Pages

Sunday, May 16, 2010

മാമ്പഴക്കാലം (കവിത )

ഒരു കൊതിയൂറും മാമ്പഴക്കാലം
ഇന്നുമെന്‍ മനസ്സിനുള്ളില്‍
വാടി തളര്‍ന്നൊരു
ബാല്യത്തിന്‍ ഓര്‍മ്മപോലെ

പുലരി വെള്ളവെള്ളുക്കും മുമ്പേ
കിതച്ചു ഞാന്‍ മാഞ്ചുവട്ടില്‍
ഏതാറുണ്ടന്നൊരു നാള്‍
മാമ്പഴം പെറുക്കുവാനായ്

കൊച്ച്‌ അണ്ണാറകണ്ണനോടും
പുള്ളി കാക്കകറുംബിയോടും
കൊഞ്ഞലം കാട്ടി വീണ
മാമ്പഴം പെറുക്കുവാനായ്

അനിയനെണീക്കും മുമ്പേ
കൂട്ടരെ പിന്നിലാക്കി
എത്തീടും മാഞ്ചുവട്ടില്‍
മാമ്പഴം പെറുക്കുവാനായ്

മഴയേറ്റു നനഞ്ഞിടാതെ
വെയിലേറ്റു വാടിടാതെ
സ്വാദ്‌ട്ടും ചോര്‍നിടാത്ത
മാമ്പഴം പെറുക്കുവാനായ്

നാളേറെ ആയിടീല്ലും
ഓര്‍മ്മകള്‍ മങ്ങിയേലും
ഒരു കൊതിയൂറും മാമ്പഴക്കാലം
ഇന്നുമെന്‍ മനസ്സിനുള്ളില്‍....

1 comment:

  1. നന്ദി മനസ്സില്‍ ഒരു മാമ്പഴക്കാലത്തിന്റെ സ്മൃതികളുണര്‍ത്തിയതിന്.....

    ReplyDelete