Note this point : ഇതിലെ നായകൻ ഞാനല്ല, പക്ഷെ കേന്ദ്രകഥാപാത്രം എന്ന ഒരു റോൾ എന്റേതായുണ്ട് ....
പണ്ട് പണ്ട്, വളരെ പണ്ട് നടന്നൊരു കഥയാണിതു.......അന്നു എനിക്കു ഇന്നത്തെ പോലെ കട്ടമീശയും വിരിമാറുമൊന്നുമില്ല......കഷ്ട്ടിച്ച് രണ്ടര അടി ഉയരവും ഒരു നാലര വയസ്സ് പ്രായവും വരും....ഒരു ബൂസ്റ്റ് കുപ്പിക്ക് കയ്യും കാലും വെച്ചത് പോല്ലേ ശാലീനസൌന്ദര്യം തുളുമ്പുന്ന ശരീരവും.....അന്ന് ഞാൻ LKG ഫസ്റ്റ് റാങ്കോടെ** പാസായി സ്കൂള്‍ വെക്കേഷന്‍ ആഘോഷിക്കുന്ന സമയം.....എന്റ്റെ ഉപ്പ അബുദാബി ഷേക്കിന്‍റെ അണ്ടറില്‍ ഉള്ള ജോലിയില്‍ നിന്ന് അണ്ടര്‍ സെക്രട്ടറിയെ പോല്ലേ ലീവ് എടുത്തു നാട്ടില്‍ വന്നു....ഞാന്‍ ജനിച്ചു നാലഞ്ചു മാസം കഴിഞ്ഞു എന്നെ കാണാനെന്ന പേരില്‍ നാട്ടില്‍ വന്നു ആറു മാസം വെക്കേഷന്‍ ആഘോഷിച്ചു തിമിര്‍ത്ത് മുങ്ങിയതാണ് അദ്ദേഹം......ആ പോകുന്ന വഴിക്ക് ഉമ്മച്ചിയെ പറ്റിച്ചു എന്റ്റെ അനിയത്തിയുടെ മാസ്റര്‍പ്ലാന്‍ തയ്യാറാക്കാനും മറന്നില്ല അങ്ങേരു .....പിന്നെ ഇപ്പോഴാണ് നാട്ടിലോട്ടു ലാന്റുന്നത് ....അതോണ്ട് തന്നെ ഉപ്പയെ ആദ്യമായി(ഓർമ്മ വെച്ചതിനു ശേഷം) കാണാൻ പോകുന്ന സന്തോഷത്തിൽ ആയിരുന്നു ഞാൻ... ബി എം ഡബ്യു കാറുകളൂടെ പ്രവർത്തനങ്ങളുടെയും വിപണനതിനേയും കുറിച്ച് മാത്രം കൂട്ടുകാരോട് ചർച്ചയും ഗവേഷണവും നടത്തിയിരുന്ന ഞാൻ ഉപ്പ വരുന്ന വാർത്ത അറിഞ്ഞ അന്നു മുതൽ ചർച്ചാവിഷയം അങ്ങേരു കൊണ്ട് വരാൻ സാധ്യത ഉള്ള സാധനങ്ങളെ കുറിച്ചാക്കി മാറ്റി...
അങ്ങിനെ എന്റെ വെക്കേഷന്‍ രണ്ടാഴ്ച്ച പിന്നിടും മുന്നേ “ തന്തയ്ക്ക് പിറക്കാത്തവനേ “ എന്ന സല്പേരിൽ നിന്നു എന്നെ രക്ഷിച്ച ആ മഹാൻ ക്രാഷ് ലാന്റ് ചെയ്തു.....മാമ്മാടെയും വെല്ലിക്കാന്റെയും കൂടെ എയർപോർട്ടിൽ വിളിക്കാൻ പോയപ്പോൾ ആദ്യം കണ്ട് കെട്ടിപിടിച്ചതു എന്നെ തന്നെ ( അനിയത്തിയെ കൊണ്ട് വരാഞ്ഞത് എത്ര നന്നായി!! ).....പിന്നീടങ്ങോട്ടു ആഘോഷങ്ങളുടെ ദിവസങ്ങൾ, സന്തോഷത്തിന്റെയും.......ഉപ്പ വന്നതിന്റെ ആദ്യത്തെ രണ്ട് ദിവസം ഞാൻ ഉപ്പ കൊണ്ട് വന്ന സാധങ്ങൾ, പ്രത്യേകിച്ച് കളിപ്പാട്ടങ്ങൾ തറവാട്ടിലെ തറപിള്ളേരുടെ(my cousins) കണ്ണ് എത്താത്ത സ്ഥലങ്ങളിൽ ഒളിപ്പിക്കുന്ന തിരക്കിലായിരുന്നു.....പല സാധനങ്ങളും അങ്ങിനെ തവിടു മുറിയിലും തൊഴുത്തിന്റെ എറേത്തും ഒക്കെ സ്ഥാനം പിടിച്ചൂ....അതിൽ പലതും പിന്നീട് കണ്ടെടുത്തത് തറവാട് വീട് പൊളിക്കുംബോൾ മാത്രമാണ് ......ഉപ്പ വന്നതിനു ശേഷം എന്നെ എന്റെ കൂട്ടുകാർക്കു വല്യേ കാര്യമാണ്...കാരണം ഞാൻ കളിക്കാൻ പോകുബോൾ പോക്കറ്റ് നിറച്ച് മിഠായി കൊണ്ടു പോയി വിതരണം ചെയ്യും....അപ്പോ പിന്നെ മൈൻഡ് ചെയ്തിലെങ്കിലല്ലേ അൽഭുതമുള്ളൂ....
അങ്ങിനെ ഒരു ദിവസം കളിയും കറക്കവും കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ ആണ് ഒരു വണ്ടി വന്ന് നിന്നു ഭക്ഷണ സാധങ്ങൾ ഇറക്കി വെക്കുന്നത് കണ്ടത്.....തറവാട്ടിലെ തലമുതിർന്ന കാരണവർ എന്ന നിലയിൽ കാരണം അന്യേഷിച്ചപ്പോൾ ആണ് നാളെ എന്റെ ഉമ്മാന്റെ വീട്ടിൽ നിന്ന് എല്ലാരും വരുന്നുണ്ട് എന്നും,അവർ വരുന്നതിനാൽ ഉണ്ടാക്കുന്ന ബിരിയാണിക്ക് ഉള്ള സാധനങ്ങൾ ആണ് ഇതെന്നും അറിഞ്ഞതു....ബിരിയാണി എന്ന് കേട്ടപ്പോള്‍ തന്നെ എനിക്ക് പെരുത്ത് സന്തോഷമായി ...മാത്രമല്ല ഉമ്മാടെ വീട്ടുകാര് എന്ന് പറയുമ്പോള്‍ എന്റ്റെ ഉമ്മുമ്മ ഒക്കെ വരും ...(ഉമ്മുമ്മ കറുത്തതായോണ്ട് ഉമ്മ കറുത്തു, ഉമ്മ കറുത്തത് കൊണ്ട് ഞാനും - അതാണ് ഉമ്മുമ്മ എനിക്ക് ചെയ്ത ഒരേ ഒരു ദ്രോഹം... )..........വയറു നിറഞ്ഞാലും ചോറ് വാരി തരുന്നതു നിർത്തില്ല എന്നൊരു കുഴപ്പം കൂടി ഉണ്ടെങ്കിലും, ഉമ്മുമ്മ വന്നാല്‍ എനിക്ക് നിറയെ മിട്ടായിയും കാശും ഒക്കെ തരും.....മാത്രമല്ല മറ്റ് കുട്ടികളേക്കാൾ എന്നെ ആണ് ഉമ്മുമ്മാക്കു ഇഷ്ട്ടം...എന്റെ ഏതു സല്പ്രവർത്തിയേയും ചീത്തയുടേയും തല്ലിന്റേയ്യും പുറംച്ചട്ടയോടെ അനുമോദിക്കുന്ന ഉമ്മാക്കുള്ള മറുമരുന്നു കൂടിയാണ് ഉമ്മുമ്മ.....അതോണ്ട് തന്നെ ബിരിയാണിയും ഉപ്പുംമയും എല്ലാം കൂടിയാകും എന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ നിനച്ചിരികാതെ ഒരു വല്യേ പെരുന്നാള് കിട്ട്യേ സന്തോഷമായി ..രാത്രിയില്‍ ബിരിയാണി സാധനങ്ങള്‍ നന്നാകാനും പിടികാനുമുള്ള വീട്ടിലെ പെണ്ണുങ്ങളുടെ പരിപാടിയുടെ ഇടയില്‍ ഞാനും എന്നാല്‍ കഴിയുന്ന വിധം ഒത്തു ചേര്‍ന്നു......(പ്രത്യേകിച്ച് അണ്ടിപ്പരിപ്പ് മുന്തിരി ക്യാരറ്റ് എന്നിവയില്‍ )
അടുത്ത ദിവസം കാലത്ത് എണീറ്റ് വന്നപ്പോള്‍ തന്നെ ബിരിയാണി ഉണ്ടാക്കാന്‍ ഹംസുക്ക വന്നിരിക്കുന്നത് കണ്ടു.....ഞാന്‍ പല്ലൊന്നും തേക്കാതെ ഹസ്സന്കാടെ അടുത്ത് പോയി നിന്നു അങ്ങേരു ഭക്ഷണം ഉണ്ടാക്കുന്നത് നോക്കി നിന്നു ...എന്റ്റെ മാമ്മീടെയും മൂത്തുമ്മാടെയും കുട്ട്യോളു ആദ്യം തന്നെ അവിടെ സ്ഥാനം പിടിച്ചിരുന്നു (ചീരാപ്പു പിള്ളേര്‍ക്ക് വേറെ പണിയൊന്നുമില്ലല്ലോ)......കുറച്ചു കഴിഞ്ഞപ്പോള്‍ ഉമ്മ വന്നു എന്നെ വിളിച്ചു കൊണ്ട് പോയി പല്ല് തേപ്പിച്ചു കുളിപ്പിച്ച് ഭക്ഷണം കഴിപ്പിച്ചു.....എന്നിട്ട് "ഉപ്പയും കുഞ്ഞുപ്പയും ചെറിയ മാമ്മിയും കൂടി ചാവക്കാട് ഉള്ള മാമ്മിയെ വിളിക്കാന്‍ പോകുന്നുണ്ട് ,ഉപ്പ കൊണ്ട് വന്ന പുതിയ ഡ്രസ്സ് എടുത്തിട്ടു നീയും പൊക്കോ" എന്ന് ഉമ്മ പറഞ്ഞു.....തറവാട്ടിലെ മറ്റു കൂപാറ്റ പിള്ളേരെ ഒന്നും വിളികാതെ എന്നെ മാത്രം വിളിച്ചത് കൊണ്ട് എന്റ്റെ അഹങ്കാരം തറവാടിന്റ്റെ തട്ടും പൊളിച്ചു മോളിലോട്ട് ഉയര്‍ന്നു....ഉപ്പ കൊണ്ട് വന്ന പുതിയ ഷര്‍ട്ടും പാന്റും തന്നെ ഇട്ടു ഞാന്‍ ഒരു പുത്യാപ്ല ചെക്കനെ പോലെ വീട്ടിൽ നിന്ന് ഇറങ്ങി കാറിൽ കേറി, കുഞ്ഞിപ്പ സമ്മതിക്കാഞ്ഞിട്ടു കൂട്ടി ഉപ്പാനോട് വാശി പിടിച്ച് ഞാൻ തെറ്റത്തെ സീറ്റിൽ കേറി ഞെളിഞ്ഞിരുന്നു .....
ഞങ്ങള് നേരെ അമ്മായീടെ വീട്ടില്‍ ആണ് പോയത് ...സ്നേഹിച്ചു സ്നേഹിച്ചു നക്കി കൊല്ലും എന്ന് പറയുന്ന ടൈപ്പിൽ ഉള്ള എന്റ്റെ വെല്ലിമാടെ മറ്റൊരു അവതാരം ആണ് ഈ കക്ഷി...മഹാനും മഹാനീയനുമായ സര്‍വോപരി സല്‍ഗുണസമ്പന്നനുമായ എന്റ്റെ പേരിട്ടത് ഇങ്ങേരാണ് എന്നത് കൊണ്ടോ എന്തോ ഇങ്ങേരെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് .....ഞങ്ങളവിടെ പോയി ചായ ഒക്കെ കുടിച്ചു അമ്മായിയെയും കൊണ്ട് തിരിച്ചു പോന്നു....തിരിച്ചു പോരുന്ന വഴിയില്‍ വണ്ടി നിര്‍ത്തി ഉപ്പ എനിക്ക് മാഗോ ഫ്രൂട്ടിയും നുറുക്കുമൊക്കെ വാങ്ങി തന്നുവെങ്കിലും എന്റെ ചിന്ത വീട്ടിലെ ബിരിയാണിയിൽ മാത്രമായിരുന്നു........കാറില്‍ കറങ്ങുന്നതും മറ്റും ഒക്കെ ഇഷ്ട്ടം തന്നെയാണ്, പക്ഷെ ഹസന്ക്ക ബിരിയാണി വെക്കാന്‍ വന്ന ദിവസം തന്നെ ഇങ്ങനെ വേറെ ഒരു പരിപാടി ഉണ്ടായതില്‍ സങ്കടം തോന്നി ....അത് കൊണ്ട് തന്നെയാണ് കുഞ്ഞിപ്പായ്ക്ക് ഡോക്ടറെ കാണണം, ഹോസ്പിറ്റലില്‍ പോയിട്ട് വീട്ടില്‍ പോകാം എന്ന് പറഞ്ഞപ്പോള്‍ അതൊക്കെ പിന്നെ കണ്ടാ പോരെ എന്ന് മനസ്സിൽ തോന്നിയത്...പക്ഷേ ഞാനൊന്നും പുറത്തു പറഞ്ഞില്ല....
വണ്ടി ഹോസ്പിറ്റലില്‍ നിര്‍ത്തി....ഞാനും അമ്മായിയും വണ്ടിയില്‍ തന്നെ ഇരുന്നു...ഉപ്പയും കുഞ്ഞുപ്പയും കൂടി അകത്തു പോയി കുറച്ചു കഴിഞ്ഞു തിരിച്ചു വന്നു, എന്നിട്ട് ഇടയ്ക്കു സ്കൂളില്‍ പോകുമ്പോള്‍ മാത്രം എനിക്ക് ഉണ്ടാകുന്ന വയറുവേദന കൂടി ഒന്ന് കാണിചേക്കാം എന്നും പറഞ്ഞു ഞങ്ങളോടും വരാന്‍ പറഞ്ഞു.......വയറുവേദനയുടെ യഥാര്‍ത്ഥ കാരണം ഉപ്പാനോട് പറയാനുള്ള പേടി കൊണ്ട് ഞാനൊന്നും പറയാതെ പിന്നാലെ നടന്നു....വെളുത്തു സുന്ദരിയായ ഒരു നേഴ്സ് വാതില്‍ തുറന്നു തന്നു, ...ഞങ്ങള് ഡോക്ടറുടെ മുറിയില്‍ കയറി..... തേഞ്ഞ ബ്രഷ് പോലെ പുരികമുള്ള, പല്ല് മുഴുവന്‍ പുറത്തോട്ടു കാട്ടിചിരിച്ചു വര്‍ത്താനം പറയുന്ന , കഷണ്ടി തലയില്‍ പൂര്‍ണ്ണചന്ദ്രന്‍ തെളിയുന്ന ഒരു മധ്യവയസ്സൻ ഡോക്ടര്‍ ചിരിച്ചു കൊണ്ട് ഞങ്ങളെ വരവേറ്റു .....
ചെന്നപാടെ അയാള്‍ അടുത്തു കണ്ട കസേരയില്‍ എന്നെ പിടിച്ചിരുത്തി, അയാളുടെ മേശവലിപ്പ് തുറന്നു എനിക്ക് രണ്ടു മിട്ടായി എടുത്തു തന്നു..... നന്നായി പടിക്കുന്നില്ലേ എന്നൊക്ക ചോദിച്ചു...അതിനു ശേഷം അടുത്തു നിര്‍ത്തി വയറില്‍ മെല്ലി തലോടി ഏതു ഭാഗത്താണ് വയറു വേദന വരുന്നത് എന്ന് ചോദിച്ചു ....ഇല്ലാത്ത വയറു വേദന എവിടെയാണെന്ന് പറയും?? എന്നാലും ഞാന്‍ വലതു വശം തൊട്ടു കാണിച്ച്" ഇടയ്ക്കു മാത്രേ വരാറുള്ളൂ , ഇപ്പൊ കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞു" ... മനസ്സില്‍ ചെറിയൊരു പേടിയുണ്ടായിരുന്നു....ഇല്ലാത്ത വയറു വേദന ഡോക്ടര്‍ എങ്ങാനും കണ്ടു പിടിച്ചാല്‍ !!!
"അത് സാരമില്ല, എന്തായാലും വന്നതല്ലേ ഒന്ന് മൊത്തത്തില്‍ ചെക്ക് ചെയ്തിട്ട് പോകാം " എന്ന് പറഞ്ഞിട്ട് ഡോക്ടര്‍ എന്നോട് ട്രൌസര്‍ ഊരി അവിടെ കണ്ട കട്ടിലില്‍ കയറി കിടക്കാന്‍ പറഞ്ഞു ....അയ്യേ ട്രൌസര്‍ ഊരുകയോ......അതും സുന്ദരിയായ ആ നേഴ്സ് അവിടെ നില്‍കുമ്പോള്‍.....ശ്യോ, എനിക്ക് നാണം വന്നു....അത് കൊണ്ട് തന്നെ ഞാനങ്ങിനെ ഒന്ന് അമാന്തിച്ചു നിന്നു...
"നീ ഇങ്ങനെ നാണിച്ചു നില്‍ക്കുവൊന്നും വേണ്ടാഡാ , ട്രൌസര്‍ അഴിച്ചു കേറി കിടന്നോ....ഇവിടെ ഇപ്പൊ നിന്റെ സുട്ടാണി കാണാന്‍ വേണ്ടി ആരും നില്‍ക്കുന്നൊന്നുമില്ല " വെയിറ്റ് അടിച്ചു നിന്ന എന്റെ മാനം മുഴുവന്‍ കപ്പല് കേറ്റിവിട്ടു കൊണ്ട് കുഞ്ഞിപ്പയുടെ കമന്റ് ....അല്ലെങ്കിലും ഈ കുഞ്ഞിപ്പമാരൊക്കെ മഹാ അലവലാതികള്‍ ആണ്, ഞാനും ഒന്ന് വലുതാവട്ടെ എന്നിട്ട് കുഞ്ഞിപ്പാക്ക് ഉള്ളത് ശെരിയാക്കി തരാം ....
എന്തായാലും ഇടിഞ്ഞ മാനവും പേറി ഞാന്‍ ട്രൌസര്‍ അഴിച്ചു കട്ടിലില്‍ കേറി കിടന്നു....ഡോക്ടര്‍ അടുത്തു വന്നു ഷര്‍ട്ട് മുകളിലോട്ടു തിരുകി കയറ്റി വെച്ചിട്ട് ശെരിക്കും ഒന്ന് ചെക്ക് ചെയ്യണമെന്നും എന്നോട് കണ്ണടച്ച് കിടക്കാനും പറഞ്ഞു ...എന്തായാലും വന്നു പെട്ടില്ലേ,ഞാന്‍ കണ്ണടച്ച് കിടന്നു......ആരോ വന്നു എന്റെ കൈ രണ്ടും ബലത്തില്‍ പിടിച്ചു, ഞാന്‍ കണ്ണ് തുറന്നു നോക്കി.....മാമ്മി ആയിരുന്നു അത്, അപ്പൊ തന്നെ കുഞ്ഞിപ്പ കാലും പിടിച്ചു ..... വേദനയില്ലാത്ത ഒരു ഇന്‍ജെക്ഷന്‍ എടുക്കട്ടെ എന്ന് ചോദിച്ച ഡോക്ടര്‍ , എന്റ്റെ സമ്മതത്തിനു കാത്തു നില്‍ക്കാതെ അയാള്‍ സൂജി കുത്തി,എന്നിട്ട് എന്റ്റെ സുട്ടാനിയുടെ മുകളില്‍ മരുന്നോ എന്തോ പുരട്ടി ...അപ്പോഴാണ് എനിക്ക് കാര്യങ്ങളുടെ പന്തിയല്ലെന്നു മനസ്സിലായത്.........രണ്ടു നാല് ദിവസങ്ങള്‍ക്ക് മുന്നേ മാമ്മി എന്റെ സുട്ടാനി അടുത്തു തന്നെ ചെത്തും എന്ന് പറഞ്ഞു കളിയാക്കിയ കാര്യം എനിക്ക് ഓര്‍മ്മ വന്നു .....മൂത്തവര് ചൊല്ലും വാക്കും മുതുനെല്ലിക്കയും വീണ്ടും വീണ്ടും കൈക്കുക ആണല്ലോ എന്റെ റബ്ബേ .....തുംബില്ലാത്ത സുട്ടാണിയെ കുറിച്ച് ഓര്‍ത്തപ്പോള്‍ മനസ്സില്‍ ബിരിയാണി എന്നും മറ്റും പറഞ്ഞു വെറുതെ പൊട്ടിയ ലഡ്ഡു ഒക്കെ പൊട്ടിയൊലിച്ച് വേസ്റ്റ് ആയിപോയി .....രണ്ടു കയ്യും കാലും ബലമായി പിടിച്ചത് കൊണ്ട് എനിക്ക് അനങ്ങാന്‍ പറ്റിയില്ല....ഡോക്ടര്‍ മരുന്ന് പുരട്ടി എന്റെ സുട്ടാനിയുടെ തൊലി ചെത്തി ...വേദന കൊണ്ട് ഞാന്‍ പുളഞ്ഞു.......അറിയാവുന്ന തെറികള്‍ ഒക്കെ ഞാന്‍ ഡോക്ടറെയും കുഞ്ഞിപ്പയെയും വിളിച്ചു പറഞ്ഞു ....ഇടയ്ക്കു കാലൊന്നു അയഞ്ഞു കിട്ടിയപ്പോള്‍ ഉള്ള ശക്തിയും എടുത്തു കുഞ്ഞിപ്പാടെ മോന്തക്ക് ഒരു ചവിട്ടും കൊടുത്തു...ഒന്ന് കൂടികൊടുക്കണം എന്ന് വിചാരിച്ചതാ, അപ്പോഴേക്കും എന്റ്റെ കാലു വീണ്ടും പിടിച്ചു ......,തീരെ അനങ്ങാന്‍ പറ്റാത്ത വിധം അവരെന്നെ പിടിച്ചു ഡോക്ടര്‍ സമയമെടുത്തു അയാളുടെ പണി പൂര്ത്തികരിച്ചു...
തീര്‍ന്നു, ഇനി സാരല്യാ...രണ്ടു ദിവസം കൊണ്ട് ശേരിയാവും കേട്ടോ എന്ന് ഡോക്ടര്‍ പറഞ്ഞു....അത്രയും നേരം വേദന കൊണ്ട് കണ്ണ് നിറഞ്ഞു നിലവിളിച്ച ഞാന്‍ താഴോട്ടു നോക്കി.....കത്തിതീരാനായ കംബിപൂത്തിരി പോല്ലേ ചോരയൊലിപ്പിച്ച് എന്റെ സുട്ടാണി ...ഡോക്ടര്‍ ചോര തുടച്ചു വെള്ള ബാന്‍റെജ് ഇട്ടു .....കുറച്ചു നേരം എന്നെ അവിടെ തന്നെ കിടത്തി...
കുറച്ചു കഴിഞ്ഞു ഉപ്പ എന്നെ വണ്ടിയില്‍ എടുത്തു കൊണ്ട് പോയി ഇരുത്തി ........വേദനയും സങ്കടവും കൊണ്ട് ഞാന്‍ കരഞ്ഞു കൊണ്ട് തന്നെ ഇരുന്നു....തിരിച്ചു വീട്ടില്‍ പോരുന്ന വഴിയില്‍ വണ്ടി നിര്‍ത്തി ഉപ്പ എനിക്ക് കുറെ മിട്ടായിയും ചിപ്സും ഫ്രൂട്ടിയും ഒക്കെ വാങ്ങി തന്നു.....അപ്പൊ മനസ്സൊന്നു തണുത്തുവെങ്കിലും നഷ്ട്ടപെട്ടതിനെ ഓര്‍ത്ത് അപ്പോഴും എന്റെ കണ്ണ് നനഞ്ഞിരുന്നു.....
╚►നിച്ചുട്ടന്‍സ് ◄╝
http://nichuttansworld.blogspot.com
അനങ്ങാണ്ട് കെടന്നാ പോരേ.
ReplyDeleteഇത്തിരി കേറ്റി ചെത്തിയിരുന്നെങ്കിലോ
:-)
തുംബില്ലാത്ത സുട്ടാണിയെ കുറിച്ച് ഓര്‍ത്തപ്പോള്‍ മനസ്സില്‍ ബിരിയാണി എന്നും മറ്റും പറഞ്ഞു വെറുതെ പൊട്ടിയ ലഡ്ഡു ഒക്കെ പൊട്ടിയൊലിച്ച് വേസ്റ്റ് ആയിപോയി .....രണ്ടു കയ്യും കാലും ബലമായി പിടിച്ചത് കൊണ്ട് എനിക്ക് അനങ്ങാന്‍ പറ്റിയില്ല....ഡോക്ടര്‍ മരുന്ന് പുരട്ടി എന്റെ സുട്ടാനിയുടെ തൊലി ചെത്തി ...വേദന കൊണ്ട് ഞാന്‍ പുളഞ്ഞു.......അറിയാവുന്ന തെറികള്‍ ഒക്കെ ഞാന്‍ ഡോക്ടറെയും കുഞ്ഞിപ്പയെയും വിളിച്ചു പറഞ്ഞു ....ഇടയ്ക്കു കാലൊന്നു അയഞ്ഞു കിട്ടിയപ്പോള്‍ ഉള്ള ശക്തിയും എടുത്തു കുഞ്ഞിപ്പാടെ മോന്തക്ക് ഒരു ചവിട്ടും കൊടുത്തു...ഒന്ന് കൂടികൊടുക്കണം എന്ന് വിചാരിച്ചതാ, അപ്പോഴേക്കും എന്റ്റെ കാലു വീണ്ടും പിടിച്ചു ......,തീരെ അനങ്ങാന്‍ പറ്റാത്ത വിധം അവരെന്നെ പിടിച്ചു ഡോക്ടര്‍ സമയമെടുത്തു അയാളുടെ പണി പൂര്ത്തികരിച്ചു...
ReplyDeletehahahaha......appo ninneyum petichu alle....enneyum engane okke thaneya petichathe...... :)