
ഇതെന്‍റെ ആത്മ സുഹൃത്തിനു പറ്റിയൊരു അമളിയാണ്...അത് കൊണ്ട് തന്നെ താഴെ പ്രതിപാദിച്ചിരിക്കുന്നത് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചു പോയവരുമായോ യാതൊരു സാദൃശ്യമോ ഇല്ല ......വെറും സത്യം ശിവം സുന്ദരം
നാട്ടിലെ എല്ലാ കച്ചറകളും ഒക്കെ പയറ്റി നടന്ന എന്റ്റെ ആത്മാര്‍ത്ഥ സുഹൃത്തിനു അവസാനം ഗള്‍ഫിലോട്ടു വിസ കിട്ടി.....പത്താം ക്ലാസ്സില്‍ മൂന്നു തവണ പഠിച്ചു തന്നെ ജയിപ്പിക്കാന്‍ എസ് എസ് എല്‍ സിക്ക് കഴിയില്ലെന്നൊരു വെല്ലുവിളിയും ഓരോപാട് തല്ലിപൊളികളുടെ കൂടെ ക്ലാസില്‍ പോയ അനുഭവസമ്പത്തും ഉള്ള മഹാനായൊരു വിദ്യാര്‍ഥിനേതാവായിരുന്നു എന്റെ കൂട്ടുകാരന്‍ .....അത് കൊണ്ട് തന്നെ അവനു ഗള്‍ഫില്‍ മുന്തിയ ഒരു ജോലി കിട്ടാനും പ്രയാസമുണ്ടായില്ല..... സൂപ്പര്‍ മാര്‍ക്കറ്റില്‍ ബോയ് അതായത് ട്രോളി തള്ളുന്ന മാനേജര്‍.....
നാട്ടില്‍ നിന്ന് എത്രയും പെട്ടന്ന് അവന്റ്റെ ശല്യം തീര്‍ന്നു കിട്ടും എന്ന പ്രതീക്ഷയില്‍ അവന്റ്റെ വീട്ടുകാര് വിസ കിട്ടി ഒരാഴ്ച ടൈമില്‍ ടിക്കറ്റ് എടുത്തു കൊടുത്തു......അല്ലെങ്കിലും നാട്ടിലെ തെണ്ടിപിള്ളേരുമായി (സോറി ,ആ പറഞ്ഞത് ഞാനടങ്ങുന്ന ഗാങ്ങിനെ ഉദ്ദേശിച്ചല്ല ...സത്യം ) അവന്റെ കമ്പനി കാരണം വീട്ടുകാര് അത്രയ്ക്ക് സഹിച്ചിട്ടുണ്ട് ....ഒരാഴ്ചത്തെ സമയം കൊണ്ട് ഒരു വിധം പറയാനുള്ള എല്ലാരോടും യാത്ര പറഞ്ഞു, ചെയ്യാവുന്ന വിക്രിയകള്‍ ഒക്കെ കാട്ടി കൂട്ടി അവന്‍ അങ്ങിനെ ഞങ്ങളെ വിട്ടു പോയി
ഇനി കക്ഷിയെ കുറിച്ച് ഒരു ക്ലൂ തരാം..... വെളുത്തു മെലിഞ്ഞു സുന്ദരനാണെന്റ്റെ സുഹൃത്ത് .... സ്കൂളില്‍ പോയിരുന്നു എന്ന് പറയുന്നതാവും പഠിച്ചിരുന്നു എന്ന് പറയുന്നതിലും അര്‍ത്ഥവത്താവുക... നിറയെ പൊട്ടത്തരങ്ങള്‍ എഴുന്നള്ളിക്കുന്നതില്‍ കേമനായിരുന്നത് കൊണ്ട് ഞങ്ങള് ഫ്രണ്ട്സ് അവന്റെ കമ്പനി എന്നും ഇഷ്ടപെട്ടിരുന്നു.....മാത്രമല്ല എന്തൊക്കെ പൊട്ടത്തരങ്ങള്‍ എഴുന്നള്ളിക്കുമെങ്കിലും അവന്‍ ആള് അടിപൊളി ആണ്.....പെണ്പിള്ളേരെ വളക്കാനുള്ള അവന്റ്റെ കഴിവും അപാരം തന്നെ..... പനി പിടിച്ചു അഞ്ച് ദിവസം ഹോസ്പിറ്റലില്‍ കെടന്ന ആള് ചികില്‍സിക്കാന്‍ വന്നിരുന്ന സിസ്റ്റെരുടെ കയ്യീന്ന് അയ്യായിരം വാങ്ങിയാണ് ഡിസ്ചാര്‍ജ് ചെയ്തത് എന്ന് പറയുമ്പോള്‍ അങ്ങേരെ കുറിച്ച് അധികം പറയണ്ടല്ലോ അല്ലെ .....
അങ്ങിനെ ഗള്‍ഫില്‍ എത്തി.....കഷ്ടപാടാണ് ....ബുദ്ധിമുട്ടാണ്....ജനിച്ചു മേലെനങ്ങാത്തവനു അല്ലെങ്ങിലും പണി അലെര്‍ജി ആണല്ലോ.....ഫയര്‍ ആന്‍ഡ് ലാവ്ലിയില്‍ കുളിച്ചു പുറത്തിറങ്ങുന്നവന് പൊടി പറ്റില്ലല്ലോ...അങ്ങിനെ തന്നെയായി എന്റെ സുഹൃത്തിനും ....റേഷന്‍ കടയില്‍ നിന്ന് രണ്ടു കിലോ അരി തൂക്കി കൊണ്ട് വരാത്തവന് ചാക്ക് കണക്കിന് സാധനങ്ങള്‍ തലയിലേറ്റെണ്ടി വന്നു .....പാവം ....വിസ കണ്ടുപിടിച്ചവന്റെ തന്തക്ക് വിളിക്കുകയല്ലാതെ നിവര്‍ത്തി ഒന്നുമില്ലാതെയായി ....
എന്തായാലും വളരെ കഷ്ട്ടപെട്ടു രണ്ടു കൊല്ലം കഴിഞ്ഞു കിട്ടി .... അവന്‍ ലീവിനു നാട്ടില്‍ വന്നു....ഇച്ചിരി തടിവെച്ചതല്ലാതെ വല്യേ മാറ്റമൊന്നുമില്ല......രണ്ടു ദിവസം കൊണ്ട് ഗള്‍ഫുകാര് വീട്ടില്‍ വന്നാലുണ്ടാവുന്ന സ്ഥിരം ഷോ ഒക്കെ കഴിഞ്ഞു അവന്‍ ഞങ്ങടെ ഗാങ്ങില്‍ സ്ഥിരമാവാന്‍ തുടങ്ങി.....മാറ്റമൊന്നുമില്ല അവനു..... പക്ഷെ മൊബൈലില്‍ കുറുക്കം കൂടിയോ എന്നൊരു സംശയം....അവനെ ഒറ്റയ്ക്ക് കിട്ടിയപ്പോ നേരിട്ട് ചോദിച്ചു....അളിയാ ഏതാടാ പുതിയ ലൈന്‍ ?? ....പഴയ നേഴ്സൊ അതോ വേറെ ചെല്ലകിളികള്‍ വല്ലതും ?? ....ആത്മാര്‍ത്ഥസുഹൃത്തിനോട് ഒന്നും ഒളിച്ചു വെക്കാന്‍ പാടില്ലെന്ന നാട്ടുനടപ്പ് വെച്ച് അവസാനം ലവന്‍ കാര്യം പറഞ്ഞു ....ഗള്‍ഫില്‍ പോകുന്നതിനു നാല് ദിവസം മുന്നേ തെറ്റി വന്ന ഒരു മിസ്സ് കാള്‍ ആണ്.....പിന്നെ ഫ്രണ്ട്സ് ആയി...സംഗതി കുറച്ചു കൂടി കേറി പിടിച്ചപ്പോള്‍ ഇപ്പൊ ലൈനും.....ഹ്മ്മം അവനെ അറിയാവുന്നത് കൊണ്ട് എനിക്ക് സംശയമോ ഉണ്ടാര്‍ന്നില്ല......ഇരയുള്ള ചൂണ്ടയില്‍ മീന്‍ കൊത്തുന്നതില്‍ എന്തത്ഭുതം !!! ....
"കൊച്ച് എങ്ങിനെയുണ്ടളിയാ" എന്നായി എന്‍റ്റെ ചോദ്യം.....അപ്പൊ അവന്‍ പഴ്സില്‍ നിന്നൊരു ഫോട്ടോ എടുത്തു കാണിച്ചു..... ഉം ..കുഴപ്പമില്ല....തരക്കെടില്ലാത്തൊരു സുന്ദരി ...
അപ്പൊ ഇനിയെന്താടാ പ്ലാന്‍ ???.
അടുത്ത ശനിയാഴ്ച കാണാന്‍ പോകുന്നുണ്ട്....നേരിട്ട് കണ്ടു ഇടപഴകിയാലെ കാര്യങ്ങള്‍ക്ക് ഒരു ഉഷാറു വരൂ ഡാ ......
അതും പറഞ്ഞു "നീ പോരുന്നോ " എന്ന് എന്നോട് ചോദിച്ചപോ എന്തായാലും പോയി കാണാലോ എന്ന് വിചാരിച്ചു ഞാനും റെഡി പറഞ്ഞു....
ശനിയാഴ്ച ഞാന്‍ നേരത്തെ തന്നെ റെഡി ആയി അവന്റ്റെ വീട്ടില്‍ ചെന്നു ....അവനും റെഡി ആയിട്ടുണ്ട്.....ഞങ്ങള് രണ്ടു പേരും സുന്ദരകുട്ടപന്മാരായി(ഞാന്‍ പണ്ടേ അങ്ങിനെ തന്നെയാണ്, ഇന്ന് ചെറുതായി ഒരു ടച്ചിംഗ് ചെയ്തു, അത്രേ ഉള്ളു ) ഇറങ്ങാന്‍ നേരത്താണ് അവന്റ്റെ അളിയന്‍ വന്നുകയറിയത്...എങ്ങോട്ടാ എന്ന് ചോദിച്ചപ്പോള്‍ കണ്ണൂര് ഒരു ഫ്രെന്റ്റിനെ കാണാന്‍ എന്ന് അവന്‍ പറഞ്ഞു...എങ്കില്‍ പിന്നെ ഞാനും ഉണ്ടെന്നായി അളിയന്‍.....അളിയന് കോഴികോട് ഒരാളെ കാണേണ്ട ആവശ്യവും ഉണ്ടത്രേ .....ഞങ്ങളുടെ കൂടെ ആവുമ്പോള്‍ കമ്പനിയും ആയല്ലോ ......ഞങ്ങള് ഒരു നൂറു ഒഴിവു കഴിവ് പറഞ്ഞെങ്കിലും അളിയന്‍ വിട്ടില്ല, കാര്‍ എടുത്തു പോവാം എന്ന് പറഞ്ഞു.....അവസാനം രക്ഷയില്ല എന്ന് കണ്ടപ്പോള്‍ അവന്‍ ആരോടും പറയില്ല എന്ന ഉറപ്പിന്മേല്‍ കാര്യം പറഞ്ഞു......അതിനെന്താ...നല്ല കുട്ടിയാണ് എങ്കില്‍ നമ്മുക്ക് നോക്കാം എന്നായി അളിയന്‍......ഇതൊക്കെ അളിയന്മാരുടെ കടമയാണത്രേ !!!
അങ്ങിനെ തൃശ്ശൂര്‍ നിന്ന് ഞങ്ങള് മൂന്ന് പേരും കൂടി പത്തു നൂറ്റി അമ്പതു കിലോമീറ്റര്‍ ദൂരെ ഉള്ള കണ്ണൂര്‍ അവളെ കാണാന്‍ എത്തി.....ഇടക്ക് അവള് വിളിച്ചുസ്ഥലവും അവിടെ ഒരു ഐസ് ക്രീം പാര്‍ലറും പറഞ്ഞു തന്നു....അവിടെ വെച്ച് കാണാം എന്നും പറഞ്ഞു...അവനോടു തനിയെ ചെല്ലാനാണ് അവള്‍ പറഞ്ഞിരിക്കുന്നത് ......അവനാണെങ്കില്‍ അത് മാറ്റിപറഞ്ഞിട്ടുമില്ല......അതോണ്ട് തന്നെ ഞങ്ങള്‍ ഐസ് ക്രീം പാര്‍ലര്‍ എത്തിയപ്പോള്‍ ഞാനും അളിയനും വേറെ ഇരുന്നു....നമ്മടെ(സോറി അവന്റെ) കക്ഷിയെ കാത്തു അവന്‍ ഒറ്റക്കും ....ഒരു പത്തു മിനിറ്റ് കഴിഞ്ഞപോ ഒരു പെണ്‍കുട്ടി വന്നു.....
അമ്മേഏഏഏഏഏഏഏഏഏഏഏഏഏഏ ....ഞാന്‍ അറിയാതെ വിളിച്ചു പോയി.....ഫോട്ടോയില്‍ കണ്ടതിന്റ്റെ കാര്‍ബണ്‍ കോപ്പി.....വായ തുറന്നപോള്‍ കട്ടപല്ലും .......ശ്യോ..എന്തൊരു പെണ്ണാ ഇത്......ചിരിയാണോ കരച്ചിലാണോ വന്നത് എന്നറിയാത്ത ഒരവസ്ഥ !!!
ഞാന്‍ അളിയനെ നോക്കി.....ഇത്രയും ദയനീയമായി ഇതിനു മുന്നേ ( ശേഷവും ) ഞാനവന്റ്റെ അളിയനെ കണ്ടിട്ടില്ല.....
എന്റെ മാന്യസുഹൃത്തിന്റെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല .....എങ്കിലും അവനത് മുഖത്തു കാണിച്ചില്ല .....അവനോട് അവള്‍ എന്തോ സംസാരിച്ചു.....ഞങ്ങള്‍ തമ്മിലുള്ള ദൂരം അത് കേള്‍ക്കുന്നതില്‍ നിന്ന് ഞങ്ങളെ അകറ്റി.....അവര് ഓരോ ഐസ് ക്രീം കഴികുന്നത് കണ്ടു....ഞങ്ങള്‍ ഓരോ ജൂസും കുടിച്ചു...അവരൊരു ഇരുപതു മിനുറ്റ് സംസാരിച്ചു കാണും .....സത്യം പറഞ്ഞാല്‍ ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും അവനെ തിന്നാന്‍ ഉള്ള ദേഷ്യം വരുന്നുണ്ടായിരുന്നു.....അവസാനം ഞാന്‍ കയ്യും കണ്ണും കാണിച്ചു അവനൊരു സിഗ്നല്‍ കൊടുത്തു.....അവന്‍ യാത്ര പറഞ്ഞു...അവളെറങ്ങി പോയി......അളിയന്‍ ഉള്ളത് കൊണ്ട് ഞാന്‍ ഒന്നും ചോദിച്ചില്ല......അവന്‍ തന്നെ ഞങ്ങടെ അടുത്ത് വന്നു " പെട്ട് അളിയാ, ഇങ്ങനെ ഒരബദ്ധം പ്രതീക്ഷിച്ചില്ല " എന്ന് പറഞ്ഞു....അളിയന്‍ അവനോടു
ഒരക്ഷരം പറഞ്ഞില്ല.....പക്ഷെ ഞാന്‍ ചിരിച്ചു..... പൊട്ടി പൊട്ടി ചിരിച്ചു
....അപ്പൊ അവന്റ്റെ മുഖത്ത് രണ്ടു വര്‍ഷം അവള്‍ക്ക് വിളിച്ചു നഷ്ടപെടുത്തിയ കാശിന്റെയും നെയ്തു കൂടിയ്യ നഷ്ടസ്വപ്നങ്ങളുടെയും ബാക്കിപത്രം എനിക്ക് വായിക്കാന്‍ പറ്റി......തിരിച്ചു വരുമ്പോള്‍ ഞങ്ങള് അധികം മിണ്ടിയില്ല.....അവന്‍ ആകെ സങ്കടത്തില്‍ ആണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു ....കുറച്ചു കഴിഞ്ഞു അവന്‍ പേഴ്സില്‍ നിന്ന് അവളുടെ ഫോട്ടോ എടുത്തു കീറി വെളിയില്‍ കളയുന്നത് കണ്ടു .....അത് കണ്ട ഞങ്ങള്‍ രണ്ടു പേരും ചിരിയടക്കാന്‍ പാട് പെടുകയായിരുന്നു ....
അന്നെനിക്കൊരു കാര്യം മനസ്സിലായി .....ഫോട്ടോ കണ്ടു ആരെയും ഇഷ്ട്ടമായി എന്ന് പറയരുത് ...കാരണം ഫോട്ടോഷോപ്പ് ഒരു വല്ലാത്ത സംഭവമാ !!!!
നന്നായിരിക്കുന്നു
ReplyDelete