Pages

Sunday, May 16, 2010

ഓര്‍മ്മയില്‍ എന്നും !!!

ഇനിയെന്നു നീ വരുമെന്നറിവതില്ലെങ്കിലും
കാതോര്‍ത്തിരികുന്നു ഞാനിന്നും വെറുതെ
പ്രിയമുള്ള വാക്കേറെ നീ ചൊല്ലിയതില്ലെങ്കിലും
പ്രിയതരമായിരുന്നു നിന്‍ മൌനം പോലും

ഒരു വാക്കും മിണ്ടാതെ ഞാന്‍ പോലുമറിയാതെ
എങ്ങോ നീ പോയ്മരഞ്ഞെങ്കിലും
എന്‍ ഓര്‍മ്മതന്‍ ഇതളുകള്‍ മയില്‍‌പീലി വര്‍ണത്തില്‍
നിന്‍ ഒരുപാടു ചിത്രങ്ങള്‍ വരച്ചുകൂട്ടി

മോഹങ്ങള്‍ ഏറെ ഇല്ലതോരെന്‍ ജീവനില്‍
ജീവന്റ്റെ മോഹമായ്‌ നീ മാറിയില്ലേ
മറക്കുവാന്‍ വേണ്ടി ഞാന്‍ മറഞ്ഞുനിന്നെങ്കിലും
മാരിവില്‍ അഴകോടെ നീ മനസ്സില്‍ തെളിഞ്ഞുനിന്നു

ഇന്ന് നീ എന്‍ അരികില്ലില്ല ;
ഇനിയെന്ന് വരുമെന്ന് എനികറിവുമില്ല
എങ്കിലും നിന്‍ ഓര്‍മ്മകള്‍; നിന്‍റെ മധുവൂറും ഓര്‍മ്മകള്‍
ഇന്നും എന്നും എന്‍ മനസ്സിനുള്ളില്‍..........

@##നിച്ചുട്ടന്‍സ്‌ ##@

1 comment:

  1. വരില്ലാന്നുറപ്പുണ്ടെങ്കിലും...വെറുതെ കാത്തിരിക്കാന്‍ ഒരു സുഖമുണ്ട്......നല്ല വരികള്‍...തുടര്‍ന്നും എഴുതുക.....

    ReplyDelete