Pages

Tuesday, May 11, 2010

പൊങ്ങ് തടികള്‍

ആര്‍ത്തുലച്ചു വരുന്ന തിരകളെ നോക്കി ഒരു സ്വപ്നത്തിലെന്ന പോല്ലേ അവര്‍ ഇരുന്നു.....എത്ര നേരമായി അവിടെ ഇരിക്കുന്നത് എന്ന് അവര്‍ ഓര്‍ത്തില്ല ....അസ്തമയസൂര്യന്റ്റെ ചെങ്കിരണങ്ങള്‍ കടലിന്റ്റെ മടിത്തട്ടില്‍ ഓടിയൊളിക്കാന്‍ തിരക്ക് കൂട്ടുന്നത്‌ ഒന്നും അവര്‍ അറിഞ്ഞിരുന്നില്ല .....

ഇരുട്ട് പരന്നതും ബീച്ചില്‍ സന്ദര്‍ശകരുടെ തിരക്ക് കുറയാന്‍ തുടങ്ങി........ഒരു ദിവാസ്വപ്നത്തില്‍ നിന്ന് ഞെട്ടിയുണര്‍നെന്ന പോല്ലേ ഹരി തനിക്കരികെയിരുന്ന മായയെ വിളിച്ചു ...." ചേച്ചി പോകണ്ടേ ?? " ...ആര്‍ക്കും വേണ്ടാത്ത തന്‍റെ സമയം കടും നീല പട്ടയുള്ള വാച്ചിലൂടെ തിരിഞ്ഞു നീങ്ങിയത് അപ്പോഴാനവള്‍ ശ്രദ്ധിച്ചത്.......അവള്‍ ചാടി എണീറ്റു ; കൂടെ അവനും....ബീച്ച് റോട്ടിലെ ജങ്ക്ഷന്‍ ലക്ഷ്യമാക്കി അവര്‍ വേഗത്തില്‍ നടന്നു......ഹരിയോട് യാത്ര പറഞ്ഞു മായ ആദ്യം കണ്ടൊരു ഓട്ടോയില്‍ വീട്ടിലേക്കു തിരിച്ചു ......

ഹരി തിരികെ കടല്‍ കരയില്‍ വന്നിരുന്നു....മുറിയില്‍ പോയി പ്രത്യേകിച്ചൊന്നും ചെയ്യാനില്ല ......ആ ബാച്ചിലെര്സ് ക്വാര്‍ട്ടെഴ്സിലെ നിറം മങ്ങിയ ചുമരുകള്‍ തന്നെ വല്ലാതെ വീര്‍പ്പുമുട്ടിച്ചുകൊണ്ടിരിക്കുന്നതായി അവനു തോന്നി......ഏകാന്തതയുടെ തടവറയില്‍ അകപെട്ട പ്രതീതി ആയിരുന്നു അവിടുത്തെ താമസം,സ്വന്തമെന്നു പറയാന്‍ ആരുമില്ലാത്ത വാസസ്ഥലം.....


പണ്ടൊക്കെ രാത്രി മാനത്ത് മിന്നിതെളിയുന്ന നക്ഷത്രകുഞ്ഞുങ്ങളെ നോക്കി കിന്നാരം പറഞ്ഞു കടല്‍കരയിലെ കാറ്റേറ്റ്‌ കിടക്കാന്‍ അവനു വല്ലാത്ത കൊതിയായിരുന്നു.......ആരും കാണാതെ ആ നക്ഷത്ര കുഞ്ഞുങ്ങളോട് അവന്‍ കൂട്ട് കൂടുമായിരുന്നു......ഇന്നിപ്പോ കനം തൂങ്ങിയ മനസ്സുമായി ഈ കടല്കരയില്‍ വന്നിരിക്കുമ്പോള്‍ ഇരുള് പരന്ന ആകാശത്തില്‍ എന്നും തന്നെ നോക്കി പുന്ചിരിച്ചിരുന്ന നക്ഷത്രകുഞ്ഞുങ്ങളെ കാണാനില്ല .....ഇപ്പോള്‍ വീശിയടിക്കുന്ന കാറ്റിനു പോലും ചൂടാണ്, ജീവിതത്തിന്റ്റെ സഹിക്കാന്‍ പറ്റാത്ത ചൂട്...അവന്‍ ആ മണല്‍ പരപ്പില്‍ ആകാശത്തോട്ടു കണ്ണും നട്ടു കിടന്നു

മായേച്ചിയെ കുറിച്ചോര്‍ത്തപ്പോള്‍ അവന്റ്റെ മനസ്സ് കൂടുതല്‍ അസ്വസ്ഥമായി.....ഇന്ന് വളരെ വൈകിയാണ് ചേച്ചി വീട്ടില്‍ എത്തുക, സമയം പോയതറിഞ്ഞില്ല .....ഇനി ഇതിന്റ്റെ പേരില്‍ എന്തെല്ലാം പുകിലാനാവോ ഉണ്ടാവുന്നത്....


ബി കോം കഴിഞ്ഞു കമ്പ്യുട്ടര്‍ പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ ആണ് അച്ഛന്ട്ടെ പഴയ പരിചയക്കാരന്‍ വഴി തനിക്ക് ജീവന്‍ എക്സ്പോര്ട്ടിംഗ് എന്ന ഈ കമ്പനിയില്‍ അക്കൗണ്ട്‌സ് അസിസ്റ്റന്റ്‌ ആയി ജോലി കിട്ടിയത്.....പുതുമുഖം ആയത് കൊണ്ടുള്ള പ്രയാസങ്ങളും മറ്റും ഒഴിവാക്കാന്‍ തന്നെ സഹായിച്ചത് മായേച്ചി ആണ്.....എന്ത് സംശയമോ പ്രശ്നമോ ഉണ്ടെങ്കില്‍ ചോദിക്കാതെ തന്നെ ചേച്ചി വന്നു പറഞ്ഞു ചെയ്യും.....അത് കൊണ്ട് തന്നെ പെട്ടന്ന് തന്നെ ഞങ്ങള്‍ അടുത്തത്‌......അച്ഛനും അമ്മയും പുസ്തകങ്ങളും ഒഴികെ മറ്റാരും സ്വന്തമെന്നു അവകാശപെടാനില്ലാത്ത തനിക്ക് താനെന്നും സ്വപ്നം കണ്ടിരുന്ന പോല്ലേ ഒരു ചേച്ചിയെ കിട്ടിയ സന്തോഷമായിരുന്നു......ചേച്ചിയും അതെ, സ്വന്തം അനിയനെ പോലെ തന്നെ സ്നേഹിച്ചു ....ഈ ലോകത്തെ കുറിച്ചും പുസ്തകങ്ങളെ കുറിച്ചും ഞങ്ങള്‍ വാ തോരാതെ സംസാരിച്ചു ......ഓരോ വസ്തുവിനെ കുറിച്ചും വ്യക്തമായൊരു കാഴ്ചപ്പാട് ചേച്ചിക്കുണ്ടായിരുന്നു ......ഓഫീസില്‍ മറ്റാരോടും അധികം തുറന്നു ഇടപെഴകാന്‍ സമ്മതിക്കാത്ത ചേച്ചിയുടെ കൂട്ട് അങ്ങിനെ താനായി ...... ഉണ്ണാനും, ജോലി കഴിഞ്ഞു തിരിച്ചു പോകുമ്പോഴും മറ്റു ഒഴിവു മറ്റു ഒഴിവു സമയങ്ങളിലും എല്ലാം......


ചിലപ്പോള്‍ കാലം ക്രൂരനായി നിറമുള്ള സ്വപ്നങ്ങള്‍ക്ക് മേലെ കരിനിഴല്‍ പരത്തും......എവിടെയോ വായിച്ചു കേട്ട വാക്കുകള്‍....പക്ഷെ യാഥാര്‍ത്യത്തിലേക്ക് അടുക്കുംബോഴേ കാലത്തിന്റ്റെ ക്രൂരത എത്രമേല്‍ ഭീകരം എന്ന് നാം തിരിച്ചരിയുകയുള്ളൂ .....തിരിച്ചറിയുമ്പോഴേക്കും കാലമത്തിന്റെ രൌദ്രഭാവം പുറടുത്തിട്ടുണ്ടാവും


താനും മായേച്ചിയും തമ്മില്‍ അരുതാത്തൊരു ബന്ധമുന്ടെന്നു കേള്‍ക്കുന്നുന്ടെന്നു ഓഫീസ് പ്യൂണ്‍ വന്നു പറഞ്ഞു കേട്ടപ്പോള്‍ ഒരു തമാശ ആയെ തോന്നിയുള്ളൂ....പൊട്ടിച്ചിരിച്ചു കൊണ്ടായിരുന്നു ചേച്ചി പ്രതികരിച്ചത് ...പക്ഷെ വെറുമൊരു തമാശ മാത്രമല്ല അതെന്നു പെട്ടന്ന് തന്നെ തിരിച്ചറിഞ്ഞു.....അടക്കി പിടിച്ചുള്ള സംസാരവും, അര്‍ത്ഥം വെച്ചുള്ള നോട്ടവും ഏറി വന്നു...അത് ഓഫീസ് കെട്ടിടത്തിന്റ്റെ നാല് ചുവരുകല്‍ക്കുളില്‍ കിടന്നു വീര്‍പ്പുമുട്ടിയെന്ന പോലെ വെളിയിലോട്ടു വ്യാപിച്ചത് തങ്ങളഞ്ഞിരുന്നില്ല....അഭാവാദപ്രച്ചരണത്തിന്റ്റെ ശക്തി കൂടി .....ചേച്ചി ജീവന് തുല്യം സ്നേഹിച്ച മനുവേട്ടന്‍ പോലും ചേച്ചിയെ കുറ്റപെടുത്തി....അവര് തമ്മില്‍ വാക്ക്‌തര്‍ക്കങ്ങള്‍ ആയി, പിന്നീടത് നീണ്ട കലഹങ്ങളിലെക്ക് നീണ്ടു...


ഇന്ന് വൈക്കുന്നേരം കടല്‍ക്കരയില്‍ പോകാം എന്ന് ചേച്ചി പറഞ്ഞപ്പോള്‍ വേണ്ടെന്നു പറയാന്‍ തുനിഞ്ഞതാണ്.....പക്ഷെ മറുത്തൊന്നു പറയാന്‍ പറ്റാത്തത്രക്ക് ചേച്ചിയുടെ വാക്കുകളില്‍ ആജ്ഞാപണത്തിന്റ്റെ സ്വരമുണ്ടായിരുന്നു....ഓഫീസില്‍ നിന്നിറങ്ങി ഈ മണല്‍പരപ്പില്‍ വന്നിരിക്കുന്നത് വരെ ഒരു വാക്കും മിണ്ടാതെയിരുന്ന ചേച്ചി ഇവിടെ വന്നതും പെട്ടന്ന് വാചാലയായി......ഈ ലോകം കാപട്യം നിറഞ്ഞതാണെന്നും, വ്യക്തിബന്ധങ്ങള്‍ സദാചാരത്തിന്റ്റെ ഇടുങ്ങിയ വേലിക്കെട്ടുകള്‍ക്കിടയില്‍ കിടന്നു വീര്‍പ്പുമുട്ടുകയുമാണെന്ന് ചേച്ചി വിലയിരുത്തി ....ഈ ബന്ധനങ്ങളില്‍ നിന്ന് മോചനം ആഗ്രഹിക്കുന്നില്ലേ എന്ന് ചോദിച്ചപ്പോള്‍ ബന്ധങ്ങളുടെ ബന്ധനങ്ങള്‍ പൊട്ടിച്ചെറിഞ്ഞു ഒരു പൊങ്ങുതടി കണക്കെ ഈ കടലിലൂടെ നീന്തി തുടിക്കാനുള്ള തന്റ്റെ ആഗ്രഹം അറിയിച്ചു .....തനിക്കും എന്നൊരു മറുപടി മാത്രം പറഞ്ഞു ചേച്ചി വിദൂരതയിലോട്ടു കണ്ണും നട്ടിരുന്നു.....

മനസ്സ് മുഴുവന്‍ നീറുകയായിരുന്നു..അലയടിച്ചുയരുന്ന തിരകള്‍ക്ക് ശക്തിയേറി വരുന്നതായി ഹരിക്ക് തോന്നി...കണ്ണുകള്‍ മെല്ലെ അടഞ്ഞു

അടുത്ത രാവിലെ ആരോ പറയുന്നത് കേട്ടു.....തിരകള്‍ക്ക് മീതെ രണ്ടു പൊങ്ങു തടികള്‍ തീന്തി തുടിക്കുന്നുണ്ടെന്നു !!!


########### ************** ##############


@നിച്ചുട്ടന്‍സ്‌ @

No comments:

Post a Comment