Pages

Wednesday, June 23, 2010

അടി വരുന്ന ഓരോ‌ വഴിയേ !!! അനുഭവങ്ങള്‍ പാളിച്ചകള്‍ 1

ഞാന്‍ ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന കാലം...

ഇംഗ്ലീഷ് മീഡിയം സ്കൂളിന്‍റെ എല്ലാ നൂലാമാലകളും കര്‍ശനങ്ങളും ഉണ്ടായിരുന്ന പഠനാന്തരീക്ഷം .....രാവിലെ തന്നെ കോട്ടും ടൈയും ബെല്‍ട്ടും കെട്ടി അണിഞ്ഞൊരുങ്ങി പെന്ഗിന്‍ കുട്ടികളെ പോലെ സ്കൂളിലോട്ട് മാര്‍ച്ച്‌ നടത്തും....ഉപ്പ ഗള്‍ഫില്‍ നിന്ന് കൊണ്ട് വരുന്ന ,അല്ലെങ്കില്‍ ആരുടെയെങ്കിലും കൈയില്‍ കൊടുത്തയക്കുന്ന ബദാം, പിസ്ത, chocolate, ഈത്തപ്പഴം ഇതൊക്കെ തിന്നു ചെറിയൊരു വട്ടചെമ്പ് കണക്കെ മെലിഞ്ഞാണ് എന്റ്റെ ശരീരം.... അതിന്റ്റ്റെ കൂടെ പഴക്കൊല ചുറ്റിപൊതിഞ്ഞത് പോല്ലെ ഉള്ള ഈ കോട്ടും യൂണിഫോമും....നല്ല ചേലാണു കാണാന്‍ തന്നെ ....(വൈക്കോല്‍‍ കുണ്ട ടാര്‍പായ ഇട്ടു പൊതിഞ്ഞത് പോല്ലേ എന്നാണു എന്റ്റെ കോലത്തിനു മൂതുമ്മാടെ കുട്ടികള്‍ വിളിച്ചു കളിയാക്കുന്നത്.....(പന്ന കഴുവേറി തറ വാടികള്‍സ് )
ഇംഗ്ലീഷ് മീഡിയം ,പട്ടാള ചിട്ട, ഗുഡ് പേഴ്സണാലിറ്റി, etc etc....... എന്തൊക്കെയാണ് വീട്ടുകാരുടെ സ്കൂളിനെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍!!!......(ഞങ്ങളൊക്കെ നന്നാവുമെന്നു എന്തു കണ്ട്ടിട്ടാണാവോ ഇവരു സ്വപ്നം കാണുന്നത് ......സ്വപ്നം കാണാന്‍ ടാക്സ്‌ ഇല്ലെന്നു വെച്ച് ഞങ്ങളെ കുറിച്ചൊക്കെ ഇങ്ങനെ സ്വപ്‌നങ്ങള്‍ കാണാവോ..... മക്കളെ കണ്ടും മാംബൂ കണ്ടും ആശിക്കരുതെന്നു പറഞ്ഞ മഹാനു സ്തോത്രം.....)

സത്യത്തില്‍ പുറത്തു നിന്ന് നോക്കുമ്പോള്‍ ഉള്ള സ്കൂളിന്റ്റെ ആ പോഷ്‌ തന്നെ ഉള്ളൂ ...പിള്ളേര് തറയാ...തനി തറ ...തത്തറ !! ....
ഞാന്‍ മാത്രമല്ല കേട്ടോ....എന്റ്റെ നല്ലവരായ കൂട്ടുകാരും.......( മി ഇചിരി കൂടുതല്‍ തറ ആണോ എന്നു എനിക്കു തന്നെ പലപ്പോഴും തോന്നിയിട്ടും ഉണ്ട് ..... മൈ ഗോഡ് !! വാട്ട് ആന്‍ സെല്‍ഫ്‌ മിസ്അന്‍ഡര്‍ സിറ്റിംഗ് ഇറ്റ് ഈസ് !!)
ഞങ്ങളായിരുന്നു ആ സ്കൂളില്ലേ ever seniors ...കാരണം ഞങ്ങള്‍ക്ക് മുന്നേ ഒരു ബാച്ച് അവിടെ പഠിച്ചിട്ടില്ല...
അത് കൊണ്ട് തന്നെ അവിടെ വന്നിട്ടുള്ള , വന്നു കൊണ്ടിരിക്കുന്ന എല്ലാ തറ വേലകള്‍ക്കും തൊട്ടിതരങ്ങള്‍ക്കും ഉത്തരവാദികളും തുടക്കരാരും ഞങ്ങള്‍ തന്നെ....അതില് തന്നെ എന്റ്റെതായ പങ്കു വിട്ടു കളയാന്‍ പറ്റാത്തതാണെന്ന് സവിനയം ഉണര്ത്തട്ടെ ......

ഒമ്പതാം ക്ലാസ്സില്‍ എത്തി എന്ന് പറഞ്ഞാല്‍ ഞങ്ങള്‍ ആള് കൊണ്ട് ഇച്ചിരി വലുതായി, പൊടി മീശയൊക്കെ വെച്ച് (വെച്ചതല്ല ശരിക്കും വന്നതാ) ആരും കാണാതെ കുറ്റിബീഡി വലിക്കാനും മുത്തുച്ചിപ്പി വാങ്ങി വായിക്കാനും ധൈര്യം ഒക്കെ വന്ന ടൈം.......പത്താം ക്ലാസ്സിലോട്ടുള്ള പില്ലേരെന്ന നിലയില്‍ ഞങ്ങള്‍ക്ക് സ്പെഷ്യല്‍ ക്ലാസ്സ്‌ , intensive കോച്ചിംഗ് എന്നുള്ള സബ്രദായം ഒക്കെ കൊണ്ട് വന്നു...സ്പെഷ്യല്‍ ക്ലാസ്സ്‌ എന്ന് പറഞ്ഞാല്‍ മറ്റുള്ള പിള്ളേര്‍ക്ക് ക്ലാസ്‌ ഇല്ലാത്ത ദിവസം കാലത്ത് തന്നെ കുളിച്ചൊരുങ്ങി, സ്കൂളില്‍ വന്നു ക്രിക്കറ്റ്‌ കളിക്കുക , പഞ്ചാര അടിക്കുക, സ്കൂള്‍ പറബില്ലെ മാങ്ങാ പൊട്ടിക്കുക, ഞാവല്‍ പഴം പെറുക്കുക , അപ്രത്തെ വീട്ടിലെ മതില് ചാടി പേരക്ക, ചാമ്പക്ക തുടങ്ങിയത് പൊട്ടിക്കുക എന്നിങ്ങനെയുള്ള കലാപരിപാടികള്‍കിടയില്‍ ഏതെങ്കിലും ടീച്ചര്‍ വന്നു ഒന്നോ രണ്ടോ മണിക്കൂര് ക്ലാസ്സ്‌ എടുക്കുന്ന പരിപാടി ആണെന്ന് ഞങ്ങള്‍ക്ക് പിന്നീടാണ് മനസ്സിലായത്‌..... മോഷ്ടിച്ച് ഭക്ഷിക്കുന്നത്തിന്റ്റെ സ്വാദ് തിരിചരിഞ്ഞതു ഈ സമയതാണ് (ഗ്രെയ്റ്റ് തിരിചരിവുകള്‍സ് ) ‍..... സ്ഥിരം യൂണിഫോറം ചട്ട കൂടില്‍ നിന്നുള്ള മോചനം കൂടി ആയതോടെ സ്പെഷ്യല്‍ ക്ലാസുകളെ ഞങ്ങള്‍ വല്ലാതെ സ്നേഹിച്ചു....കളര്‍ ഡ്രസ്സ്‌ ഇട്ടു വരുമ്പോള്‍ എന്റ്റെ ക്ലാസ്സിലെ ചെല്ലകിളികള്‍ക്കിത്രയും ഭംഗി ഉണ്ടെന്നു ഞഞ്ഞളിപ്പോഴാ അറിയുന്നത്....കുട്ടിത്തം മാറി കൌമാരത്തിലോട്ടുള്ള എന്‍ട്രി ടൈമും അല്ലെ ....കണ്ണിനും കാത്തിനും ഒക്കെ ബൂസ്റ്റ് കുടിച്ച ഉഷാറു വരും...(♥♥ ♥♥ എനിക്കു എന്റ്റ്റെ ക്ലാസ്സിലെ( or സ്കൂളിലെ ത്തന്നെ) ഏറ്റവും ഭംഗിയുള്ള കുട്ടിയോട് code of mutual conduct ഉം കഴിഞ്ഞൊരു ഇത് തുടങ്ങിയതു ഈ ടൈമില്‍ ആണ് ...."ആരെയും ഭാവ ഗായകനാക്കും" ♥♥ ♥♥ )

ആ കാലത്ത് ആണ് സ്കൂള്‍ മുറ്റത്തെ ഞാവലുകളുടെ മുകളില്‍ പഴം ഉണ്ടാവാന്‍ തുടങ്ങിയത്.......ഞാവല്‍ പഴം എന്ന് പറഞ്ഞാല്‍ പെണ്‍പിള്ളേര്‍ക്ക് വല്ലാത്ത കൊതി ആണ്.....പഴുത്ത് വീഴുന്ന ഞാവല്‍പഴം അവര് മണ്ണില്‍ വീണ സൈഡ് മാറ്റി മറ്റു ഭാഗം മാറി മുഴുവന്‍ തിന്നും......ഫുള്ള് ആക്രാന്തതോടെ ( ഇലക്ഷന്‍ ഫണ്ട് കണ്ടാല്‍ രാഷ്ടീയകക്കാര്‍ക്കുണ്ടാവുന്ന സാധനം ഇല്ലെ; അതു തന്നെ )

ഒരു സ്പെഷ്യല്‍ ക്ലാസ്സ്‌ ദിവസം കാലത്ത് സ്കൂളില്‍ വന്നു കയറിയ്യപ്പോള്‍ പെണ്‍പിള്ളേര്‍ ക്ലാസിന്റ്റെ ചോട്ടിലെ മരത്തിന്റ്റ്റെ താഴെ നിന്നു ഞാവല്‍ പെറുക്കുന്നതാണ് ഞങ്ങല്‍ കണ്ടത്...ഫൂളിഷ് പെരുക്കീസ്!!......അവരെ പുച്ഛത്തോടെ കളിയാക്കി ചിരിക്കുന്നതിന്റ്റെ ഇടയിലാണ് ഞാന്‍ ശ്രദ്ധിച്ചത് ....
മ്മൈ ഓള്‍ ഇന്‍ ഓള്‍ - വ്വണ്‍ + ത്രീ ♥♥ ഉണ്ട് ആ കൂട്ടത്തില്‍ (ഇവള്‍ക്കും ഞാവല്‍ പഴം ഇഷ്ടമാണോ മൈ ഗോഡ്!! ഒരു വാക്കെന്നോട്‌ മുന്നേ പറഞ്ഞിരുന്നെങ്കില്‍ ഒരു ഞാവല്‍ കാട് തന്നെ പറിച്ചു കൊണ്ട് വന്നിരുന്നില്ലേഡീ മോളെ) .....

പിന്നെ മി ഒന്നും നോക്കിയില്ല

കൂട്ടുകാരെയും കൂട്ടി നേരെ ഞാവലിന്റ്റ്റെ ചോട്ടിലോട്ട്.. ഫോര്‍വേര്‍ഡ് മാര്‍ച്ച്......( ഏപ്രില്‍ ....മേയ്...)

അവിടെ ചെന്ന് ഞങ്ങള്‍ കല്ലെടുത്തെറിഞ്ഞു ഞാവല്‍ പഴം വീഴ്ത്തി അവരെ സന്തോഷിപ്പികാന്‍ ശ്രമിക്കുനതിന്റ്റെ ഇടയിലാനെന്റ്റെ കൂട്ടുകാരികളില്‍ ഒരുത്തിക്ക് ബോധോദയം ഉണ്ടായത്....ബോയ്സ് ആരെങ്ങിലും മരത്തില്‍ കേറി കുലുക്കിയാല്‍ എല്ലാര്‍ക്കും ഇഷ്ടം പോലെ പഴം കിട്ടും....

അരേ ബ്ബാപ്രേ ബാപ് !!! What an idea surjiii !!!

പക്ഷെ ആര് കേറും മരത്തില്‍ ?? പൂച്ചക്ക് മണി കെട്ടാന്‍ പറയാം....പക്ഷെ ആരു മണി കെട്ടും എന്നാ കണ്‍ഫ്യുഷന്‍ പോ‍ലെ ആര് മരത്തില്‍ കേറും എന്ന സംശയമായി ... ഞങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും നോക്കി ....


"ഡാ ആരെങ്കിലും ഒന്ന് കേറഡാ" അവസാനം ക്ഷമ നശിച്ചു ഞാന്‍ കൂട്ടുകാരോട് പറഞ്ഞു.....

"ഇപ്പൊ സര്‍ വരും....പിന്നെ ആകെ പുലിവാലാകും, ഇനി നിനക്ക് അത്ര നിര്‍ബന്ധമാണെങ്കില്‍ നീ തന്നെ കേറിക്കോ " എന്റ്റെ കൂട്ടുകാരില്‍ ഒരുത്തന്‍ കയറും കാളയും എന്റ്റെ തലയില്ലോട്ടു തന്നെ ഇട്ടു.......കിട്ടിയ ചാന്സിനു എന്റെ പോസ്റ്റിലോട്ട് തന്നെ പഹയന്‍ പന്തടിച്ചു കേറ്റി....(അവിടെ കൂടിയവരൊക്കെ അവന്റ്റെ മറുപടി കേട്ട് ചിരിച്ചോ ??? )

ഇനി നിവര്‍ത്തിയില്ല....മരത്തില്‍ കേറിയേ പറ്റു .....ജീവന്‍ പോയാലും മാനം കളയാന്‍ പറ്റില്ല.....എന്റ്റെ ഞരമ്പുകളില്‍ കൂടി ചീറി പായുന്ന ബ്ലഡ് ഏതാനെന്ന് ഇവന്മാര്‍കറിയില്ലല്ലോ...അത് മാത്രവുമല്ല അവളുടെ ആഗ്രഹവും ആണല്ലൊ...കേറുക തന്നെ......

പക്ഷെ ഈ പണ്ടാരമടങ്ങിയ മരത്തിനാണെങ്കില്‍ ഒടുകത്തെ ഉയരവും...( “ഉയരമുള്ളത് ഔട്ട് ഒഫ് ഫാഷന്‍ ആയി മരമേ.....ഒന്നു കുനിഞ്ഞ് നില്‍ക്ക് പ്ലീസ് “ )

അവസാനം ഒന്നും നോക്കാതെ ഞാന്‍ മരത്തില്‍ കേറാന്‍ തന്നെ തീരുമാനിച്ചു....ഉരുണ്ടുരുണ്ട് ഞാന്‍ ഒരു വിധം മരത്തില്‍ കൊത്തി പിടിച്ചു കേറി......എന്റ്റെ റബ്ബേ, എങ്ങിനെയാ കേറിയേ എന്ന് എനിക്ക് തന്നെ നിശ്ചയമില്ല....കുറച്ചൊക്കെ മുകളില്‍ എത്തി...ഞാന്‍ കേറി കൊമ്പ് പിടിച്ചു കുലുക്കണ്ട ആവശ്യം ഒന്നുമുണ്ടായില്ല.....കേറുമ്പോള്‍ തന്നെ ഒരു വിധം പഴുത്ത പഴമൊക്കെ വീണു......നാണമില്ലാത്ത പഴങ്ങള്‍ !!, ഒന്ന് കുലുക്കിയപ്പോഴേക്കും എല്ലാം പറിഞ്ഞുവീണേക്കുന്നു .... ഗ്രഹിണി പിടിച്ച കുട്ടികള്‍ ചക്ക കൂട്ടാന്‍ കണ്ട പോല്ലേ എന്റ്റെ കൂട്ടുകാരൊക്കെ പഴം പെറുക്കി തിന്നു....പെണ്‍കുട്ടികളെക്കാള്‍ ആക്ക്രാന്തതോടെ ബോയ്സ് അതു പെറുക്കി തിന്നു (ഡെയ് ഡെയ് ആക്രാന്തം കാണിക്കാതെ ഡെയ് എന്നു വിളിച്ചു പറയണമെന്നുണ്ടായിരുന്നു, പക്ഷെ വേണ്ടെന്ന് വെച്ചു...ബുധിയില്ലാത്ത പിളള്ളേരാ ചിലപ്പോള്‍ ‍ കല്ലെടുത്തെറിയും)

സൈഡിലേക്കു നീങ്ങി നില്‍കുന്ന ചില്ലകള്‍ കൂടി ഒന്ന് കുലുക്കി താഴെ ഇറങ്ങാം എന്ന് വിചാരിച്ച നേരത്താണ് തന്നെ കട കട വണ്ടിയില്‍ വിളിക്കപെടാത്ത അഥിതിയെ പോല്ലേ സാറിന്റ്റെ വരവ്......

അല്ലാഹ്!! ഞാന്‍ പെട്ടു....ഇറങ്ങാനും പറ്റില്ല കേറാനും പറ്റില്ല എന്ന അവസ്ഥയില്‍ ആയി ഞാന്‍......

വണ്ടിയുടെ സൌണ്ട് കേട്ടതും കൂട്ടുകാരൊക്കെ ക്ലാസ്സിലോട്ടു ഓടി....
ദുഷ്ട്ടന്മാരും ദുഷ്ട്ടകളും ....
പഴം വീഴ്ത്തിയ കൈക്ക് തന്നെ അവര് തിരിച്ചു കൊത്തി....

എന്നെ മരത്തില്‍ കേറ്റിയ ദുഷ്ട്ട ആണ് ആദ്യം ഓടിയത്....( THANK YOU DAA THANK YOUUUU ....ആത്മാര്‍ത്ഥ കൂട്ടുക്കാരനായാല്‍ ഇങ്ങനെ തന്നെ വേണം ....ഇതിനു നിനക്കുള്ളതു അടുത്ത വെളിയാഴ്ച്ച )

സാര്‍ എത്തുമ്പോഴേക്കും ഇറങ്ങി ഓടാനുള്ള തന്ത്രപാടില്‍ കാലു തെറ്റി ഞാന്‍ വീണു....ഫ്ലയിംഗ് ഘിയറില്‍ താഴോട്ടു.........
മൈ മത്തറേ!!! എവിടെയോ എന്തൊക്കെയോ പൊട്ടി.....ആപോഴേക്കും കുറച്ചു ക്ഷത്രീയ രക്തം മുറിവില്‍ നിന്നു ഒലിച്ചിറങ്ങാന്‍ തുടങ്ങി...
പോരണ പോക്കിലു ഞാവലിന്റ്റെ ഒരൂ വലിയ കൊബും എന്റ്റെ കൂടെ പോന്നു.....ഒരു കംബനിക്കു...
മീ ഫര്‍സ്റ്റ്....മൂഡും കുത്തി വീണ എന്റ്റെ തലയില്‍ കൊംബിന്റ്റെ ക്രാഷ് ലാന്റ്റിങ്ങ്...

സാര്‍ വന്നു കേറിയതും കണ്ടതു വീണു കിടക്കുന്ന എന്നെയും ഒടിഞ്ഞ കൊബും ആണ്......സൈകിളില്‍ നിന്നു വീണ ചിരിയുമാ‍യി ക്കാലിന്റ്റെയും മേലിന്റ്റെയും വേദന വക വെക്കാത്തെ ഞാന്‍ ക്ലാസിലോട്ട് ഓടി....എന്റ്റ്റെ സീറ്റില്‍ ഞെളിഞിരുന്നു ...

എന്റ്റെ വെല്ലിപ്പാന്റ്റെ ഉപ്പാടെ കാലത്ത് പോലും ഉപയോഗിക്കാന്‍ പറ്റാത്ത ആ വണ്ടി, ഒരു പോര്‍കുതിരയെ തളച്ച ലാഘവത്തോടെ സാര്‍ നിര്‍ത്തി സ്റ്റാന്റ്റി.....അങ്ങേരു കണ്ടോ എന്ന എന്റ്റെ സംശയത്തിനു ഉത്തരം എന്ന പോലെ സ്റ്റാഫ് റൂമില്‍ പോയി ബുക്സ് എടുത്തുവന്ന സാറിന്റെ കയ്യില്‍ എന്തിനോ വേണ്ടി ദാഹികുന്ന ഒരു ചൂരല്‍ വടിയും ഉണ്ടായിരുന്നു......

Thursday, June 17, 2010

എന്റെ കല്യാണം, ഒരു ഓര്‍മ്മക്കുറിപ്പ്‌ !!

Note this point : ഇതിലെ നായകൻ ഞാനല്ല, പക്ഷെ കേന്ദ്രകഥാപാത്രം എന്ന ഒരു റോൾ എന്റേതായുണ്ട് ....
പണ്ട് പണ്ട്, വളരെ പണ്ട് നടന്നൊരു കഥയാണിതു.......അന്നു എനിക്കു ഇന്നത്തെ പോലെ കട്ടമീശയും വിരിമാറുമൊന്നുമില്ല......കഷ്ട്ടിച്ച് രണ്ടര അടി ഉയരവും ഒരു നാലര വയസ്സ് പ്രായവും വരും....ഒരു ബൂസ്റ്റ്‌ കുപ്പിക്ക് കയ്യും കാലും വെച്ചത് പോല്ലേ ശാലീനസൌന്ദര്യം തുളുമ്പുന്ന ശരീരവും.....അന്ന് ഞാൻ LKG ഫസ്റ്റ് റാങ്കോടെ** പാസായി സ്കൂള്‍ വെക്കേഷന്‍ ആഘോഷിക്കുന്ന സമയം.....എന്റ്റെ ഉപ്പ അബുദാബി ഷേക്കിന്‍റെ അണ്ടറില്‍ ഉള്ള ജോലിയില്‍ നിന്ന് അണ്ടര്‍ സെക്രട്ടറിയെ പോല്ലേ ലീവ് എടുത്തു നാട്ടില്‍ വന്നു....ഞാന്‍ ജനിച്ചു നാലഞ്ചു മാസം കഴിഞ്ഞു എന്നെ കാണാനെന്ന പേരില്‍ നാട്ടില്‍ വന്നു ആറു മാസം വെക്കേഷന്‍ ആഘോഷിച്ചു തിമിര്‍ത്ത്‌ മുങ്ങിയതാണ് അദ്ദേഹം......ആ പോകുന്ന വഴിക്ക് ഉമ്മച്ചിയെ പറ്റിച്ചു എന്റ്റെ അനിയത്തിയുടെ മാസ്റര്‍പ്ലാന്‍ തയ്യാറാക്കാനും മറന്നില്ല അങ്ങേരു .....പിന്നെ ഇപ്പോഴാണ് നാട്ടിലോട്ടു ലാന്റുന്നത് ....അതോണ്ട് തന്നെ ഉപ്പയെ ആദ്യമായി(ഓർമ്മ വെച്ചതിനു ശേഷം) കാണാൻ പോകുന്ന സന്തോഷത്തിൽ ആയിരുന്നു ഞാൻ... ബി എം ഡബ്യു കാറുകളൂടെ പ്രവർത്തനങ്ങളുടെയും വിപണനതിനേയും കുറിച്ച് മാത്രം കൂട്ടുകാരോട് ചർച്ചയും ഗവേഷണവും നടത്തിയിരുന്ന ഞാൻ ഉപ്പ വരുന്ന വാർത്ത അറിഞ്ഞ അന്നു മുതൽ ചർച്ചാവിഷയം അങ്ങേരു കൊണ്ട് വരാൻ സാധ്യത ഉള്ള സാധനങ്ങളെ കുറിച്ചാക്കി മാറ്റി...

അങ്ങിനെ എന്റെ വെക്കേഷന്‍ രണ്ടാഴ്ച്ച പിന്നിടും മുന്നേ “ തന്തയ്ക്ക് പിറക്കാത്തവനേ “ എന്ന സല്പേരിൽ നിന്നു എന്നെ രക്ഷിച്ച ആ മഹാൻ ക്രാഷ് ലാന്റ് ചെയ്തു.....മാമ്മാടെയും വെല്ലിക്കാന്റെയും കൂടെ എയർപോർട്ടിൽ വിളിക്കാൻ പോയപ്പോൾ ആദ്യം കണ്ട് കെട്ടിപിടിച്ചതു എന്നെ തന്നെ ( അനിയത്തിയെ കൊണ്ട് വരാഞ്ഞത് എത്ര നന്നായി!! ).....പിന്നീടങ്ങോട്ടു ആഘോഷങ്ങളുടെ ദിവസങ്ങൾ, സന്തോഷത്തിന്റെയും.......ഉപ്പ വന്നതിന്റെ ആദ്യത്തെ രണ്ട് ദിവസം ഞാൻ ഉപ്പ കൊണ്ട് വന്ന സാധങ്ങൾ, പ്രത്യേകിച്ച് കളിപ്പാട്ടങ്ങൾ തറവാട്ടിലെ തറപിള്ളേരുടെ(my cousins) കണ്ണ് എത്താത്ത സ്ഥലങ്ങളിൽ ഒളിപ്പിക്കുന്ന തിരക്കിലായിരുന്നു.....പല സാധനങ്ങളും അങ്ങിനെ തവിടു മുറിയിലും തൊഴുത്തിന്റെ എറേത്തും ഒക്കെ സ്ഥാനം പിടിച്ചൂ....അതിൽ പലതും പിന്നീട് കണ്ടെടുത്തത് തറവാട് വീട് പൊളിക്കുംബോൾ മാത്രമാണ് ......ഉപ്പ വന്നതിനു ശേഷം എന്നെ എന്റെ കൂട്ടുകാർക്കു വല്യേ കാര്യമാണ്...കാരണം ഞാൻ കളിക്കാൻ പോകുബോൾ പോക്കറ്റ് നിറച്ച് മിഠായി കൊണ്ടു പോയി വിതരണം ചെയ്യും....അപ്പോ പിന്നെ മൈൻഡ് ചെയ്തിലെങ്കിലല്ലേ അൽഭുതമുള്ളൂ....

അങ്ങിനെ ഒരു ദിവസം കളിയും കറക്കവും കഴിഞ്ഞു വീട്ടിൽ വന്നപ്പോ‍ൾ ആണ് ഒരു വണ്ടി വന്ന് നിന്നു ഭക്ഷണ സാധങ്ങൾ ഇറക്കി വെക്കുന്നത് കണ്ടത്.....തറവാട്ടിലെ തലമുതിർന്ന കാരണവർ എന്ന നിലയിൽ കാരണം അന്യേഷിച്ചപ്പോൾ ആണ് നാളെ എന്റെ ഉമ്മാന്റെ വീട്ടിൽ നിന്ന് എല്ലാരും വരുന്നുണ്ട് എന്നും,അവർ വരുന്നതിനാൽ ഉണ്ടാക്കുന്ന ബിരിയാണിക്ക് ഉള്ള സാധനങ്ങൾ ആണ് ഇതെന്നും അറിഞ്ഞതു....ബിരിയാണി എന്ന് കേട്ടപ്പോള്‍ തന്നെ എനിക്ക് പെരുത്ത്‌ സന്തോഷമായി ...മാത്രമല്ല ഉമ്മാടെ വീട്ടുകാര് എന്ന് പറയുമ്പോള്‍ എന്റ്റെ ഉമ്മുമ്മ ഒക്കെ വരും ...(ഉമ്മുമ്മ കറുത്തതായോണ്ട് ഉമ്മ കറുത്തു, ഉമ്മ കറുത്തത് കൊണ്ട് ഞാനും - അതാണ് ഉമ്മുമ്മ എനിക്ക് ചെയ്ത ഒരേ ഒരു ദ്രോഹം... )..........വയറു നിറഞ്ഞാലും ചോറ് വാരി തരുന്നതു നിർത്തില്ല എന്നൊരു കുഴപ്പം കൂടി ഉണ്ടെങ്കിലും, ഉമ്മുമ്മ വന്നാല്‍ എനിക്ക് നിറയെ മിട്ടായിയും കാശും ഒക്കെ തരും.....മാത്രമല്ല മറ്റ് കുട്ടികളേക്കാൾ എന്നെ ആണ് ഉമ്മുമ്മാക്കു ഇഷ്ട്ടം...എന്റെ ഏതു സല്പ്രവർത്തിയേയും ചീത്തയുടേയും തല്ലിന്റേയ്യും പുറംച്ചട്ടയോടെ അനുമോദിക്കുന്ന ഉമ്മാക്കുള്ള മറുമരുന്നു കൂടിയാണ് ഉമ്മുമ്മ.....അതോണ്ട് തന്നെ ബിരിയാണിയും ഉപ്പുംമയും എല്ലാം കൂടിയാകും എന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ നിനച്ചിരികാതെ ഒരു വല്യേ പെരുന്നാള് കിട്ട്യേ സന്തോഷമായി ..രാത്രിയില്‍ ബിരിയാണി സാധനങ്ങള്‍ നന്നാകാനും പിടികാനുമുള്ള വീട്ടിലെ പെണ്ണുങ്ങളുടെ പരിപാടിയുടെ ഇടയില്‍ ഞാനും എന്നാല്‍ കഴിയുന്ന വിധം ഒത്തു ചേര്‍ന്നു......(പ്രത്യേകിച്ച് അണ്ടിപ്പരിപ്പ് മുന്തിരി ക്യാരറ്റ് എന്നിവയില്‍ )

അടുത്ത ദിവസം കാലത്ത് എണീറ്റ്‌ വന്നപ്പോള്‍ തന്നെ ബിരിയാണി ഉണ്ടാക്കാന്‍ ഹംസുക്ക വന്നിരിക്കുന്നത് കണ്ടു.....ഞാന്‍ പല്ലൊന്നും തേക്കാതെ ഹസ്സന്കാടെ അടുത്ത്‌ പോയി നിന്നു അങ്ങേരു ഭക്ഷണം ഉണ്ടാക്കുന്നത്‌ നോക്കി നിന്നു ...എന്റ്റെ മാമ്മീടെയും മൂത്തുമ്മാടെയും കുട്ട്യോളു ആദ്യം തന്നെ അവിടെ സ്ഥാനം പിടിച്ചിരുന്നു (ചീരാപ്പു പിള്ളേര്‍ക്ക് വേറെ പണിയൊന്നുമില്ലല്ലോ)......കുറച്ചു കഴിഞ്ഞപ്പോള്‍ ഉമ്മ വന്നു എന്നെ വിളിച്ചു കൊണ്ട് പോയി പല്ല് തേപ്പിച്ചു കുളിപ്പിച്ച് ഭക്ഷണം കഴിപ്പിച്ചു.....എന്നിട്ട് "ഉപ്പയും കുഞ്ഞുപ്പയും ചെറിയ മാമ്മിയും കൂടി ചാവക്കാട് ഉള്ള മാമ്മിയെ വിളിക്കാന്‍ പോകുന്നുണ്ട് ,ഉപ്പ കൊണ്ട് വന്ന പുതിയ ഡ്രസ്സ്‌ എടുത്തിട്ടു നീയും പൊക്കോ" എന്ന് ഉമ്മ പറഞ്ഞു.....തറവാട്ടിലെ മറ്റു കൂപാറ്റ പിള്ളേരെ ഒന്നും വിളികാതെ എന്നെ മാത്രം വിളിച്ചത് കൊണ്ട് എന്റ്റെ അഹങ്കാരം തറവാടിന്റ്റെ തട്ടും പൊളിച്ചു മോളിലോട്ട് ഉയര്‍ന്നു....ഉപ്പ കൊണ്ട് വന്ന പുതിയ ഷര്‍ട്ടും പാന്റും തന്നെ ഇട്ടു ഞാന്‍ ഒരു പുത്യാപ്ല ചെക്കനെ പോലെ വീട്ടിൽ നിന്ന് ഇറങ്ങി കാറിൽ കേറി, കുഞ്ഞിപ്പ സമ്മതിക്കാഞ്ഞിട്ടു കൂട്ടി ഉപ്പാനോട് വാശി പിടിച്ച് ഞാൻ തെറ്റത്തെ സീറ്റിൽ കേറി ഞെളിഞ്ഞിരുന്നു .....

ഞങ്ങള് നേരെ അമ്മായീടെ വീട്ടില്‍ ആണ് പോയത് ...സ്നേഹിച്ചു സ്നേഹിച്ചു നക്കി കൊല്ലും എന്ന് പറയുന്ന ടൈപ്പിൽ ഉള്ള എന്റ്റെ വെല്ലിമാടെ മറ്റൊരു അവതാരം ആണ് ഈ കക്ഷി...മഹാനും മഹാനീയനുമായ സര്‍വോപരി സല്‍ഗുണസമ്പന്നനുമായ എന്റ്റെ പേരിട്ടത് ഇങ്ങേരാണ് എന്നത് കൊണ്ടോ എന്തോ ഇങ്ങേരെ എനിക്ക് ഭയങ്കര ഇഷ്ട്ടമാണ് .....ഞങ്ങളവിടെ പോയി ചായ ഒക്കെ കുടിച്ചു അമ്മായിയെയും കൊണ്ട് തിരിച്ചു പോന്നു....തിരിച്ചു പോരുന്ന വഴിയില്‍ വണ്ടി നിര്‍ത്തി ഉപ്പ എനിക്ക് മാഗോ ഫ്രൂട്ടിയും നുറുക്കുമൊക്കെ വാങ്ങി തന്നുവെങ്കിലും എന്റെ ചിന്ത വീട്ടിലെ ബിരിയാണിയിൽ മാത്രമായിരുന്നു........കാറില്‍ കറങ്ങുന്നതും മറ്റും ഒക്കെ ഇഷ്ട്ടം തന്നെയാണ്, പക്ഷെ ഹസന്ക്ക ബിരിയാണി വെക്കാന്‍ വന്ന ദിവസം തന്നെ ഇങ്ങനെ വേറെ ഒരു പരിപാടി ഉണ്ടായതില്‍ സങ്കടം തോന്നി ....അത് കൊണ്ട് തന്നെയാണ് കുഞ്ഞിപ്പായ്ക്ക് ഡോക്ടറെ കാണണം, ഹോസ്പിറ്റലില്‍ പോയിട്ട് വീട്ടില്‍ പോകാം എന്ന് പറഞ്ഞപ്പോള്‍ അതൊക്കെ പിന്നെ കണ്ടാ പോരെ എന്ന് മനസ്സിൽ തോന്നിയത്...പക്ഷേ ഞാനൊന്നും പുറത്തു പറഞ്ഞില്ല....

വണ്ടി ഹോസ്പിറ്റലില്‍ നിര്‍ത്തി....ഞാനും അമ്മായിയും വണ്ടിയില്‍ തന്നെ ഇരുന്നു...ഉപ്പയും കുഞ്ഞുപ്പയും കൂടി അകത്തു പോയി കുറച്ചു കഴിഞ്ഞു തിരിച്ചു വന്നു, എന്നിട്ട് ഇടയ്ക്കു സ്കൂളില്‍ പോകുമ്പോള്‍ മാത്രം എനിക്ക് ഉണ്ടാകുന്ന വയറുവേദന കൂടി ഒന്ന് കാണിചേക്കാം എന്നും പറഞ്ഞു ഞങ്ങളോടും വരാന്‍ പറഞ്ഞു.......വയറുവേദനയുടെ യഥാര്‍ത്ഥ കാരണം ഉപ്പാനോട് പറയാനുള്ള പേടി കൊണ്ട് ഞാനൊന്നും പറയാതെ പിന്നാലെ നടന്നു....വെളുത്തു സുന്ദരിയായ ഒരു നേഴ്സ് വാതില്‍ തുറന്നു തന്നു, ...ഞങ്ങള് ഡോക്ടറുടെ മുറിയില്‍ കയറി..... തേഞ്ഞ ബ്രഷ് പോലെ പുരികമുള്ള, പല്ല് മുഴുവന്‍ പുറത്തോട്ടു കാട്ടിചിരിച്ചു വര്‍ത്താനം പറയുന്ന , കഷണ്ടി തലയില്‍ പൂര്‍ണ്ണചന്ദ്രന്‍ തെളിയുന്ന ഒരു മധ്യവയസ്സൻ ഡോക്ടര്‍ ചിരിച്ചു കൊണ്ട് ഞങ്ങളെ വരവേറ്റു .....

ചെന്നപാടെ അയാള്‍ അടുത്തു കണ്ട കസേരയില്‍ എന്നെ പിടിച്ചിരുത്തി, അയാളുടെ മേശവലിപ്പ് തുറന്നു എനിക്ക് രണ്ടു മിട്ടായി എടുത്തു തന്നു..... നന്നായി പടിക്കുന്നില്ലേ എന്നൊക്ക ചോദിച്ചു...അതിനു ശേഷം അടുത്തു നിര്‍ത്തി വയറില്‍ മെല്ലി തലോടി ഏതു ഭാഗത്താണ് വയറു വേദന വരുന്നത് എന്ന് ചോദിച്ചു ....ഇല്ലാത്ത വയറു വേദന എവിടെയാണെന്ന് പറയും?? എന്നാലും ഞാന്‍ വലതു വശം തൊട്ടു കാണിച്ച്" ഇടയ്ക്കു മാത്രേ വരാറുള്ളൂ , ഇപ്പൊ കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞു" ... മനസ്സില്‍ ചെറിയൊരു പേടിയുണ്ടായിരുന്നു....ഇല്ലാത്ത വയറു വേദന ഡോക്ടര്‍ എങ്ങാനും കണ്ടു പിടിച്ചാല്‍ !!!

"അത് സാരമില്ല, എന്തായാലും വന്നതല്ലേ ഒന്ന് മൊത്തത്തില്‍ ചെക്ക്‌ ചെയ്തിട്ട് പോകാം " എന്ന് പറഞ്ഞിട്ട് ഡോക്ടര്‍ എന്നോട് ട്രൌസര്‍ ഊരി അവിടെ കണ്ട കട്ടിലില്‍ കയറി കിടക്കാന്‍ പറഞ്ഞു ....അയ്യേ ട്രൌസര്‍ ഊരുകയോ......അതും സുന്ദരിയായ ആ നേഴ്സ് അവിടെ നില്‍കുമ്പോള്‍.....ശ്യോ, എനിക്ക് നാണം വന്നു....അത് കൊണ്ട് തന്നെ ഞാനങ്ങിനെ ഒന്ന് അമാന്തിച്ചു നിന്നു...

"നീ ഇങ്ങനെ നാണിച്ചു നില്‍ക്കുവൊന്നും വേണ്ടാഡാ , ട്രൌസര്‍ അഴിച്ചു കേറി കിടന്നോ....ഇവിടെ ഇപ്പൊ നിന്റെ സുട്ടാണി കാണാന്‍ വേണ്ടി ആരും നില്‍ക്കുന്നൊന്നുമില്ല " വെയിറ്റ് അടിച്ചു നിന്ന എന്റെ മാനം മുഴുവന്‍ കപ്പല് കേറ്റിവിട്ടു കൊണ്ട് കുഞ്ഞിപ്പയുടെ കമന്റ് ....അല്ലെങ്കിലും ഈ കുഞ്ഞിപ്പമാരൊക്കെ മഹാ അലവലാതികള്‍ ആണ്, ഞാനും ഒന്ന് വലുതാവട്ടെ എന്നിട്ട് കുഞ്ഞിപ്പാക്ക് ഉള്ളത് ശെരിയാക്കി തരാം ....


എന്തായാലും ഇടിഞ്ഞ മാനവും പേറി ഞാന്‍ ട്രൌസര്‍ അഴിച്ചു കട്ടിലില്‍ കേറി കിടന്നു....ഡോക്ടര്‍ അടുത്തു വന്നു ഷര്‍ട്ട് മുകളിലോട്ടു തിരുകി കയറ്റി വെച്ചിട്ട് ശെരിക്കും ഒന്ന് ചെക്ക് ചെയ്യണമെന്നും എന്നോട് കണ്ണടച്ച് കിടക്കാനും പറഞ്ഞു ...എന്തായാലും വന്നു പെട്ടില്ലേ,ഞാന്‍ കണ്ണടച്ച് കിടന്നു......ആരോ വന്നു എന്റെ കൈ രണ്ടും ബലത്തില്‍ പിടിച്ചു, ഞാന്‍ കണ്ണ് തുറന്നു നോക്കി.....മാമ്മി ആയിരുന്നു അത്, അപ്പൊ തന്നെ കുഞ്ഞിപ്പ കാലും പിടിച്ചു ..... വേദനയില്ലാത്ത ഒരു ഇന്‍ജെക്ഷന്‍ എടുക്കട്ടെ എന്ന് ചോദിച്ച ഡോക്ടര്‍ , എന്റ്റെ സമ്മതത്തിനു കാത്തു നില്‍ക്കാതെ അയാള്‍ സൂജി കുത്തി,എന്നിട്ട് എന്റ്റെ സുട്ടാനിയുടെ മുകളില്‍ മരുന്നോ എന്തോ പുരട്ടി ...അപ്പോഴാണ്‌ എനിക്ക് കാര്യങ്ങളുടെ പന്തിയല്ലെന്നു മനസ്സിലായത്‌.........രണ്ടു നാല് ദിവസങ്ങള്‍ക്ക് മുന്നേ മാമ്മി എന്റെ സുട്ടാനി അടുത്തു തന്നെ ചെത്തും എന്ന് പറഞ്ഞു കളിയാക്കിയ കാര്യം എനിക്ക് ഓര്‍മ്മ വന്നു .....മൂത്തവര് ചൊല്ലും വാക്കും മുതുനെല്ലിക്കയും വീണ്ടും വീണ്ടും കൈക്കുക ആണല്ലോ എന്റെ റബ്ബേ .....തുംബില്ലാത്ത സുട്ടാണിയെ കുറിച്ച് ഓര്‍ത്തപ്പോള്‍ മനസ്സില്‍ ബിരിയാണി എന്നും മറ്റും പറഞ്ഞു വെറുതെ പൊട്ടിയ ലഡ്ഡു ഒക്കെ പൊട്ടിയൊലിച്ച് വേസ്റ്റ് ആയിപോയി .....രണ്ടു കയ്യും കാലും ബലമായി പിടിച്ചത് കൊണ്ട് എനിക്ക് അനങ്ങാന്‍ പറ്റിയില്ല....ഡോക്ടര്‍ മരുന്ന് പുരട്ടി എന്റെ സുട്ടാനിയുടെ തൊലി ചെത്തി ...വേദന കൊണ്ട് ഞാന്‍ പുളഞ്ഞു.......അറിയാവുന്ന തെറികള്‍ ഒക്കെ ഞാന്‍ ഡോക്ടറെയും കുഞ്ഞിപ്പയെയും വിളിച്ചു പറഞ്ഞു ....ഇടയ്ക്കു കാലൊന്നു അയഞ്ഞു കിട്ടിയപ്പോള്‍ ഉള്ള ശക്തിയും എടുത്തു കുഞ്ഞിപ്പാടെ മോന്തക്ക് ഒരു ചവിട്ടും കൊടുത്തു...ഒന്ന് കൂടികൊടുക്കണം എന്ന് വിചാരിച്ചതാ, അപ്പോഴേക്കും എന്റ്റെ കാലു വീണ്ടും പിടിച്ചു ......,തീരെ അനങ്ങാന്‍ പറ്റാത്ത വിധം അവരെന്നെ പിടിച്ചു ഡോക്ടര്‍ സമയമെടുത്തു അയാളുടെ പണി പൂര്ത്തികരിച്ചു...

തീര്‍ന്നു, ഇനി സാരല്യാ...രണ്ടു ദിവസം കൊണ്ട് ശേരിയാവും കേട്ടോ എന്ന് ഡോക്ടര്‍ പറഞ്ഞു....അത്രയും നേരം വേദന കൊണ്ട് കണ്ണ് നിറഞ്ഞു നിലവിളിച്ച ഞാന്‍ താഴോട്ടു നോക്കി.....കത്തിതീരാനായ കംബിപൂത്തിരി പോല്ലേ ചോരയൊലിപ്പിച്ച് എന്റെ സുട്ടാണി ...ഡോക്ടര്‍ ചോര തുടച്ചു വെള്ള ബാന്‍റെജ് ഇട്ടു .....കുറച്ചു നേരം എന്നെ അവിടെ തന്നെ കിടത്തി...

കുറച്ചു കഴിഞ്ഞു ഉപ്പ എന്നെ വണ്ടിയില്‍ എടുത്തു കൊണ്ട് പോയി ഇരുത്തി ........വേദനയും സങ്കടവും കൊണ്ട് ഞാന്‍ കരഞ്ഞു കൊണ്ട് തന്നെ ഇരുന്നു....തിരിച്ചു വീട്ടില്‍ പോരുന്ന വഴിയില്‍ വണ്ടി നിര്‍ത്തി ഉപ്പ എനിക്ക് കുറെ മിട്ടായിയും ചിപ്സും ഫ്രൂട്ടിയും ഒക്കെ വാങ്ങി തന്നു.....അപ്പൊ മനസ്സൊന്നു തണുത്തുവെങ്കിലും നഷ്ട്ടപെട്ടതിനെ ഓര്‍ത്ത്‌ അപ്പോഴും എന്റെ കണ്ണ് നനഞ്ഞിരുന്നു.....



╚►നിച്ചുട്ടന്‍സ്‌ ◄╝


http://nichuttansworld.blogspot.com

അഫ്സൂന്റെ കല്യാണം :: ഒരു ഫ്ലാഷ്ബാക്ക് !!!

വളരെ നല്ല കൂട്ടുകാരായിരുന്നു ഞാനും അഫ്സലും....അഫ്സ്‌ എന്നും അഫ്സു എന്നും സ്നേഹം മൂക്കുമ്പോള്‍ @##%$$%$^^$%##@ എന്നുമൊക്കെയാണ് ഞാനവനെ വിളിച്ചിരുന്നത് .....ലോകത്തുള്ള സകല ഹറാം പിറപ്പും പഠിച്ചിട്ടുള്ള ഞാന്‍ അവനെ പരിച്ചയപെട്ടപോള്‍ മാത്രമാണ് ഞാന്‍ ഡീസന്റ് ആണെന്നും വായനോട്ടം കമന്റടി അടിപിടി തുടങ്ങിയ അന്താരാഷ്‌ട്രകാര്യങ്ങളില്‍ ശിശു മാത്രമാണെന്നും മനസ്സിലാക്കിയത്, ഈ ലോകത്ത് എന്തൊക്കെ ഇനിയും പഠിക്കാന്‍ കിടക്കുന്നു.......അവന്റെ സഹവാസം എന്നെ ഞാന്‍ വെറുമൊരു പൊട്ടക്കിണറിലെ തവള മാത്രമാണെന്നും അവന്‍ കാടും നാടും വാഴുന്ന സിംഹമാണെന്നും ഉള്ള തിരിച്ചറിവ് നല്‍കി ......സിംഹമെങ്കിലും ലവന്‍ പുലിയാണ് കേട്ടോ ....പ്പു പുലി ............ആറു മാസത്തെ കമ്പ്യൂട്ടര്‍ കോഴ്സ് കഴിഞ്ഞിട്ടും അവന്റ്റെ കൂടെ പഠിക്കാന്‍ വേണ്ടി മാത്രം ഞാന്‍ ആറു മാസത്തെ വേറെ കോഴ്സിനു ചേര്‍ന്നു.....അത്രയ്ക്ക് വല്യേ കൂട്ട് ...."ഈന്നാംപേച്ചിക്ക് കൂട്ട് കിട്ടിയത് WOODEN പട്ടി" എന്നാണ് എന്റ്റെ ഉമ്മച്ചി ഞങ്ങളുടെ അള്‍ട്ടിമേറ്റ് കോമ്പിനേഷന് വിളിച്ചിരുന്ന പേര് ......പുറത്തു കളര്‍ ചട്ട ഇല്ലാത്തൊരു ഉടായിപ്പ് എന്സൈക്ലോപെഡിയ ആണ് എങ്കിലും ലവന് സ്നേഹമുണ്ട്......ഒരുപാട് സ്നേഹമുണ്ട് ...ചെമ്പരത്തി പൂവ് വേണമെന്ന് പറഞ്ഞാല്‍ കരളു പറിച്ചു തരും.... കരളു വേണമെന്ന് ചോദിക്കരുത് , കാരണം ലവന്‍ വേറെ വല്ലതും കാണിച്ചു തരും....ഹോ,വേണ്ടേ വേണ്ട എന്ന് പറയേണ്ടി വരും അവസാനം !!!
കമ്പ്യൂട്ടര്‍ ക്ലാസ്സില്‍ തുടങ്ങിയ സൌഹൃതം ബസ്‌ സ്റ്റോപ്പ്‌, കോഫി ഷോപ്പ്, കൂള്‍ ബാര്‍, ബസ്‌ സ്റ്റാന്റ്, ലേഡീസ്‌ കോളേജ് , പൂരപറംബ് , സിനിമ തിയറ്റര്‍ , കള്ളുഷാപ്പ് , ബാര്‍ അങ്ങിനെ വെത്യസ്ത മേഖലകളിലോട്ടു വളര്‍ന്നു വലുതായി....ആത്മവിദ്യാലയം വളര്‍ന്നു സ്വാശ്രയഎഞ്ചിനീയറിംഗ് കോളേജ്‌ ആയി എന്ന് പറയുന്നതാവും ശേരി ....പെന്‍പിള്ളേരെ കണ്ടാല്‍ എന്റെ മച്ചാന് ഒരു മാതിരി പൂച്ച ഉണക്കമത്തി കണ്ട ബേജാറ് ആണ്....പിന്നെ വീടെന്തു കുടിയെന്തു.....അങ്ങേര്‍ ഒട്ടു സ്വന്തം വീട്ടില്‍ പോകുവേം ഇല്ല ഞങ്ങളെ പോകുവാന്‍ സമ്മധിക്കുകയുമില്ല...... അവന്റ്റെ നോട്ടം x ray മെഷീന്‍ സ്ക്കാനിംഗ് പോല്ലേ ആണെന്ന് പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല ........എത്ര കെലിച്ച പെണ്ണ് ആണെങ്കിലും അവന്റെ നോട്ടത്തില്‍ ഒന്ന് ചൂളി പോകും.......അമ്മാച്ചിരി നോട്ടവും ഭാവവുമല്ലേ അണ്ണന്റെ സ്പെഷ്യല്‍സ്

ആര്യഭട്ട ലേഡീസ്‌ കോളേജ് എന്നും അവന്റെ മെയിന്‍ വീക്നെസ് ആയിരുന്നു .... ആര്യഭട്ട വിട്ടു വരുന്ന പെണ്‍ പിള്ളേരെ ജാക്കി വെക്കാന്‍ വേണ്ടി ഞങ്ങളുടെ വീടിന്റ്റെ route അല്ലാതിരുന്നിട്ടു കൂടി ചാവക്കാട് ബസ്‌ സ്റ്റാന്‍ഡില്‍ പോയി അവിടുന്ന് കോളേജ് വിടുന്ന ടൈമില്‍ റിട്ടേണ്‍ വരുന്ന ബസ്സില്‍ തിരിച്ചു വരും ......ഞാന്‍ ഒറ്റയ്ക്ക് പോകും എന്ന് വലിയ വായില്‍ വീമ്പ് പറയുമെങ്കില്‍ കൂടി അതിനും , "പടുപാവം" എന്നെ പിടിച്ചു കൊണ്ട് പോകും .....ഞങ്ങടെ ഉപ്പുപ്പാടെ ഉപ്പുപ്പ ചെയ്ത പുണ്യം ആണോ എന്തോ, ഏതായാലും നാളിതു വരെ പോലീസ് പിടിച്ചില്ല.......പിടിച്ചാലും ലവന് പ്രശ്നം അല്ല ...പോലീസ് പിടിക്കുന്നത്‌ ആണ്‍ പിള്ളേരെ ആണ് എന്നതാണ് അങ്ങേരുടെ മതം...എന്റ്റെ വീട്ടില്‍ അറിഞ്ഞാല്‍ തൃശ്ശൂര്‍ ജില്ലക്ക് പുറത്തു ഇന്ത്യയും ബോംബയും കുന്നംകുളവും വിട്ടു വെല്ല അണ്ടകടാഹത്തിലും പോകേണ്ടി വരും എന്ന് ഈ നല്ലവനായ കുഞ്ഞാടുണ്ടൂ അറിയുന്നു.....അറിഞ്ഞാലും ആരു കേള്‍ക്കാന്‍ ....ആരു അറിയാന്‍......

അങ്ങിനെ പഠിച്ചിട്ടും പഠിച്ചിട്ടും കമ്പ്യൂട്ടര്‍ കോഴ്സ് തീരാത്തത് കൊണ്ടും, വീട്ടില്‍ വരുന്ന കമ്പ്ലൈന്റ്സ് തീര്‍ക്കാന്‍ മാത്രം ഒരാളെ വെക്കണം എന്നൊരു അവസ്ഥ വന്നത് കൊണ്ടും എന്റ്റെ പഠിപ്പ് വീട്ടുകാര് നിര്‍ത്തി......എന്നിട്ട് മാമന്റ്റെ കടയില്‍ കമ്പ്യൂട്ടര്‍ ബില്ലിംഗ് തസ്തികയില്‍ നിയമനവും മേടിച്ചു തന്നു ....അഫ്സു ആണെങ്കില്‍ എഴുതിയിട്ടുള്ള മറ്റു പരീക്ഷകള്‍ പോലെ തന്നെ ഓട്ടോ കാര്‍ഡ് കോഴ്സിനും തോറ്റുവെങ്കിലും വാപ്പന്റ്റെ കാശിന്റ്റെ പുറത്തു സിവില്‍ എഞ്ചിനീയര്‍ സര്‍ട്ടിഫിക്കറ്റ് എടുകകയും ആറു മാസം കൊണ്ട് സ്വന്തമായി കണ്‍സ്ട്രക്ഷന്‍ ഓഫീസ് ഇടുകവും ചെയ്തു....അവന്‍ പണിത വീടുകളുടെയും കെട്ടിടങ്ങളുടെയും കഥ ഞാനിവിടെ പറയുന്നില്ല....എന്തിനാ വെറുതെ നമ്മളായിട്ട് നമ്മുടെ കൂട്ടുകാരെ കുറ്റം പറയുന്നത്

വേറെ വേറെ ജോലിയും കൂലിയും ഒക്കെ ആയപ്പോള്‍ ഞങ്ങള്‍ ആത്മമിത്രങ്ങള്‍ക്ക് സ്ഥിരം കാണാന്‍ പറ്റാതെയായി ...എങ്കിലും എന്തെങ്കിലും തരത്തില്‍ ഒരൊഴിവ് കിട്ടുകയാണെങ്കില്‍ കപ്പ നട്ടിരിക്കുന്നിടത് പെരുച്ചാഴി എത്തും എന്ന് പറയുന്നത് പോലെ എന്റടുത്തു ലവന്‍ പാഞ്ഞെത്തും ...അതാണ്‌ ഞങ്ങടെ ആത്മാര്‍ത്ഥസ്നേഹം!!

അങ്ങിനെ ഇണപിരിയാകൂട്ടരായി ആയി ഞങ്ങള്‍ ജീവിതം തള്ളി നീക്കുന്നതിന്റെ ഇടയില്‍ ആണ് അവനൊരു വീട്ടിന്‍റ്റെ പുതിയ വര്‍ക്ക്‌ കിട്ടുന്നത്....അവിടെ പണി ഏറ്റെടുക്കാന്‍ പോയ അന്ന് തന്നെ അടുത്ത വീട്ടില്‍ ഉള്ള ഒരു താത്തകുട്ടിയെ കണ്ടു വെച്ച് വന്നു കക്ഷി....അവന്‍ പണിയുന്ന വീടിന്റെ ഉടമസ്ഥന്റെ ഇക്കാന്റ്റെ മോളാണത്രേ .....അവളുടെ വീട്ടില്‍ ആണെങ്ങില്‍ അവളും ഉമ്മയും മാത്രേ ഉള്ളു, ഉപ്പ ഗള്‍ഫിലും ആകെ ഉള്ളൊരു താത്തയുടെ കല്യാണം കഴിഞ്ഞതുമാണ്......എല്ലാം കൊണ്ടും വൈദ്യന്‍ കല്‍പ്പിച്ച ബൂസ്റ്റ്‌ ഗവണ്മെന്റ് ഹോസ്പിറ്റലില്‍ ഫ്രീയായി കൊടുക്കുന്നു എന്ന് പറയുന്ന തരത്തില്‍ ആയി ....അവിടെ വെള്ളം കുടിക്കാന്‍ പോയി പോയി അവസാനം ലവന്‍ അവളെ വളച്ചു.......ഒരു തവണ വേലി ചാടിയ പെണ്ണാണെന്ന് പിന്നീട് ഞാന്‍ എന്റ്റെ dictative sense വെച്ചു കണ്ടുപിടിച്ചു അവനെ ദ്ധരിപ്പിച്ചെങ്കിലും "experience makes man perfect" എന്ന അവന്‍ ഏതോ ക്ലാസ്സില്‍ ഇമ്പോസിഷന്‍ എഴുതി പഠിച്ച പാഠം ആണ് എനിക്ക് ലഭിച്ച മറുപടി......"വെറുതെ കൊണ്ട് നടക്കാനണെടാ ചെക്കാ, ഇവളെ ഒക്കെ ആര് കെട്ടുന്നു" എന്ന് അതിന്റ്റെ തുടര്‍ച്ചയെന്നോണം എന്നോട് എന്നെ ബോധ്യപെടുത്താന്‍ എന്നാ പോലെ പറഞ്ഞു ......

അങ്ങിനെ ആ വിശുദ്ധ പ്രണയം നന്നായി വെള്ളമൊഴിച്ചു ചാണകവും ചുണ്ണാമ്പും ഇട്ടു വളര്‍ത്തിയ കൈപ്പത്തൈപോലെ പടര്‍ന്നു പന്തലിച്ചു തളച്ചു വളര്‍ന്നു ....ഞാന്‍ എന്റ്റെ മാമ്മാനെ എങ്ങിനെ കുത്തുപാള എടുപ്പിക്കും എന്നതില്‍ P H D എടുക്കുന്ന തിരക്കില്‍ ആയിരുന്നതിനാല്‍ പലപ്പോഴും ആ പ്രണയത്തിന്റ്റെ പുരോഗതി എനിക്ക് നേരിട്ട് അറിഞ്ഞു ബോധ്യപെടാന്‍ പറ്റിയില്ല....എങ്കിലും അവന്‍ അവളെ കാണാറുണ്ട് എന്നും അവളെ പലയിടത്തും കൊണ്ട് പോകാര്‍ ഉണ്ടെന്നും അവന്‍ മുഖേനയും പലര് മുഖേനയും ഞാന്‍ അറിഞ്ഞു.....നടക്കട്ടെ, നടകട്ടെ പിള്ളേരുടെ ആഗ്രഹം അല്ലെ; ഞാനും കരുതി ......പ്രണയം മുറുകുന്തോറും അവനു ആവേശവും കൂടി....കൂടെ കൂടെ അവളുടെ വീട്ടില്‍ പോകണമെന്നായി അവന്‍....അതും രാത്രി.......ആദ്യം പോകുമ്പോള്‍ അവനു ധൈര്യത്തിന് ഞാന്‍ കൂടെ ചെല്ലണമെന്ന് വാശി പിടിച്ചു അവന്‍.....എനിക്ക് തന്നെ ആവശ്യത്തിന് ധൈര്യമില്ല, പിന്നെയാ അവന്റെ ധൈര്യത്തിന് ....ഞാന ചെക്കനെ ആവുന്നവിധം കുറെ ഉപദേശിച്ചു, ചീത്ത പറഞ്ഞു.....പക്ഷെ ലവനുണ്ടോ വഴങ്ങുന്നു.....അവന്‍ ഒറ്റയ്ക്ക് പോകുമെന്ന്.....അത് വേണ്ട, ആവശ്യം ഘട്ടത്തില്‍ അവനെ ഒറ്റയ്ക്ക് വിടുന്നത് ശരിയല്ലല്ലോ ....ഞാനും പോവമെന്നു വിചാരിച്ചു......second show കാണാന്‍ എന്ന് പറഞ്ഞു ഞാന്‍ വീട്ടില്‍ നിന്ന് ഇറങ്ങി......അഫ്സുവിന്റെ കൂടെ എന്ന് പറഞ്ഞപ്പോ എന്റ്റെ ഉമ്മ, dictative ജമ്പന്‍ കള്ളന്‍ ചൊപ്രുനെ ചോദ്യം ചെയ്യുന്ന പോലെ എങ്ങോട്ട്, എപ്പോ എന്തിനു എന്നിങ്ങനെ ഒരു നൂറു ചോദ്യം ചോദിച്ചു , എന്റ്റെ ഉത്തരം കൊണ്ട് satisfied ആയതു കൊണ്ട് മാത്രം പറഞ്ഞു വിട്ടു ......

രാത്രി പതിനൊന്നു കഴിഞ്ഞാണ് ഞങ്ങള്‍ അവിടെ എത്തിയത് ....അവളുടെ ഉമ്മ പത്തിന് കിടക്കും എന്ന് അവള് ഇവനോട് മുന്നേ കൂട്ടി പറഞ്ഞു കൊടുത്തിട്ടുണ്ട് ....... വീടിന്റ്റെ അടുത്തെത്തിയപ്പോള്‍ അവന്‍ ഇറങ്ങി....ഞാന്‍ ബൈക്ക് അടുത്ത ഇടവഴിക്കരികില്‍ സൈദ്‌ സ്ടാന്റ്റ്‌ വെച്ചു....."നീയിവിടെ നിന്നോ, ആരെങ്ങിലും വരുന്നുണ്ടെങ്കില്‍ സിഗ്നല്‍ തന്നാല്‍ മതി " എന്നും പറഞ്ഞു അവന്‍ അവളുടെ വീട്ടിലോട്ട് പോയി "ഡാ ഞാനും വരുന്നു," എന്ന് പറയണമെന്നുണ്ടായിരുന്നു .....പക്ഷെ മൂട്ടിനു തീ പിടിച്ച പോലുള്ള അവന്റ്റെ പോക്ക് കണ്ടപ്പോള്‍ എന്റ്റെ ശബ്ദം തൊണ്ടയില്‍ കുരുങ്ങി.....അല്ലെങ്കിലും പൊന്നുരുക്കുന്നിടത്ത് ഞാന്‍ പോയി നിന്ന് വെറ്തെ എന്റെ കണ്ട്രോള്‍ കളയണ്ടല്ലോ....എന്നെ ഞാന്‍ തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്

സമയം ഏകദേശം രാത്രിയുടെ ഏഴാം യാമ്മമായെന്നു തോന്നുന്നു ......കുറ്റ കൂരിരുട്ടാണ് ....നല്ല തണുപ്പു ...എവിടെ നിന്നോ ഒരു പട്ടി മോങ്ങുന്നുണ്ട് .......ഉറക്കളില്ലാത്ത നായിന്റെ മക്കള്‍ !!!....
അവളുടെ വീട് കഴിഞ്ഞു രണ്ടു പറമ്പ് കഴിഞ്ഞാണ് വേറെ വീടുകള്‍ .....ഞാന്‍ നില്‍ക്കുന്ന സൈഡില്‍ കുറച്ചു കുറ്റിക്കാടുകള്‍ മാത്രം ......എനിക്ക് പേടിയാവാന്‍ തുടങ്ങി....പേടിയല്ല, ടെന്‍ഷന്‍ ...ആ വഴിയെങ്ങാനും പാസ് ചെയ്യുന്ന ലോലഹൃദയരായ വെല്ല പ്രേതമോ പിശാശോ എന്നെ കണ്ടു പേടിച്ചാല്‍ !!! ഓര്‍ക്കുമ്പോള്‍ തന്നെ എനിക്കൊരു നടുക്കം തോന്നി .... ഞാന്‍ ഡ്രാക്കുള പിതാശ്രിയെ പ്രാര്‍ത്ഥിച്ചു നിന്നു....എന്റെ കയ്യില്‍ ഇഷ്ട്ടം പോലെയുള്ള സമയം വെറുതെ ഇങ്ങനെ അരിച്ചു അരിച്ചു പോയി തുടങ്ങി.... പട്ടി ചന്തക്കു പോയ പോല്ലേ കുറെ നേരമായി അങ്ങിനെ ആ തണുപ്പത്ത് നില്‍ക്കാന്‍ തുടങ്ങിയിട്ട് " പണ്ടാരകാലന്‍, കാലമാടന്‍ എന്ന് തുടങ്ങി എന്നെയും കൊണ്ട് പോകാത്ത ദേഷ്യത്തിനും കൂട്ടി മോശമില്ലാത്ത തെറി ഒക്കെ ഞാന്‍ അഫ്സുവിനെ മനസ്സ് കൊണ്ട് വിളിച്ചു

ഒരു മണിക്കൂറോളം കഴിഞ്ഞാണ് അവന്‍ തിരിച്ചു വന്നത്....."ഡാ, വല്ലതും നടന്നോ " എന്റ്റെ ആകാംക്ഷ കൊണ്ട് ഞാന്‍ ചോദിച്ചു....."ഇല്ലെടാ, അവളുടെ ഉമ്മ എണീറ്റോ എന്ന സംശയം കൊണ്ട് ഞാന്‍ പെട്ടന്ന് തിരിച്ചു പോന്നു " ഡാ കള്ള കഴുവേറി, ഇത്രയും നേരം എന്നെ തണുപ്പത്ത് നിര്‍ത്തിയിട്ട്‌ ഒന്നും നടന്നില്ലെന്നോ, നീയെന്താ അവിടെ കഥകളിക്ക് ചുറ്റി കുത്തുവാരുന്നോ ഇത്രേം നേരം ?? ചെറ്റേ ഞാന്‍ ആയിരുന്നെങ്കില്‍, പെണ്ണിപ്പോള്‍ രണ്ടു പെറ്റെന്നേ " എന്ന് പറയാന്‍ നാവു വളഞ്ഞതാ .....പിന്നെ എന്തിനാ വെറുതെ നാഷണല്‍ ഹൈവേ വഴി പോകുന്ന പുളിച്ചതൊക്കെ ഈ നട്ടപാതിരാക്ക് ഇരന്നു വാങ്ങുന്നെ എന്ന നല്ല ബുദ്ധി ആലോചിച്ചു ഞാന്‍ മിണ്ടാതെ നിന്നു ....ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ മൌനം വിദ്വാനും (എനിക്ക് ) വിഡ്ഢിക്കും(അഫ്സു ) ഭൂഷണം എന്നാണല്ലോ....കൂടെ വന്ന എന്നെ കൂടെ കൊണ്ട്പോകാത്തതിലുള്ള അമര്‍ഷം ഞാന്‍ അപ്പൊ അവനോടു കാണിച്ചില്ല.....ഹും,അവന്റ്റെ ഭാഗ്യം !!!

അന്നെ ദിവസത്തിനു ശേഷവും അവിടെ പോകാന്‍ എന്നെ പലപ്പോഴായി അവന്‍ വിളിച്ചതാണ്.....പക്ഷെ ഉറക്കം കളഞ്ഞു തണുപ്പടിച്ച് അവിടെ പോയി വെറുതേ നില്‍ക്കേണ്ടതിലുള്ള മണ്ടത്തരം മണത്തറിഞ്ഞു ഞാന്‍ ബുദ്ധിപൂര്‍വ്വം ഒഴിഞ്ഞു മാറി...മാത്രമല്ല അങ്ങിനെ ചെയ്യാന്‍ പാടില്ല എന്നും, ഇതൊക്കെ ആരെങ്കിലും അറിഞ്ഞാല്‍ നാണകേടാണ് എന്നും ഒക്കെ പേരെടുത്ത പ്രൈവറ്റ്‌ ഹോസ്പിറ്റലില്‍ കര്‍ട്ടന്‍ ഇട്ട ഏസി മുറിയില്‍ ജനിച്ച ഞാന്‍ പറഞ്ഞു മനസ്സിലാക്കി കൊടുത്തു......പക്ഷെ എന്റെ വാക്കുകള്‍ ആര് കേള്‍ക്കാന്‍?? മൂത്തവരുടെ വാക്കും മത്തങ്ങാകറിയും രണ്ടു ദിവസം കഴിഞ്ഞാല്‍ പുളിച്ചു പോകുമല്ലോ ...... അവന്‍ വീണ്ടും പോയി.......എന്തെങ്കിലും ആയിക്കോട്ടെ , ചെറുപ്പത്തിന്റെ തിളക്കം...അവന്റെ ഇഷ്ട്ടം പോല്ലേ തന്നെ ആവട്ടെ കാര്യങ്ങള്‍ എന്ന് ഞാനും വിചാരിച്ചു .........പിന്നെ പിന്നെ എന്റെ ജോലി തിരക്കും വീട്ടില്‍ ഉമ്മച്ചിയുടെ കര്‍ശന നിയന്ത്രണങ്ങളും കാരണം അതൊന്നും അന്വേഷിക്കാന്‍ എനിക്കും സമയവും കിട്ടാതെ ആയി....

അങ്ങിനെ ആ വര്‍ഷത്തെ ശിവരാത്രി ആയി.....എന്റ്റെ അവിടുത്തെ അമ്പലത്തില്‍ ഗാനമേള ഉണ്ട്‌....ഞാന്‍ അഫ്സൂനെ അവ്ദ്യോകികമായി തന്നെ ക്ഷണിച്ചു.... ....പക്ഷെ പുതിയ work ന്റ്റെ കുറെ Drawings തീര്‍ക്കാനുണ്ട് എന്ന് പറഞ്ഞു അവന്‍ ഒഴിഞ്ഞു മാറി....."പട് പാവി മകനെ, നീയൊക്കെ നന്നായി അല്ലെ.......പണിയൊക്കെ എന്നുമുണ്ടാവില്ലെടാ, കൂട്ടുകാരാണ് മുഖം ", ഞാന്‍ മനസ്സ് കൊണ്ട് എന്റ്റെ ഉറ്റ സുഹൃത്തിനെ വീണ്ടും വീണ്ടും പ്രാക്കി.......വെല്ല അലമ്പും ഉണ്ടാകുകയാണെങ്കില്‍ എന്നെ സപ്പോര്‍ട്ട് ചെയ്യാന്‍ ഓസിനു ഒരു ഗുണ്ട എന്ന എന്റ്റെ കണക്ക് കൂട്ടല്സ് അങ്ങിനെ വെള്ളത്തിലായി
അവന്‍ കൂടെ വരാത്തത് കൊണ്ട് ഞാന്‍ നാട്ടിലെ മറ്റു കൂതറ പിള്ളേരുടെ കൂടെ ഗാനമേളക്ക് പോയി.....ഗാനമേള തകര്‍ത്താഘോഷിച്ചു രാത്രി വളരെ വൈകിയാണ് വീട്ടില്‍ വന്നു കിടന്നത്....ക്ഷീണം കൊണ്ട് വന്നതും കിടന്നുറങ്ങി ........

പിറ്റേ ദിവസം രാവിലെ ഏകദേശം ഒരു ഏഴു മണിക്ക് ഉമ്മ വിളിച്ചുണര്‍ത്തിയിട്ട് വളരെ സ്നേഹത്തോടെ "എണീറ്റ് വാടാ അമ്പലംതെണ്ടി, അഫ്സൂന്റ്റെ ഉപ്പ ഫോണ്‍ വിളിക്കുന്നുണ്ട് " എന്ന് വന്നു പറഞ്ഞു....ഞാന്‍ പോയി ഫോണ്‍ എടുത്തപ്പോള്‍ " മോനെ, അഫ്സു കണ്ടിരുന്നോ നീ, അവന്‍ പണിയെടുക്കുന്ന പുതിയ വീട് ഏതാണെന്ന് അറിയുമോ " എന്നിങ്ങനെ കാര്യങ്ങള്‍ ചോദിച്ചു .....ആ ശബ്ദം പതിവില്ലാത്ത വിധം ഇടറിയിരുന്ന കാരണം കാര്യമായി എന്തോ പ്രശ്നം ഉണ്ടെന്നു എനിക്ക് മനസ്സിലായി ....അത് കൊണ്ട് തന്നെ"ഞാനിപ്പോ വീട്ടിലോട്ട് വരാം" എന്ന് പറഞ്ഞു ഫോണ്‍ വെച്ചു, എന്നിട്ട് വേഗം തന്നെ മുഖം കഴുകി, ഷര്‍ട്ട്‌ ഇട്ടു, ബൈക്ക് എടുത്തു അവന്റ്റെ വീടിലോട്ടു വിട്ടു....അവിടെ എത്തിയപ്പോള്‍ അവന്‍റെ ഉപ്പ ഷര്‍ട്ട്‌ ഇട്ടു എങ്ങോട്ടോ പോകാനെന്നോണം ഇരിക്കുന്നു...ഉമ്മ കരഞ്ഞു സങ്കടപെട്ട് അടുത്തിരിക്കുന്നുണ്ട്....ഞാന്‍ എന്തെങ്കിലും ചോദിക്കുന്നതിനോ പറയുന്നതിനോ മുന്നേ" നമുക്ക് ആ വീട്ടില്‍ പോകാം " എന്ന് പറഞ്ഞു എന്റ്റെ മറുപടിക്ക് കാത്തു നില്‍കാതെ ഉപ്പ കാര്‍ എടുത്തു.....ഞാന്‍ ഒന്നും മിണ്ടാനാകാതെ യാന്ത്രികമായി ഉപ്പാടെ കൂടെ കാറില്‍ കേറി ഇരുന്നു...."എനിക്ക് അഫ്സ്‌ എവിടെ, എന്തിനാ ആ വീട്ടില്‍പോകുന്നെ "എന്നൊക്കെ ചോദിക്കണം എന്നുണ്ടായിരുന്നു .... പക്ഷെ ഉപ്പാടെ മുഖത്ത് നോക്കിയപ്പോള്‍ മൌനം വീണ്ടും ഭൂഷണം ആയി തോന്നി....

ഞാന്‍ വഴി പറഞ്ഞു കൊടുത്തു....നട്ട പാതിരാത്രി പോയി പരിച്ചയമുള്ള വഴിയല്ലേ.......കറക്ടായി അവളുടെ വീട് എത്തി........"അതാ നമ്മടെ അഫ്സു,അവനാ ആ തെങ്ങും ചാരി നില്‍കുന്നത് " പ്രിയ കൂട്ടുകാരനെ കണ്ടപ്പോള്‍ സന്തോഷം കൊണ്ട് ഞാന്‍ പറഞ്ഞു പോയി....എന്റ്റെ മുഖത്ത് പെട്ടന്ന് നൂട്ടിപ്പത്തു വാള്‍ട്ട് ബള്‍ബ്‌ ഇട്ട പ്രകാശം വന്നു , ശരീരത്തില്‍ എന്തോ ഒരു ഊര്‍ജം വന്ന പോല്ലേ !!!......,പക്ഷേ ഉപ്പ ഒന്നും മിണ്ടിയില്ല ....
ഞങ്ങള് കാര്‍ പാര്‍ക്ക്‌ ചെയ്തു ഇറങ്ങി, അവളുടെ വീട്ടുപടിക്കലേക്ക് കേറി ചെന്നു.....അവിടെ കുറച്ചു പേരു അവിടെ ഇവിടെ ആയി നില്‍ക്കുന്നുണ്ടായിരുന്നു .....എല്ലാര്‍ക്കും ഒരു ഗുണ്ടാ ലുക്ക്‌ ഇല്ലേ എന്ന് എനിക്കൊരു സംശയം,ഹാ ചെലപ്പോ വെറുതേ ആവും ....
പടി കടന്നു വീടുമുട്ടത്തെക്കു കേറിചെന്നപോള്‍ ആണ് അഫ്സു തെങ്ങ് ചാരി നില്കുവല്ല,മറിച്ചു അവനെ ആരോ കൈ പിറകെ പിടിച്ചു തെങ്ങില്‍ കെട്ടിയിട്ടിരിക്കുകയാണെന്ന് മനസ്സിലായത്‌.....ലോകത്തിന്റെ മുഴുവന്‍ പാപവും പേറി നില്‍കുന്ന യേശുക്രിസ്തുവിനെ പോല്ലേ എന്റെ അഫ്സു....(മുല്‍കിരീടം മാത്രം മിസ്സിംഗ്‌ ) യ്യോ, കഷ്ട്ടം !!! ......

ഞാന്‍ എന്‍റെ പ്രിയ സുഹൃത്തിന്‍റെ അടുത്ത് ഓടി ചെന്നു, തോള്ളത്തു പിടിച്ചു, "മച്ചാ എന്താടാ പറ്റിയെഡാ എന്ന് ചോദിച്ചു. "....അപ്പോഴാണ് കാര്യങ്ങള്‍ എനിക്ക് മനസ്സിലായത്‌. ...ഇന്നലെ അവളെ കാണാന്‍ വേണ്ടി രാത്രി വന്നപ്പോള്‍ അമ്പലത്തിലെ പരിപാടിക്ക്‌ പോകുന്ന അപ്രത്തെ വീട്ടിലെ ചെക്കന്മാര് ഇവന്‍ പതുങ്ങി ‍അവളുടെ വീട്ടില്‍ കേറാന്‍ നോക്കുന്നത് കണ്ടു... .ചെക്കന്മാരെ കണ്ടതും ഇവന്‍ ഓടി, അവര് ഓടിച്ചിട്ട് പിടിച്ചു....കള്ളനാണെന്ന് വെച്ചു രണ്ടു തല്ലും കിട്ടി, രണ്ടാമ്മത്തെ തല്ലിന് എന്റ്റെ സ്വന്തം മച്ചാന്‍ സത്യം സത്യം പോല്ലേ പറഞ്ഞു.....രണ്ടെണ്ണം കൂടി പൊട്ടിച്ചു അവര് ഇവനെ പിടിച്ചു തെങ്ങില്‍ കെട്ടിയിട്ടു.....

ഹോ എന്തൊരു ക്രൂരത!!! ഞാനിതെങ്ങിനെ സഹിക്കും ... എന്‍റെ കൈ തരിച്ചു , രക്തം നൂറ്റിപതിനൊന്നു ഡിഗ്രിയില്‍ തിളച്ചുമറിഞ്ഞു............പക്ഷെ രക്തം തിളപ്പിച്ച് കട്ട പിടിപ്പിക്കുകയല്ലാതെ കാര്യമൊന്നുമല്ല......നല്ല തണ്ടും തടിയുമുള്ള നാലഞ്ചു ചെക്കന്മാര് അവിടെ നിക്കുന്നുണ്ട് ...എന്തിനാ വെറുതെ കള്ളുകുടിയന്‍ ബാബുവേട്ടന്റെ പറമ്പില്‍ കൂടെ പോകുന്ന അടി തായോ തായോ എന്ന് ഇരന്നു വാങ്ങി വീട്ടില്‍ കൊണ്ട് പോകുന്നെ....മൌനം വീണ്ടും എനിക്ക് ഭൂഷണം !!!
അഫ്സുവിന്റെ ഉപ്പ അവിടെ കൂടിയിരുന്നവരുമായി സംസാരിച്ചു.....പക്ഷെ പെണ്‍കുട്ടിക്കും നാട്ടുകാര്‍ക്കും മാനകേടുണ്ടാക്കിയിട്ടു അങ്ങിനെ ചെക്കനെ കൊണ്ട് പോവാന്‍ പറ്റില്ലെന്ന് അവര്(അവരുടെ വര്‍ത്താനം കേട്ടപ്പോള്‍ മാനവും മാനക്കേടും കണ്ടുപിടിച്ചവനോട് തന്നെ എനിക്ക് വെറുപ്പ്‌ തോന്നി ).....കല്യാണം കഴിപ്പിച്ചിട്ടെ അവനെ ഇവിടുന്നു കൊണ്ട് പോവാന്‍ പറ്റു എന്ന അവരുടെ തീരുമാനം അവരു പറഞ്ഞു....ഉപ്പ കുറെ തര്‍ക്കിച്ചു നോക്കി....കല്യാണം എന്നാല്‍ എല്ലാരേയും അറിയിച്ചിട്ട് നടത്തേണ്ടതല്ലേ , ഇവന്റ്റെ ഉമ്മ പെണ്‍കുട്ടിയെ കാണണ്ടേ അങ്ങിനെ ഉപ്പ കുറെ ന്യായങ്ങള്‍ പറഞ്ഞു.....പക്ഷെ അവരതൊന്നും ചെവി കൊണ്ടില്ല.....കല്യാണം കഴിഞ്ഞേ ചെക്കനെ കെട്ടഴിച്ചു കൊണ്ട് പോകാന്‍ പറ്റു എന്ന് അവര് തറപ്പിച്ചു പറഞ്ഞു.....ലക്ഷണം കെട്ട എന്നെ കൊണ്ട് വന്നത് കൊണ്ടാണ് ഇങ്ങനെ ഒക്കെ നടന്നത് എന്ന പോലെ അവന്റ്റെ ഉപ്പ എന്നെ നോക്കി.....ഞാന്‍ മണ്ടരി വന്ന തെങ്ങുകളെ പറ്റി പഠിക്കാന്‍ വന്ന കാര്‍ഷികശാസ്ത്രജ്ഞനെ പോലെ തെങ്ങിന്റ്റെ മുകളിലോട്ടു നോക്കി നിന്നു....
എന്തു ചെയ്യും പടച്ചോനെ !!!മണ്ടത്തരങ്ങള്‍ ചിന്തിച്ചു കൂട്ടിയതല്ലാതെ എന്റ്റെ മണ്ടയില്‍ ഒരു പേനാടോര്‍ച്ച് കത്താനുള്ള ഇലക്ട്രിസിറ്റി പോലും ഉണ്ടായില്ല .......ഇഷ്ട്ടംപോല്ലേ ഉണ്ടെന്നു പറഞ്ഞു എന്താ കാര്യം, ആവശ്യം നേരത്ത് ഒരു ബുദ്ധിയും പുറത്തു വരില്ല, ആവശ്യമില്ലാത്ത നേരത്താനെങ്കില്‍ ബുദ്ധി കൊണ്ട് ബുദ്ധിമുട്ടും ....


ഉപ്പയും അവരോടു സംസാരിച്ചു തോറ്റു ....ഞങ്ങളെ തിരിച്ചു പോവാന്‍ കൂടി അവര് സമ്മതിച്ചില്ല .....കുറച്ചു നേരം കഴിഞ്ഞപ്പോള്‍ ആരോ പോയി രണ്ടു മാല സംഘടിപ്പിച്ചു വന്നു ......പെണ്‍കുട്ടിയെ വിളിച്ചു വരുത്തി .....ചടപടാന്നു അഫ്സൂന്റ്റെ കല്യാണവും കഴിഞ്ഞു....വേലി ചാടുന്നതിന്റ്റെ ദുരന്തങ്ങളെ കുറിച്ചും ഭവിഷ്യത്തുകളെ കുറിച്ചും അപ്പോഴാണ്‌ എനിക്ക് വ്യക്തമായി മനസ്സിലായത്‌........
******** ******* ********** *********



reverse പാഠം :: വേലി ചാടുന്ന athlete കളുടെ പ്രത്യേക ശ്രദ്ധയ്ക്ക്‌ ...ചെലവു ചുരുങ്ങി കല്യാണം നടക്കും എന്ന് വിചാരിച്ചു ഈ വഴി പരീക്ഷിക്കരുത് ......കാരണം ആള്‍ക്കാരു പിടിച്ചു കിട്ടുന്ന അടിയില്‍ ചെലപോള്‍ കല്യാണം കഴിച്ചത് തന്നെ വേസ്റ്റ് ആയി പോവും


(ഈ കഥ തികച്ചും സാങ്കല്‍പ്പികമാണ്....മരിച്ചവരോ ജീവിച്ചു പണ്ടാരമടങ്ങിവരുമായോ യാതൊരു വിധ ടച്ചിംഗ്സുമില്ല...ഉണ്ടെങ്കില്‍ തന്നെ അതെന്‍റെ കുറ്റവുമല്ല )


╚►നിച്ചുട്ടന്‍സ്‌ ◄╝


http://nichuttansworld.blogspot.com