്ന അനേകായിരങ്ങളില്‍ നിന്ന് നീ മാത്രമെന്തേ വ്യത്യസ്ഥയായി എനിക്കറിയില്ല .... ആദ്യമായ് സംസാരിച്ചപ്പോള്‍ നീയെന്റ്റെയുള്ളില്‍ സൃഷ്‌ടിച്ച ഓളങ്ങള്‍ ഇന്നും കെട്ടടങ്ങിയിട്ടില്ല.....നിന്റെ കുട്ടിത്തം മാറാത്ത ഇണക്കവും പിണക്കവും കുസൃതി മായാത്ത വാക്കുകളും എന്നില്‍ നഷ്ട്ട ബാല്യത്തിന്റ്റെ സുന്ദരമായൊരു ചായാചിത്രം വരച്ചു....സൌഹൃതത്തിന്റ്റെ പൊള്ളയായ ചട്ടകൂട്ടില്‍ നിന്ന് പ്രണയമെന്ന യാഥാര്‍ത്ഥ്യത്തിലേക്ക് കാലം നമ്മെ കൈ പിടിച്ചു നടത്തി.....
എന്നില്ലേ മോഹം നീ അറിഞ്ഞത് കൊണ്ടാണോ നീയങ്ങിനെ പറഞ്ഞതെന്ന് എനിക്കറിയില്ല...എന്തെ അങ്ങിനെ തോന്നാന്‍ എന്നും എനിക്കറിയില്ല....എനിക്ക് ഒന്നുമറിയില്ല .... ...പക്ഷെ; പ്രണയിക്കുകയായിരുന്നു ഞാന്‍ നിന്നെ...ജന്മ ജന്മാന്തരങ്ങളായ് .....മോഹികുകയായിരുന്നു ഞാന്‍ നിന്നെ......കാലാകാലങ്ങലായ് ...
നിന്നെ ആദ്യം കണ്ട നാള്‍ എനികിന്നുമോര്‍മ്മയുണ്ട് ........ മനസ്സില്‍ കോറിയിട്ട ചിത്രങ്ങള്‍ക്ക് മഴവില്ല് കൊണ്ട് ഞാന്‍ ചായം നല്കുവരുന്നു......നിന്റെ നുണക്കുഴിച്ചുരുളിന്റ്റെ ആഴങ്ങളില്‍ വിരിഞ്ഞ വര്‍ണവസന്തം എന്റ്റെ മനസ്സില്‍ ഒരായിരം പൂക്കാലത്തിന്റ്റെ വരവറിയിച്ചു....വേനല്‍ മഴയുടെ സുഖമുള്ള കുളിരായ് നീയെന്നില്‍ വന്നണയുകയായിരുന്നു.....നീയെന്റ്റെ എന്താണെന്നോ ആരാണെന്നോ എന്നൊന്നും എനിക്കറിയില്ലായിരുന്നു .....പക്ഷെ ഒന്നുണ്ട്......പ്രണയിക്കുകയായിരുന്നു ഞാന്‍ .....സ്നേഹികുകയായിരുന്നു ഞാന്‍ നിന്നെ...
അറിയില്ല എനിക്ക് ; ഒന്നുമേ അറിയില്ല....എന്തെ നാം വഴിപിരിഞ്ഞത്....അതോ നമ്മെ വേര്‍പിരിച്ചതോ ...കാലത്തിന്റ്റെ ക്രൂരതയാകാം ; യഥാര്ത്യത്തിന്റ്റെ തിരിച്ചറിവാകാം ; അല്ലെങ്കില്‍ ജീവിത ത്തിന്റ്റെ നിര്‍ഭാഗ്യമാവാം ..... എന്തുമെ ആവട്ടെ, ഒന്ന് മാത്രമെനിക്കറിയാം ....പ്രണയം സത്യമാണ്...നീയെന്ന പോല്‍.....നിന്നിലൂടെ ഞാന്‍ ജീവിക്കുകയായിരുന്നു .....ഈ സുന്ദരഭൂമിയെ കാണുകയായിരുന്നു.....എന്നിലെ നന്മയായിരുന്നു നീ......സൌന്ദര്യമായിരുന്നു നീ....കാരുണ്യമായിരുന്നു നീ......എന്നും എന്നും.....എന്നെന്നും......
************ ######### &&&& ######### *************
***നീയുണ്ടെങ്കില്‍ ഇനിയും ഒരായിരം ജന്മം ജീവിച്ചു തീരാനുള്ള യൌവ്വനമുണ്ട് എനിക്ക്***

Tuesday, May 11, 2010
പൊങ്ങ് തടികള്‍
ആര്‍ത്തുലച്ചു വരുന്ന തിരകളെ നോക്കി ഒരു സ്വപ്നത്തിലെന്ന പോല്ലേ അവര്‍ ഇരുന്നു.....എത്ര നേരമായി അവിടെ ഇരിക്കുന്നത് എന്ന് അവര്‍ ഓര്‍ത്തില്ല ....അസ്തമയസൂര്യന്റ്റെ ചെങ്കിരണങ്ങള്‍ കടലിന്റ്റെ മടിത്തട്ടില്‍ ഓടിയൊളിക്കാന്‍ തിരക്ക് കൂട്ടുന്നത് ഒന്നും അവര്‍ അറിഞ്ഞിരുന്നില്ല .....
ഇരുട്ട് പരന്നതും ബീച്ചില്‍ സന്ദര്‍ശകരുടെ തിരക്ക് കുറയാന്‍ തുടങ്ങി........ഒരു ദിവാസ്വപ്നത്തില്‍ നിന്ന് ഞെട്ടിയുണര്‍നെന്ന പോല്ലേ ഹരി തനിക്കരികെയിരുന്ന മായയെ വിളിച്ചു ...." ചേച്ചി പോകണ്ടേ ?? " ...ആര്‍ക്കും വേണ്ടാത്ത തന്‍റെ സമയം കടും നീല പട്ടയുള്ള വാച്ചിലൂടെ തിരിഞ്ഞു നീങ്ങിയത് അപ്പോഴാനവള്‍ ശ്രദ്ധിച്ചത്.......അവള്‍ ചാടി എണീറ്റു ; കൂടെ അവനും....ബീച്ച് റോട്ടിലെ ജങ്ക്ഷന്‍ ലക്ഷ്യമാക്കി അവര്‍ വേഗത്തില്‍ നടന്നു......ഹരിയോട് യാത്ര പറഞ്ഞു മായ ആദ്യം കണ്ടൊരു ഓട്ടോയില്‍ വീട്ടിലേക്കു തിരിച്ചു ......
ഹരി തിരികെ കടല്‍ കരയില്‍ വന്നിരുന്നു....മുറിയില്‍ പോയി പ്രത്യേകിച്ചൊന്നും ചെയ്യാനില്ല ......ആ ബാച്ചിലെര്സ് ക്വാര്‍ട്ടെഴ്സിലെ നിറം മങ്ങിയ ചുമരുകള്‍ തന്നെ വല്ലാതെ വീര്‍പ്പുമുട്ടിച്ചുകൊണ്ടിരിക്കുന്നതായി അവനു തോന്നി......ഏകാന്തതയുടെ തടവറയില്‍ അകപെട്ട പ്രതീതി ആയിരുന്നു അവിടുത്തെ താമസം,സ്വന്തമെന്നു പറയാന്‍ ആരുമില്ലാത്ത വാസസ്ഥലം.....
പണ്ടൊക്കെ രാത്രി മാനത്ത് മിന്നിതെളിയുന്ന നക്ഷത്രകുഞ്ഞുങ്ങളെ നോക്കി കിന്നാരം പറഞ്ഞു കടല്‍കരയിലെ കാറ്റേറ്റ് കിടക്കാന്‍ അവനു വല്ലാത്ത കൊതിയായിരുന്നു.......ആരും കാണാതെ ആ നക്ഷത്ര കുഞ്ഞുങ്ങളോട് അവന്‍ കൂട്ട് കൂടുമായിരുന്നു......ഇന്നിപ്പോ കനം തൂങ്ങിയ മനസ്സുമായി ഈ കടല്കരയില്‍ വന്നിരിക്കുമ്പോള്‍ ഇരുള് പരന്ന ആകാശത്തില്‍ എന്നും തന്നെ നോക്കി പുന്ചിരിച്ചിരുന്ന നക്ഷത്രകുഞ്ഞുങ്ങളെ കാണാനില്ല .....ഇപ്പോള്‍ വീശിയടിക്കുന്ന കാറ്റിനു പോലും ചൂടാണ്, ജീവിതത്തിന്റ്റെ സഹിക്കാന്‍ പറ്റാത്ത ചൂട്...അവന്‍ ആ മണല്‍ പരപ്പില്‍ ആകാശത്തോട്ടു കണ്ണും നട്ടു കിടന്നു
മായേച്ചിയെ കുറിച്ചോര്‍ത്തപ്പോള്‍ അവന്റ്റെ മനസ്സ് കൂടുതല്‍ അസ്വസ്ഥമായി.....ഇന്ന് വളരെ വൈകിയാണ് ചേച്ചി വീട്ടില്‍ എത്തുക, സമയം പോയതറിഞ്ഞില്ല .....ഇനി ഇതിന്റ്റെ പേരില്‍ എന്തെല്ലാം പുകിലാനാവോ ഉണ്ടാവുന്നത്....
ബി കോം കഴിഞ്ഞു കമ്പ്യുട്ടര്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ ആണ് അച്ഛന്ട്ടെ പഴയ പരിചയക്കാരന്‍ വഴി തനിക്ക് ജീവന്‍ എക്സ്പോര്ട്ടിംഗ് എന്ന ഈ കമ്പനിയില്‍ അക്കൗണ്ട്‌സ് അസിസ്റ്റന്റ് ആയി ജോലി കിട്ടിയത്.....പുതുമുഖം ആയത് കൊണ്ടുള്ള പ്രയാസങ്ങളും മറ്റും ഒഴിവാക്കാന്‍ തന്നെ സഹായിച്ചത് മായേച്ചി ആണ്.....എന്ത് സംശയമോ പ്രശ്നമോ ഉണ്ടെങ്കില്‍ ചോദിക്കാതെ തന്നെ ചേച്ചി വന്നു പറഞ്ഞു ചെയ്യും.....അത് കൊണ്ട് തന്നെ പെട്ടന്ന് തന്നെ ഞങ്ങള്‍ അടുത്തത്......അച്ഛനും അമ്മയും പുസ്തകങ്ങളും ഒഴികെ മറ്റാരും സ്വന്തമെന്നു അവകാശപെടാനില്ലാത്ത തനിക്ക് താനെന്നും സ്വപ്നം കണ്ടിരുന്ന പോല്ലേ ഒരു ചേച്ചിയെ കിട്ടിയ സന്തോഷമായിരുന്നു......ചേച്ചിയും അതെ, സ്വന്തം അനിയനെ പോലെ തന്നെ സ്നേഹിച്ചു ....ഈ ലോകത്തെ കുറിച്ചും പുസ്തകങ്ങളെ കുറിച്ചും ഞങ്ങള്‍ വാ തോരാതെ സംസാരിച്ചു ......ഓരോ വസ്തുവിനെ കുറിച്ചും വ്യക്തമായൊരു കാഴ്ചപ്പാട് ചേച്ചിക്കുണ്ടായിരുന്നു ......ഓഫീസില്‍ മറ്റാരോടും അധികം തുറന്നു ഇടപെഴകാന്‍ സമ്മതിക്കാത്ത ചേച്ചിയുടെ കൂട്ട് അങ്ങിനെ താനായി ...... ഉണ്ണാനും, ജോലി കഴിഞ്ഞു തിരിച്ചു പോകുമ്പോഴും മറ്റു ഒഴിവു മറ്റു ഒഴിവു സമയങ്ങളിലും എല്ലാം......
ചിലപ്പോള്‍ കാലം ക്രൂരനായി നിറമുള്ള സ്വപ്നങ്ങള്‍ക്ക് മേലെ കരിനിഴല്‍ പരത്തും......എവിടെയോ വായിച്ചു കേട്ട വാക്കുകള്‍....പക്ഷെ യാഥാര്‍ത്യത്തിലേക്ക് അടുക്കുംബോഴേ കാലത്തിന്റ്റെ ക്രൂരത എത്രമേല്‍ ഭീകരം എന്ന് നാം തിരിച്ചരിയുകയുള്ളൂ .....തിരിച്ചറിയുമ്പോഴേക്കും കാലമത്തിന്റെ രൌദ്രഭാവം പുറടുത്തിട്ടുണ്ടാവും
താനും മായേച്ചിയും തമ്മില്‍ അരുതാത്തൊരു ബന്ധമുന്ടെന്നു കേള്‍ക്കുന്നുന്ടെന്നു ഓഫീസ് പ്യൂണ്‍ വന്നു പറഞ്ഞു കേട്ടപ്പോള്‍ ഒരു തമാശ ആയെ തോന്നിയുള്ളൂ....പൊട്ടിച്ചിരിച്ചു കൊണ്ടായിരുന്നു ചേച്ചി പ്രതികരിച്ചത് ...പക്ഷെ വെറുമൊരു തമാശ മാത്രമല്ല അതെന്നു പെട്ടന്ന് തന്നെ തിരിച്ചറിഞ്ഞു.....അടക്കി പിടിച്ചുള്ള സംസാരവും, അര്‍ത്ഥം വെച്ചുള്ള നോട്ടവും ഏറി വന്നു...അത് ഓഫീസ് കെട്ടിടത്തിന്റ്റെ നാല് ചുവരുകല്‍ക്കുളില്‍ കിടന്നു വീര്‍പ്പുമുട്ടിയെന്ന പോലെ വെളിയിലോട്ടു വ്യാപിച്ചത് തങ്ങളഞ്ഞിരുന്നില്ല....അഭാവാദപ്രച്ചരണത്തിന്റ്റെ ശക്തി കൂടി .....ചേച്ചി ജീവന് തുല്യം സ്നേഹിച്ച മനുവേട്ടന്‍ പോലും ചേച്ചിയെ കുറ്റപെടുത്തി....അവര് തമ്മില്‍ വാക്ക്‌തര്‍ക്കങ്ങള്‍ ആയി, പിന്നീടത് നീണ്ട കലഹങ്ങളിലെക്ക് നീണ്ടു...
ഇന്ന് വൈക്കുന്നേരം കടല്‍ക്കരയില്‍ പോകാം എന്ന് ചേച്ചി പറഞ്ഞപ്പോള്‍ വേണ്ടെന്നു പറയാന്‍ തുനിഞ്ഞതാണ്.....പക്ഷെ മറുത്തൊന്നു പറയാന്‍ പറ്റാത്തത്രക്ക് ചേച്ചിയുടെ വാക്കുകളില്‍ ആജ്ഞാപണത്തിന്റ്റെ സ്വരമുണ്ടായിരുന്നു....ഓഫീസില്‍ നിന്നിറങ്ങി ഈ മണല്‍പരപ്പില്‍ വന്നിരിക്കുന്നത് വരെ ഒരു വാക്കും മിണ്ടാതെയിരുന്ന ചേച്ചി ഇവിടെ വന്നതും പെട്ടന്ന് വാചാലയായി......ഈ ലോകം കാപട്യം നിറഞ്ഞതാണെന്നും, വ്യക്തിബന്ധങ്ങള്‍ സദാചാരത്തിന്റ്റെ ഇടുങ്ങിയ വേലിക്കെട്ടുകള്‍ക്കിടയില്‍ കിടന്നു വീര്‍പ്പുമുട്ടുകയുമാണെന്ന് ചേച്ചി വിലയിരുത്തി ....ഈ ബന്ധനങ്ങളില്‍ നിന്ന് മോചനം ആഗ്രഹിക്കുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ ബന്ധങ്ങളുടെ ബന്ധനങ്ങള്‍ പൊട്ടിച്ചെറിഞ്ഞു ഒരു പൊങ്ങുതടി കണക്കെ ഈ കടലിലൂടെ നീന്തി തുടിക്കാനുള്ള തന്റ്റെ ആഗ്രഹം അറിയിച്ചു .....തനിക്കും എന്നൊരു മറുപടി മാത്രം പറഞ്ഞു ചേച്ചി വിദൂരതയിലോട്ടു കണ്ണും നട്ടിരുന്നു.....
മനസ്സ് മുഴുവന്‍ നീറുകയായിരുന്നു..അലയടിച്ചുയരുന്ന തിരകള്‍ക്ക് ശക്തിയേറി വരുന്നതായി ഹരിക്ക് തോന്നി...കണ്ണുകള്‍ മെല്ലെ അടഞ്ഞു
അടുത്ത രാവിലെ ആരോ പറയുന്നത് കേട്ടു.....തിരകള്‍ക്ക് മീതെ രണ്ടു പൊങ്ങു തടികള്‍ തീന്തി തുടിക്കുന്നുണ്ടെന്നു !!!
########### ************** ##############
@നിച്ചുട്ടന്‍സ് @

Saturday, March 27, 2010
ഇനി ഞാന്‍ ഏകനാണ് !!!
വീട്ടിലെ ഫോണില്‍ നിന്നോ , അനിയത്തിയുടെ മൊബൈലില്‍ നിന്നോ മിസ്സ് കാള്‍ വന്നാല്‍ തനിക്കു വല്ലാത്ത ടെന്‍ഷന്‍ ആണ്......
എന്തിനായിരിക്കും വിളിച്ചത്??? എന്താണാവോ പ്രശ്നം ?? അങ്ങിനെ ഒരു നൂറു ചോദ്യങ്ങള്‍ മനസ്സില്‍ ഓടിയെത്തും.....അല്ലെങ്കിലും അതങ്ങിനെ ആയില്ലെങ്കിലെ അത്ഭുതമുളൂ.....കാരണം താന്‍ ദിവസവും കാലത്ത് ഡ്യൂട്ടിക്ക് ഇറങ്ങും മുന്നേ വീട്ടിലോട്ടൊന്നു വിളിക്കും.....ഒന്നുമില്ലെങ്ങിലും വെറുതെ വിശേഷങ്ങള്‍ അറിയാന്‍ ...അച്ചന്റ്റെയോ അമ്മയുടെയോ ശബ്ദമൊന്നു കേള്‍ക്കാന്‍ ..അത് വല്ലാത്തൊരു ഉണര്‍വാണ് ദിവസം മുഴുവനും നല്‍കുന്നത് .........തന്റ്റെ പ്രവാസ ജീവിധം തുടങ്ങിയ അന്ന് മുതല്‍ അങ്ങിനെ ആണ്..... ഇനി തിരക്ക് കൊണ്ട് വിളിക്കാന്‍ മറന്നാല്‍ അനിയത്തിക്ക് മൊബൈലില്‍ sms അയക്കും; രാത്രി വിളിക്കാമെന്ന് പറഞ്ഞു.....അത് കൊണ്ട് തന്നെ നിനച്ചിരിക്കാതെ വീട്ടില്‍ നിന്നുള്ള ഒരു കാള്‍ അല്ലെങ്കില്‍ ഒരു മിസ്സ് കാള്‍ തന്റ്റെ നെഞ്ഞിടിപ്പ് കൂട്ടും....
വല്യച്ചന്റ്റെ മകന്‍ ദേവേട്ടന്‍ വഴി ആണ് താന്‍ ദുബൈയില്‍ എത്തുന്നത്.....ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് കഴിഞ്ഞു നാട്ടില്‍ തന്നെ ചെറിയൊരു ജോലിയുമായി കഴിയുന്ന കാലം....വീട്ടില്‍ അച്ഛനും അമ്മയും അനിയത്തിയും പിന്നെ താനും ......അച്ഛന്‍ പോസ്റ്റ് മാസ്റ്റര്‍ ആയിരുന്നു....പെന്‍ഷന്‍ ആയി.....അമ്മ അന്നും ഇന്നും വീട്ടിലെ പുകയോടും പൊടിയോടും കുസലം പറഞ്ഞു അടുകളയാണ് ജീവിതം എന്ന് കരുതി നടക്കുന്നു.....അമ്മക്ക് ശ്വാസംമുട്ട് കൂടപിറപ്പാണ് ......എങ്കിലും അമ്മയെ കൊണ്ടാവുന്നതൊക്കെ അമ്മ തന്നെ ചെയ്യും.........അനിയത്തി അജിത.... പി ജിക്ക് പഠിക്കുന്നു അവള്‍... ...കണക്കാനവളുടെ വിഷയവും സ്വഭാവവും....ചെറിയ കുട്ടികളെ പോലെ തന്നെ ... ഞാന്‍ വീട്ടിലെ ചെറിയ കുട്ടി അല്ലെ എന്നാണ് ഈ കാരണത്തിന് അവള്‍ക്കുള്ള മറുപടി....ശരിയാ....അതങിനെ തന്നെ അല്ലെ.....വീടിലെ കൊച്ചു കുട്ടിയാ അവള്‍!!!!
തനിക്കു ഓര്‍മ്മ വെച്ചത് മുതല്‍ വീട്ടിലെ എല്ലാമെല്ലാം അച്ഛനാണ്......കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി കൊണ്ട് വരലും, പറമ്പിലെയും പാടത്തെയും കാര്യം നോക്കലും ഞങ്ങളുടെ പഠിപ്പ്, വീട്ടില്ലേ മറ്റു കാര്യങ്ങള്‍ എല്ലാം.....ഒന്ന് കടയില്‍ പോകാന്‍ പോലും അച്ഛന്‍ എന്നോട് പറയാറില്ല.........അച്ഛന് ചെയ്യാന്‍ പറ്റുന്നതൊക്കെ അച്ഛന്‍ തന്നെ ചെയ്യും....ആരെയും ബുദ്ധിമുട്ടിക്കുന്നത് ഇഷ്ടമല്ല ...അമ്മക്ക് ശ്വാസം മുട്ട് വന്നാല്‍ അച്ഛനാണ് അടുക്കളയുടെ ഭരണം....അനിയത്തിയും താനും ഭക്ഷണം കഴിക്കാന്‍ ചെന്നിരുന്നാല്‍ മതി.....അനിയത്തിയും താനും ഇത്രയും വലുതായിട്ടും കാര്യങ്ങള്‍കൊട്ടു മാറ്റമുണ്ടായില്ല.....പഠിപ്പും തന്റ്റെ സ്ഥിരം കറക്കവും അല്ലാതെ മറ്റൊന്നിനെ കുറിച്ചും ബോധവാനാവേണ്ട ആവശ്യം തനിക്കില്ലായിരുന്നു ....സന്തോഷവും സംതൃപ്തിയും നിറഞ്ഞൊരു കൊച്ചു കുടുംബം...അതായിരുന്നു എന്റ്റെ വീട് !!
പക്ഷെ എല്ലാം മാറി മറിഞ്ഞത് തികച്ചും ആകസ്മികമായാണ്....ഒരു നാള്‍ ഞങ്ങള്‍ പോലുമറിയാതെ ജീവിതം അതിന്റ്റെ രൌദ്രഭാവങ്ങള്‍ ഞങ്ങള്‍ക്ക് മുന്നില്‍ ആടി തിമിര്‍ക്കാന്‍ തുടങ്ങി.....തളിരിട്ട മൊട്ടിനെ കരിയിച്ചുണക്കുന്ന സൂര്യന്റ്റെ വികൃതി പോലെ ...ജീവിതം അങ്ങിനെ ഒക്കെതന്നെ ആണെന്ന് അറിയാമെങ്ങിലും സ്വന്തം അനുഭവം വരുമ്പോഴേ പലപ്പോഴും നമുക്ക് ബോധോദയമുണ്ടാവൂ....
അച്ഛന്‍ തൊടിയിലൊന്നു ബോധം കെട്ടു വീണു.....അമ്മയുടെ നിര്‍ബന്ധം കാരണം ഡോക്ടറെ കാണാന്‍ താനും അച്ഛനും കൂടി പോയി...അപ്പോഴാണ് ഇടിത്തീ പോലെ ആ കാര്യം ഞങ്ങള്‍ അറിയുന്നത് .....അച്ഛന്ന്റെ രണ്ടു കിട്നിക്കും തകരാര് സംഭവിച്ചിരിക്കുന്നു,അതും ചികിത്സ കൊണ്ട് മാറാവുന്നതില് അപ്പുറം.....ഒരുപാട് നാള്‍ ആയി അച്ഛന്‍ ഇങ്ങനെ ക്ഷീണവും കൊണ്ട് നടക്കുന്നുവത്രെ.....പക്ഷെ പുറത്തു പറഞ്ഞില്ല...രോഗത്തിന്റ്റെ ലക്ഷണങ്ങള്‍ പലതും അച്ഛന്‍ അവഗണിച്ചു....അറിഞ്ഞു കൊണ്ട് തന്നെ ......തളര്‍ന്നു പോകുന്നതിനെ കുറിച്ച് ചിന്തിക്കാന്‍ കൂടി അച്ഛന് ഭയമായിരുന്നു....അത് കൊണ്ട് തന്നെ തന്റ്റെ ക്ഷീണം തന്റ്റെത് മാത്രമായി ഒതുക്കാന്‍ അച്ഛന്‍ ശ്രമിച്ചു പോന്നു.....
സ്വര്‍ഗം പോലെ ആയിരുന്ന വീടിന്റ്റെ അന്തരീക്ഷം തന്നെ മാറി.....പുറത്തു കാണിച്ചില്ലെങ്കില്‍ കൂടി ഒരു സങ്കടം എല്ലാരുടെ ഉള്ളിലും തെളിഞ്ഞു നിന്നു....മരുന്നും ചികിത്സയുമായി അച്ഛന്‍ തളര്‍ന്നു തുടങ്ങി....എങ്കിലും അത് പുറത്തു കാണിക്കാതെ ഇരിക്കാന്‍ അച്ഛന്‍ ശ്രദ്ധിച്ചു പോന്നു....അമ്മക്ക് ആദി കൂടി ഇല്ലാത്ത
അസുഖങ്ങളായി .....അതിനിടക്കാണ് ചേട്ടന്‍ വിസയുടെ കാര്യമായി വരുന്നത്....ദുബൈയില്‍ നല്ലൊരു ജോലി....ചേട്ടന്റ്റെ കൂട്ടുകാരന്റ്റെ കമ്പനിയില്‍....വീട്ടിലെ സാഹചര്യം പ്രതികൂലമായത് കൊണ്ട് വേണ്ടാ എന്ന് പറഞ്ഞെങ്കിലും അച്ഛന്‍ സമ്മതിച്ചില്ല ......മറ്റുള്ളവരുടെ കാര്യം നോക്കി സ്വന്തം ഭാവി കളയരുതെന്നാണ് അച്ഛന്റ്റെ ഉപദേശം....ഞാന്‍ പോണില്ല എന്ന് ഒരുപാട് തവണ പറഞ്ഞു നോക്കിയെങ്കിലും അച്ഛന്റ്റെ നിര്‍ബന്ധപൂര്‍വമുള്ള നിര്‍ദേശം അവഗണിക്കാന്‍ തനിക്കു കഴിഞ്ഞില്ല....
ഇന്നിപ്പോ ഈ മരുഭൂമിയുടെ മണ്ണില്‍ വന്നെത്തിയിട്ടു വര്‍ഷം രണ്ടു കഴിഞ്ഞു.....കഴിഞ്ഞ ലീവിനു കമ്പനിയുടെ പ്രൊജക്റ്റ് തീരാത്തത് കൊണ്ട് നാട്ടില്‍ പോകാന്‍ പറ്റിയില്ല....എങ്കിലും വീടിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ ആണ് ഇപ്പോഴും തന്നെ മുന്നോട്ടു നയിക്കുന്നത് ....ഈ രണ്ടു വര്‍ഷം കൊണ്ട് വീട്ടിലെ കാര്യങ്ങള്‍ ആകെ മാറി മറിഞ്ഞു....അച്ഛന് ആഴ്ചയില്‍ രണ്ടു ദിവസം dialysis ചെയ്യണം ....അന്ന് കൂട്ടിനു അമ്മയോ അനിയത്തിയോ കൂടെ പോണം.....വീട്ടിലെ പണിയുടെ ഭാരം കൊണ്ടോ വാര്തക്യതിന്ട്ടെ എത്തിനോട്ടം കൊണ്ടോ അമ്മക്ക് ശ്വാസം മുട്ടും അസുഘങ്ങളും കൂടി.....എല്ലാ ഭാരവും ഇപ്പോള്‍ അനിയത്തിക്കായി എന്ന പോലെ ആയി...അവള്‍ ഇപ്പൊ പി ജി കഴിഞ്ഞു... ആലോചനകള്‍ ഒക്കെ വരുന്നുണ്ട്, പക്ഷെ ജാതകദോഷം കാരണം പലതും മുടങ്ങി പോകുകയാണ്....അച്ഛന്‍ പറയാറുള്ളത് പോല്ലേ എല്ലാം ശരിയാകും....അതാണ് തന്റ്റെയും പ്രതീക്ഷ.....അങ്ങിനെ ഒരു നൂറു കൂട്ടം പ്രശ്നങ്ങളില്‍ ഏതെങ്കിലും പറയാനാവും മിസ്സ് കാള്‍ വരുന്നത്....അത് കൊണ്ട് മിസ്സ് കാളിനെ പേടിക്കാതെ വയല്ലോ
അടുത്ത മാസം ലീവിനു എഴുതികൊടുത്തുകൊള്ളാന്‍ കഴിഞ്ഞ ആഴ്ച സീനിയര്‍ എഞ്ചിനീയര്‍ പറഞ്ഞു.....അദ്ദേഹം പറഞ്ഞാല്‍ നടന്നത് പോലെ തന്നെയാണ് ....അത് കൊണ്ട് തന്നെ ഇപ്പൊ വീടിനെ കുറിച്ചുള്ള ചിന്തകള്‍ കൂടുതലാണ് ...
പണിയുടെ തിരക്കിനിടയില്‍ ആണ് നാട്ടില്‍ നിന്നൊരു കാള്‍ വന്നത്......ആദ്യം അടിച്ചപ്പോള്‍ എടുക്കാന്‍ പറ്റിയില്ല....മൊബൈല്‍ എടുത്തു നമ്പര്‍ നോക്കുന്നതിന്റ്റെ ഇടയില്‍ തന്നെ വീണ്ടും കാള്‍ വന്നു.....ചെറിയച്ചന്റ്റെ മോന്‍ ദീപുവാണ് ...
അവന്റ്റെ ശബ്ദം വല്ലാതെ ഇടറിയിരുന്നു ...." ചേട്ടാ ...അത് അത് " , " എന്താടാ മോനെ....എന്ത് പറ്റി " വാക്കുകള്‍ക്കു വേണ്ടി കുഴങ്ങുന്ന അവന്റ്റെ ശബ്തം വല്ലാത്തൊരു അസ്വസ്ഥത തന്നില്‍ സൃഷ്ട്ടിച്ചു...
" ഒന്ന് പറയെടാ മോനെ, എന്തായാലും പറ, എന്തിനാ നീ ഇങ്ങനെ........." ക്ഷമ നശിച്ചവനെ പോലെ താന്‍ ചോദിച്ചു..." ചേട്ടാ വെല്യച്ചനും വെല്യമ്മയും അജിചേച്ചിയും പോയി ചേട്ടാ പോയി!!" പൊട്ടി കരഞ്ഞു കൊണ്ടവന്‍ പറഞ്ഞപ്പോള്‍ എന്താണ് പറയുന്നത് എന്ന് മനസ്സിലാകുന്നതിനു മുന്നേ തന്നെ താനാകെ തളര്‍ന്നു പോയിരുന്നു....."നീ ഒന്ന് തെളിയിച്ചു പറയെടാ ദീപു , എന്താണ് പറ്റിയതെന്നു" താന്‍ വീണ്ടും ചോദിച്ചു......"വല്യച്ചനെ ഡോക്ടറെ കാണിച്ചു വരുന്ന വഴിക്ക് കാര്‍ എതിരെ വന്ന ഒരു ലോറിയില്‍ ഇടിച്ചു....ചേട്ടാ ആരെയും............" പിന്നീട് അവന്‍ എന്താ പറഞ്ഞത് എന്നൊന്നും തനിക്കു ഓര്‍മയില്ല....തനിക്കൊന്നും കേള്‍ക്കാന്‍ കഴിയുമായിരുന്നില്ല......യാന്ത്രികമായി തന്റ്റെ കസേരയിലോട്ടു മറിഞ്ഞു വീഴുമ്പോള്‍ മൊബൈല്‍ വീണ്ടും വീണ്ടും അടിച്ചു കൊണ്ടേ ഇരുന്നു...പക്ഷെ എന്നും തന്നെ അലോസരപെടുത്തിയിരുന്ന ആ ടെന്‍ഷനും ഭീതിയും എന്നെന്നേക്കുമായി തന്നെ വിട്ടൊഴിഞ്ഞു എന്നത് താന്‍ അറിഞ്ഞിരുന്നില്ല......

മഴയും നീയും
മഴയും നീയും
മഴയായിരുന്നു നിന്നെ കണ്ടൊരു നേരം
മഴയായിരുന്നു നിന്നോട് മിണ്ടിയ നേരവും.....
മഴയായിരുന്നു നാം സൌഹൃതം പങ്കുവെച്ചൊരു നേരം
മഴയായിരുന്നു നാം കളിച്ചുചിരിച്ചൊരു നേരവും.....
മഴയായിരുന്നു നീയെന്നോട് പ്രണയം ചൊല്ലിയ നേരം
മഴയായിരുന്നു നീയെന്നെ പുല്‍കിയ നേരവും.....
മഴയില്ലിന്നു നീയെന്നരികില്ലില്ലാത്ത ഈ നേരമെങ്കിലും
മഴയാണ്, നീയാണ്; എന്ന മനസ്സില്ലിന്നുമേ.......
##നിച്ചുട്ടന്‍സ്##

ഞാനെന്ന സത്യം !!!
ഞാനെന്ന സത്യം !!!
തലകെട്ട് : മഞ്ഞുതുള്ളിയെ സ്നേഹിച്ച മഴയുടെ രാജകുമാരന്‍ ഞാന്‍ !!! നിറങ്ങളെ സ്നേഹിച്ച നിലാവിന്റ്റെ തോഴന്‍ ഞാന്‍ !!!
സ്റ്റാറ്റസ് : റോസാപ്പൂവിതളില്‍ ഉറങ്ങിക്കിടന്നൊരു മഞ്ഞുതുള്ളിയോടാണെന്‍ പ്രണയം
എന്റെ പേര് : നിഷാം
ചെല്ല പേര് : നിച്ചു , നിച്ചൂസ് / നിച്ചുട്ടൻ / നിക്സ്
സ്ഥലം (നാട്ടില്‍) യുണൈറ്റഡ് കുന്നംകുളം - ( പൂരത്തിന്റെ നാട്ടിൽ )
സ്ഥലം(ഇപ്പോള്‍) അബുദാബി
ജോലി : വിമാനസഞ്ചാര രസീത് വില്പനയും വിനോദ സഞ്ചാര സംവിധാനം ഏർപ്പാട് ചെയ്യലും
ജീവിതലക്ഷ്യം : 1 ടി ഡി ആറിനെ പോലെ ചർച്ചിസ്റ്റ് ആകുക
2 മാഷിനേ പോലെ താടിക്കു കൈ കൊടുത്ത ഒരു ഫോട്ടോയെങ്കിലും എന്റേതായി എടുക്കുക
2 റിജാസില്ലാത്ത കൂട്ടത്തിൽ ഒരു ദിവസം മുഴുവനും കറങ്ങിയടിച്ച് ചർച്ചിക്കുക
3 കൂട്ടം ശംബളം ഇറങ്ങുംബ്ബോൾ ആദ്യത്തെ ശബളം എന്റെ പേരിൽ വാങ്ങുക ( സന്തോഷമായി ഗോപിയേട്ടാ )
4 എന്റെ എല്ലാ ബ്ലോഗുകൾക്കും 500 വീതം കമന്റ് കിട്ടുന്നൊരു ദിവസം
ഫോണ്‍ നമ്പര്‍ ഇവിടേ പറയൂല്ല്ലാ !!
ഇമെയില്‍/ സന്ദേശവാഹകൻ : nisham.nichoos@gmail.com / nichoos22@yahoo.com
എന്നെ കുറിച്ച് എന്റെ അഭിപ്രായം എന്താണെന്നു വെച്ചാല് ഞാൻ ഭയങ്കര ബ്ലോഗറും, ചർച്ചിസ്റ്റും സ്വഭാവം കൊണ്ട് പേരെടുത്ത ഒരു പാവം സൽ സ്വഭാവി പയ്യനും ആണ്.
പിന്നിട്ട വഴികളിളോട്ടൊരു എത്തിനോട്ടം : നോ നെവർ , ക്ഷത്രിയന്മാർ എത്തിനോക്കാറില്ല!! തിരിഞ്ഞോടാറുമില്ല്ല!!
എന്നെ കുറിച്ച് ചില സത്യങ്ങൾ :
1984 ഫെബ്രുവരി 29 ത്തിനു കാലത്ത് അവിട്ടം നാളില്‍ 2 . 30 ന്റ്റെ സുഭമുഹൂര്‍ത്തത്തില്‍ ചെംബ്രയൂര്‍ മരക്കാര്‍ കുഞ്ഞിമോന്റ്റെയും പാള്ളിക്കാട്ടില്‍ സുഹറ സൈദലവിയുടെയും വൈവാഹിക ജീവിതത്തിലെ ആദ്യത്തെ പൂമൊട്ടായി കുന്നംകുളത്തിന് അടുത്ത് അക്കിക്കാവുള്ള ദീനബന്ധു എന്ന സ്വകാര ആശുപത്രിയില്‍ ( ഈ ഹോസ്പിടല്‍ ഇപ്പോള്‍ മനോരോഗ്ച ചികിത്സ കേന്ദ്രം ആണ്....സോറി സോറി, അതിനു ഞാന്‍ ഉത്തരവാദി അല്ല) ഞാന്‍ ഈ ഭൂമിയില്‍ വന്നു......വന്നതല്ല ; പിറന്നു വീണതാ.....ഭാഗ്യത്തിനു ശരിക്കും വീഴുന്നതിനു മുന്നേ നഴ്സു ചേച്ചി ക്യാച്ച് ചെയ്തു.....താങ്ക് യു താങ്ക് യു താങ്ക് യു നഴ്സ് സിസ്റ്ററേ...... .... .....
കണ്ണ് തുറന്നു നോക്കിയപ്പോള്‍ കണ്ട വെള്ള വസ്ത്രം ഇട്ട ചേച്ചിയെ "ഉമ്മാആആആആആആആആആആആആആആആഅആആആആആആആആആന്നു നീട്ടി വിളിച്ചു " ഡാ കുരുത്തംകെട്ടവനെ അത് സോശാമ്മ നേഴ്സ് ആണെടാ....ഞാനാടാ നിന്റെ ഒറിജിനല്‍ 916 ഉമ്മ " കട്ടിലിൽ കിടന്നിരുന്ന സുഹറ ബീവി പാള്ളികാട്ടില്‍ ദയനീയമായി എന്നോട് വിളിച്ചു പറഞ്ഞു...
"സോറി മമ്മീ ഒരു പറ്റു ഏതു മരക്കാര്‍ ചെംബ്രയൂരിനും പറ്റും...ഡോണ്ട് വറി, ബി നിചൂസ് ഫ്രണ്ട് " അങ്ങിനെ നിചൂസിനു ഫസ്റ്റ് ഫ്രണ്ട് ആയി.....ഫസ്റ്റ് ഫ്രെണ്ട്; ബെസ്റ്റ് ഫ്രെണ്ട്!!
ഹോസ്പിറ്റലില്‍ നിന്ന് വീട്ടില്‍ എത്തുന്ന വരെ നല്ല ഭംഗിയുള്ള നഴ്സുമാര്‍ ഇടയ്ക്കിടയ്ക്ക് വന്നു എന്റ്റെ മൂട്ടിലും കൈയിലും കാലിലും സൂചി കുത്തി ....അതാണ് ആദ്യമായി റിപോർട്ട് ചെയ്യപ്പെട്ടതായുള്ള പെണ്ണുങ്ങള്‍ എന്നോട് ചെയ്ത ദ്രോഹം !!
മൂത്താങ്ങളുടെ ആദ്യത്തെ സന്തതിയെ കാണാൻ വന്ന എന്റെ ചാവക്കാട്ടെ അമ്മായി എനിക്കു പേരും ഇട്ടു
“ നിഷാം ചെംബ്രയൂർ മരക്കാർ “ ( ആഹാ മനേഹരമീ നാമം അല്ലേ )
പിന്നീടങ്ങോട്ടു ഒരു ഓട്ടമായിരുന്നു....നഴ്സറി സ്കൂൾ മുതൽ പത്താം തരം വരെ...അതും കഴിഞ്ഞു പ്രീഡിഗ്രിയും ഡിഗ്രിയും കഴിഞ്ഞു കംബ്യൂട്ടറും , ടൈപ്പും, ഇലക്ട്രോണിക്സും, ഹാർഡ് വെയറും, ഡിസൈനിങ്ങും, ടിക്കറ്റിങ്ങും എന്ന് വേണ്ടാ ലോകത്തള്ള സകല വിദ്യാഭ്യാസസ്ഥാപനത്തിലും പഠിച്ചു...എല്ലാം കഴിഞ്ഞു തിരിഞ്ഞു നോക്കിയപ്പോൽ വിദ്യ ഒക്കെ മറന്നു പോയിരിക്കുന്നു...ആക്കെ ഉള്ളത് അഭ്യാസം ആണ്...ആ അഭ്യാസവും കൈമുതലായി ബഹ്റൈനിലോട്ട് ബിമാനം കേറി.....പക്ഷെ രണ്ട് വർഷം അവിടെ നിന്നിട്ടു അതു എന്റെ തട്ടകമല്ലെന്നു തിരിച്ചറിഞ്ഞ ഞാൻ നാട്ടിൽ പോയി...പിന്നെ യു എ ഇയിൽ ദുബായിൽ എട്ട് മാസം, അൽ ഐനിൽ രണ്ട് മാസം എന്നിങ്ങനെ ശബളം വാങ്ങി അവിടുന്നു മാറി ഇപ്പോ ആറ് മാസമായി അബുദാബി എന്ന തലസ്ഥാന നഗരിയുടെ ഹ്രദയഭാഗമായ മദീനത്ത് സായതിൽ ഒരു വല്യേ ടിക്കറ്റിങ്ങ് ആപീസിൽ ഇടത്ത് ഒരു സിറിയക്കാരിയുടേയും വലത്ത് ഒരു ഫിലിപ്പീനി പെണ്ണിന്റേയും നടുവിൽ ഇരുന്നു കടേല്ല് വരുന്നോരെ ഒക്കു നാട്ടിലോട്ട് കേറ്റി വിട്ട് നല്ലപിള്ള ആയി പണിയെടുക്കുന്നു..ഇപ്പോഴും അഭ്യാസം മാത്രം കൈമുതൽ...
ബാക്കി ശേഷം സ്ക്രീനിൽ !!!
തുടരും - തുടർന്നു കൊണ്ടേയിരിക്കും

Subscribe to:
Posts (Atom)